സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ആസിഡ് കുടിപ്പിച്ച യുവതിക്കൊപ്പം ഒരു രാജ്യം മുഴുവന്‍

കണ്ണില്ലാത്ത ക്രൂരതക്കെതിരെ ഒരു രാജ്യം ഒറ്റക്കെട്ടായി രംഗത്ത്. സ്ത്രീധന പീഡനത്തിന്റെ പുതിയ വാര്‍ത്ത ബംഗ്ലാദേശില്‍ നിന്നാണെത്തിയിരിക്കുന്നത്. ഇവരെ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച വന്‍ ജനമുറ്റേറ്റമാണ് ബംഗ്ലാദേശില്‍ ഉണ്ടായിരിക്കുന്നത്. റിപ റാണി പണ്ഡിറ്റ് എന്ന 23കാരിയാണ് സ്ത്രീധനപീഡനത്തിന്റെ പുതിയ ഇര. അവരുടെ വീട്ടുകാര്‍ സ്ത്രീധനം മുഴുവന്‍ കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അച്ഛന്‍ റിപയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് മുഖത്ത് സ്ഥിരമായി മുറിവുണ്ടാവുകയും ശരീരത്തിന്റെ അന്തര്‍ഭാഗങ്ങളില്‍ ഗുരുതരമായ പരുക്കുകളുണ്ടാവുകയും ചെയ്തു.രതന്‍ പണ്ഡിറ്റാണ് റിപയുടെ ഭര്‍ത്താവ്. എട്ട് മാസത്തോളം ഇവര്‍ കൊടുംപീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തങ്ങള്‍ക്ക് പറഞ്ഞ സമയത്ത് പറഞ്ഞ സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മകള്‍ പീഡനത്തിന് ഇരയായതെന്ന് റിപയുടെ മാതാപിതാക്കള്‍ പറയുന്നു.വിവാഹം കഴിഞ്ഞത് മുതല്‍ മകള്‍ ഭര്‍തൃവീട്ടില്‍ നിരന്തര പീഡനത്തിന് ഇരയായി വരുകയാണെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം.പീഡനം അധികമായപ്പോള്‍ റിപ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു. എന്നാല്‍ ഏറ്റവും ഭീകരമായ ഈ സംഭവം നടന്നത് കഴിഞ്ഞ മാസമായിരുന്നു.
റിപയുടെ പിതാവ് ശാധന്‍ പണ്ഢിറ്റിന് പറഞ്ഞ പ്രകാരം സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് റിപയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ അവളെ ഒരു മുറിയിലേക്ക് വലിച്ച് കൊണ്ടുപോയി അവളുടെ ഭര്‍ത്താവിനെക്കൊണ്ട് റിപയുടെ വായ നിര്‍ബന്ധിപ്പിച്ച് തുറപ്പിച്ച് ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു.ഇപ്പോള്‍ അവര്‍ ഢാക്ക മെഡിക്കല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ആന്തരികാവയവങ്ങള്‍ക്ക് കടുത്ത പരുക്കേറ്റതിനാല്‍ റിപ അതിജീവിക്കുമോ എന്ന് പറയാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.അവര്‍ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ല. റിപയ്ക്കുണ്ടായ ദുരന്തത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ദി ആസിഡ് സര്‍വൈവേര്‍സ് ഫൗണ്ടേഷന്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha