ബാങ്കോക്കിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

തായിലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഇവിടെയുള്ള ഒരു ഹൈന്ദവക്ഷേത്രത്തിനു മുന്‍പിലാണ് സ്‌ഫോടനമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ ഒളിപ്പിച്ചുവച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ടൂറിസ്റ്റുകളുള്‍പ്പെടെയുള്ളവര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളാണ്.
സ്‌ഫോടനത്തില്‍ 78 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അതേസമയം സ്‌ഫോടനത്തില്‍ ഇന്ത്യക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്ന് ഇന്ത്യന്‍ എംബസി അധികാരികള്‍ അറിയിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha