അവസാനം അവരിറങ്ങി… ഐ.എസിനെ നേരിടാന്‍ ഗായികയുടെ നേതൃത്വത്തില്‍ പെണ്‍പട്ടാളം

ഐ.എസിന്റെ അക്രമങ്ങളില്‍ പൊറുതി മുട്ടിയ വനിതള്‍ ഒന്നിച്ചു. അങ്ങനെ ഐ.എസിനെ നേരിടാന്‍ ഇറാഖി ഗായിക സേറ്റ് ഷിന്‍ഗാലിയുടെ നേതൃത്വത്തില്‍ പെണ്‍പട്ടാളം ഇറങ്ങുന്നു. കുര്‍ദ് വനിതാ പോരാളികള്‍ കൈവരിച്ച വിജയമാണു സേറ്റിന്റെ നേതൃത്വത്തിലുള്ള വനിതകള്‍ക്ക് ആവേശമാകുന്നത്. സണ്‍ഗേള്‍സ് എന്നാണു ബറ്റാലിയന്റെ പേര്. ഇവര്‍ക്കു കുര്‍ദ് പ്രവിശ്യാ ഭരണകൂടത്തിന്റെ പിന്തുണയുമുണ്ട്. യാസിദി നാടോടി ഗാനങ്ങളിലൂടെയാണു സേറ്റ് പ്രശസ്തി നേടിയത്. എ.കെ.47 അടക്കമുള്ള തോക്കുകള്‍ സേറ്റിന്റെ ബറ്റാലിയനു ലഭ്യമായിട്ടുണ്ട്.
17 മുതല്‍ 30 വയസുവരെയുള്ള 123 പേര്‍ ഇതുവരെ പോരാട്ടത്തില്‍ അണിചേര്‍ന്നുകഴിഞ്ഞു. ഐ.എസ്. ഭീകരര്‍ യാസിദി വനിതകള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങളാണു സേറ്റിന്റെ രോഷത്തിനു കാരണം. അവര്‍ മനുഷ്യരല്ല, ഞങ്ങളുടെ അഭിമാനം രക്ഷിക്കാനാണു പോരാട്ടം, ഐ.എസ്. വിരുദ്ധ പോരാട്ടത്തെക്കുറിച്ച് സേറ്റ് പറഞ്ഞു. ജീവന്‍ പണയംവച്ചും പോരാടാനാണു വനിതകളുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha