ഐസിസില്‍ ചേരാന്‍ നവ ദമ്പതികളും; പോയത് മധുവിധു ആഘോഷിക്കാനെന്ന പേരില്‍

അടുത്തിടെ വിവാഹം കഴിച്ച ചെറുപ്പക്കാരായ അമേരിക്കന്‍ ദമ്പതിമാര്‍ക്ക് ഐസിസിനോട് വല്ലാത്ത മമത. അവസാനം അവര്‍ ഐസിസില്‍ ചേരാന്‍ തന്നെ തീരുമാനിച്ചു. സിറിയയില്‍ വേരുറപ്പിച്ച ഐസിസ് തീവ്രവാദ സംഘടനയില്‍ ചേരാന്‍ അവര്‍ യാത്രയായി.
എന്നാല്‍ ഇത് മണത്തറിഞ്ഞ രഹസ്യാന്വേഷണ സേന നവദമ്പതികളെ അറസ്റ്റു ചെയ്തു. മിസിസിപ്പി സ്വദേശികളായ ജെയിലിന്‍ ഡെല്‍ഷൗന്‍ യംഗ് (19), മുഹമ്മദ് ഒഡാ ധഖ്‌ലല്ല (22) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കില്ല. സിറിയയിലേക്കുള്ള യാത്രയ്ക്കായി മിസിസിപ്പിയിലെ കൊളംബസ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു എഫ്.ബി.ഐ ദമ്പതിമാരെ അറസ്റ്റു ചെയ്തത്. സിറിയ വഴി ഗ്രീസിലും ടര്‍ക്കിയിലുമായി മധുവിധു ആഘോഷിക്കാന്‍ പോവുന്നതായാണ് ഇവര്‍ അധികാരികളെ ധരിപ്പിച്ചത്.
പിടിയിലായ ഇരുവരേയും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇവരെ ജാമ്യം നല്‍കാതെ കസ്റ്റഡിയില്‍ പാര്‍പ്പിക്കാന്‍ ജഡ്ജി നിര്‍ദ്ദേശിക്കുകയായിരുന്നു. ജൂണ്‍ ആറിന് വിവാഹിതരായ ഇരുവരും ഐസിസ് റിക്രൂട്ട്‌മെന്റ് ഏജന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha