ഇക്വഡോറിലെ കോട്ടോപാക്‌സി അഗ്‌നിപര്‍വതത്തില്‍ നിന്നും ലാവയും പുകയും പുറത്തേക്ക് പ്രവഹിക്കുന്നു

ഇക്വഡോറിലെ കോട്ടോപാക്‌സി അഗ്‌നിപര്‍വതം പുകഞ്ഞു തുടങ്ങി. അഗ്‌നിപര്‍വതത്തില്‍ നിന്നും ലാവയും പുകയും പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങിതോടെ സമീപപ്രദേശങ്ങളിലെ മൂന്നുലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. താഴ്വരയിലെ ജനവാസ പ്രദേശങ്ങളിലേക്കു ലാവ ഒഴുകിയെത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി ഇക്വഡോറിയന്‍ സര്‍ക്കാര്‍ പറഞ്ഞു. 5,900 അടി ഉയരമുള്ള കോട്ടോപാക്‌സി സ്ഥിതിചെയ്യുന്നത് ഇക്വഡോറിയന്‍ തലസ്ഥാനമായ ക്വിറ്റോയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ആന്തിസ് പര്‍വതനിരയിലാണ്. കോട്ടോപാക്‌സി ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്‌നിപര്‍വതങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഗ്‌നിപര്‍വതത്തില്‍ നിന്നു ചാരവും പുകയും ഉയര്‍ന്നു തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha