ശ്രീലങ്കയില്‍ രാജപക്‌സെക്ക് തോല്‍വി, റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി അധികാരത്തിലേക്ക്

ശ്രീലങ്കയിലെ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ നയിക്കുന്ന യുണൈറ്റഡ് നാഷണല്‍ പീപ്പിള്‍സ് ഫ്രീഡം അലൈന്‍സ് വിജയത്തിലേക്ക്. തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതായി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ പറഞ്ഞു. വോട്ടെണ്ണിയതില്‍ ഇതുവരെ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും യു.എന്‍.പിക്കാണ് മുന്‍തൂക്കം.
ഇന്നലെയാണ് ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ജനുവരിയില്‍ മൈത്രിപാല സിരിസേനയോടു പരാജിതനായി പ്രസിഡന്റ് പദം വിട്ടിറങ്ങിയ മഹിന്ദ രാജപസെ ശക്തമായ മടങ്ങിവരവിനു ശ്രമിച്ച തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.
പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും (യുഎന്‍പി) പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സും (യുപിഎഫ്എ) തമ്മിലായിരുന്നു പ്രധാനമല്‍സരം. 1.5 കോടി വോട്ടര്‍മാരാണ് വോട്ടുചെയ്യാനായി ബൂത്തുകളിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha