ഇന്തൊനേഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന 54 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം തകര്‍ന്ന ഇന്തൊനേഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന 54 പേരുടെയും മൃതദേഹങ്ങള്‍ രക്ഷപ്രവര്‍ത്തകര്‍ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കിഴക്കന്‍ ഇന്തൊനീഷ്യയിലെ പാപുവ മേഖലയിലെ പര്‍വതപ്രദേശത്തു തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയതായി ഇന്തൊനീഷ്യന്‍ അധികൃതര്‍ അറിയിച്ചു. ചെങ്കുത്തായ മലനിരകള്‍ രക്ഷപ്രവര്‍ത്തനത്തിനു തടസമായിരുന്നു.
പാപുവ തലസ്ഥാനമായ ജയപുരയിലെ സെന്താനി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനത്തിനു ലക്ഷ്യസ്ഥാനമായ ഓക്‌സിബിലില്‍ ഇറങ്ങുന്നതിനു പത്തു മിനിറ്റ് മുന്‍പാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടത്. വിമാനത്തില്‍ അഞ്ചു കുട്ടികളുള്‍പ്പെടെ 49 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണുണ്ടായിരുന്നത്. എല്ലാവരും ഇന്തൊനീഷ്യ സ്വദേശികളാണ്. ട്രിഗാന എയര്‍ സര്‍വീസിന്റെ എടിആര്‍ 42-300 വിമാനമാണ് അപകടത്തില്‍ പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha