പുടിന്റെ വരവ് വെറുതെയായില്ല റഷ്യയും ഇന്ത്യയും അതിന് തയ്യാറെടുക്കുന്നു..ശത്രുവിന്റെ നെഞ്ചു പിളർക്കാൻ എകെ 203

രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന ഒപ്പം രാജ്യത്തെ സൈനികർക്ക് കരുത്ത് പകരുന്ന ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എകെ 203 തോക്കുകള്‍ ഇനി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിര്‍മ്മിക്കും. പ്രതിരോധ മന്ത്രാലയവും റഷ്യന്‍ സര്‍ക്കാറും തമ്മില്‍ ആറ് ലക്ഷം എകെ 203 തോക്കുകള്‍ നിർമ്മിക്കാനാണ് ധാരണയായിരിക്കുന്നത്. അമേത്തിയിലെ പുതിയ ഫാക്ടറിയിലാകും ഇവ നിർമ്മിക്കുക. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
ഇന്ത്യന്‍ കരസേനക്ക് വേണ്ടിയാണ് അമേത്തിയിലെ ഒരു യൂണിറ്റില്‍ 6 ലക്ഷം എകെ 203 തോക്കുകള്‍ നിര്‍മ്മിക്കുന്നത്. കലാഷ്നിക്കോവ് റൈഫിള്‍ കുടുംബത്തിന്റെ ഭാഗമായ എകെ 47ന്റെ ഒരു മറ്റൊരു പതിപ്പാണ് എകെ 203. ഇന്ത്യന്‍ കരസേനാംഗങ്ങളുടെ ഇന്‍സാസ് റൈഫിളിന് പകരമാണ് എകെ 203 നല്‍കുക.
ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാര്‍ പ്രകാരം 6,01,427 എകെ 203 തോക്കുകളാണ് അമേത്തിയിലെ പുതിയ ഫാക്ടറിയില്‍ നിര്‍മിക്കുക. സാങ്കേതിക വിദ്യ കൈമാറുന്നതിന്റെ ഭാഗമായി ആദ്യത്തെ 70,000 റൈഫിളുകളില്‍ റഷ്യന്‍ നിര്‍മിത ഘടകങ്ങള്‍ ഉപയോഗിക്കും. കലാഷ്‌നിക്കോവ് തോക്കുകളുടെ ഏറ്റവും വലിയ ഉപയോക്താക്കളിലൊന്നാണ് ഇന്ത്യന്‍ സൈന്യം. നിര്‍മ്മാണം തുടങ്ങി 32 മാസങ്ങള്‍ക്ക് ശേഷം 70,000 റൈഫിളുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും.
അടുത്ത വര്‍ഷത്തോടെ നിര്‍മ്മാണം ആരംഭിക്കാനാണ് പദ്ധതി. ഫയര്‍ കൃത്യതയും ബാരല്‍ ആയുസ്സുമാണ് എകെ 203 തോക്കുകളുടെ പ്രധാന സവിഷേഷതയെന്ന് റഷ്യന്‍ ആയുധ കയറ്റുമതി ഏജന്‍സി പറയുന്നു. അത്യാധുനിക ശൈലിയിലുള്ള രൂപകല്‍പ്പനയും സാങ്കേതിക വിദ്യയും തോക്കിന്റെ പ്രത്യേകതയാണ്. മടക്കാനും നിയന്ത്രിക്കാനും സാധിക്കുന്ന ബട്ട് സ്റ്റോക്, പിസ്റ്റള്‍ ഗ്രിപ് എന്നിവയാണ് മറ്റ് തോക്കുകളില്‍ നിന്ന് എകെ 203നെ വ്യത്യസ്തമാക്കുന്നത്.
ലോകത്തെ മികച്ച തോക്കായാണ് കലാഷിനികോവ് കമ്പനിയുടെ AK 47 തോക്കുകള്‍ വിലയിരുത്തപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് റഷ്യന്‍ ജനറല്‍ മിഖായേല്‍ കലാഷ്‌നികോവ് രൂപകല്‍പന ചെയ്ത തോക്ക് ഇന്നും ലോകമെമ്പാടും പ്രചാരമുള്ളതും ഏറെ ആവശ്യക്കാരുള്ളതുമായ ആയുധമാണ്.യന്ത്രസഹായമില്ലാതെ കൈകള്‍ കൊണ്ട് കലാഷിന്‌കോവ് കമ്പനി നിര്‍മിക്കുന്ന AK 47 ഉപയോഗിക്കാനും എളുപ്പമാണ്. ലോകത്തെ എല്ലാ സൈനിക ശക്തികളുടെയും ഭാഗമാണ് AK 47 ഉണ്ട്. ചില സൈന്യങ്ങളുടെ പ്രധാന ആയുധവും.യന്ത്രസഹായമില്ലാതെ കൈകള്‍ കൊണ്ട് കലാഷിന്‌കോവ് കമ്പനി നിര്‍മിക്കുന്ന AK 47 ഉപയോഗിക്കാനും എളുപ്പമാണ്.
ലോകത്തെ എല്ലാ സൈനിക ശക്തികളുടെയും ഭാഗമാണ് AK 47 ഉണ്ട്. ചില സൈന്യങ്ങളുടെ പ്രധാന ആയുധവും. എല്ലാ ഭീകര പ്രസ്ഥാനങ്ങളുടെ കൈവശവും ഇവയുണ്ട്. കുട്ടികള്‍ക്കു പോലും ഉപയോഗിക്കാന്‍ കഴിയും വിധം ലളിതമാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ഏത് പ്രതികൂല കാലാവസ്ഥയിലും AK 47 തോക്കുകള്‍ പ്രവര്‍ത്തിക്കും. വെള്ളത്തിലോ മഞ്ഞിലോ മരുഭൂമിയിലോ ആകട്ടെ, ഇവന്‍ ആളൊരു തോക്ക് തന്നെ.
ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തിയ AK 47ന്റെ വകഭേദങ്ങളും ഉപയോഗിക്കുന്നുണ്ട്. ചൈനീസ് നിര്‍മിത AK 56 തോക്കുകള്‍ AK 47നേക്കാള്‍ കനം കുറഞ്ഞതാണ്.ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മിക്കുന്ന AK 203 തോക്കുകള്‍ അതുകൊണ്ട് തന്നെ മികച്ചതാകുമെന്ന് നിസംശയം പറയാം. വീടുകളിലും കെട്ടിടങ്ങളിലും ഒളിച്ചിരുന്ന് സുരക്ഷാസേനയെ ആക്രമിക്കുന്ന ഭീകരരെ നേരിടാന്‍ ഇവ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസമാണ് അമേഠിയിലെ ആയുധ നിര്‍മ്മാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.
എ കെ 203 കലേഷ്നിക്കോവ് പ്രൊജക്ട് എന്ന് പേരിട്ട പുതിയ സംരംഭം വരുന്നത്. ഇതിനായി ഇന്ത്യയിൽ നിന്നുള്ള ആയുധ വിദഗ്ദരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യയിലെ റൊസോബൊറോ എക്സ്പോർട്ട് അറിയിച്ചു.പദ്ധതി നിലവിൽ വന്നാൽ അത്യാധുനിക ആയുധമായ എ കെ 203 യന്ത്രതോക്കുകൾ പൂർണമായും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുവാൻ സാധിക്കും.
2019-ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരം രൂപീകരിച്ച ഇന്തോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരിക്കും തോക്കുകളുടെ നിർമാണ ചുമതല. ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ കൂടി അനുമതി ലഭിക്കേണ്ട താമസമേ പദ്ധതിക്കുള്ളു.ഇന്ത്യന്‍ നിര്‍മിത കലാഷ്‌നിക്കോവ് എകെ 203 തോക്കുകള്‍ ലോകത്തെ വിറപ്പിക്കുന്നതെന്ന് വിലയിരുത്തല്‍. ഏത് കാലാവസ്ഥയിലും തീ തുപ്പാന്‍ കെല്‍പ്പുള്ള അസാള്‍ട്ട് റൈഫിളാണ് എകെ 203.
ഒരു മിനിറ്റില്‍ അറുനൂറ് വെടിയുണ്ടകള്‍ ശത്രുപാളയത്തിലേക്ക് പായിക്കാന്‍ പറ്റുമെന്നതാണ് തോക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും കൃത്യതയോടെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് എകെ 203 എന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ അമേഠിയിലെ സ്മാള്‍ ആംസ് പ്രൊഡക്ഷന്‍ പ്ലാന്റിലാണ് യന്ത്രത്തോക്കുകള്‍ നിര്‍മിക്കുന്നത്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പ്രതിരോധ മേഖലയിലെ മുന്നേറ്റത്തിനായി മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇവയില്‍ ആദ്യമായി പുറത്തിറങ്ങാന്‍ പോകുന്നത് എകെ 203 ആയിരിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രതിരോധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കലാഷ്‌നിക്കോവ് അസാള്‍ട്ട് തോക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ റഷ്യ സാങ്കേതികവിദ്യ കൈമാറിയത്.
ഏഴു ലക്ഷത്തോളം എകെ 203 തോക്കുകളാണ് അമേഠിയില്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന യന്ത്രത്തോക്കുകള്‍ നയതന്ത്ര സൗഹൃദമുള്ള രാജ്യങ്ങള്‍ക്ക് വില്‍ക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. നാറ്റോ ഗ്രേഡ് 7.62 എംഎംഎക്‌സ് 39 എംഎം വെടിയുണ്ടകളാണ് തോക്കുകളില്‍ നിറയ്ക്കുന്നത്. ഇത് സാധാരണ ഉപയോഗിക്കുന്ന 5.56 എംഎം വെടിയുണ്ടകളേക്കാള്‍ ആഘാതമുണ്ടാക്കും. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് മോഡലുകളുണ്ട്. ജിപി-34 ഗ്രനേഡ് ലോഞ്ചറുകളും, ബയണറ്റും ഘടിപ്പിക്കാനുള്ള സൗകര്യവും തോക്കുകളിലുണ്ട്.
https://www.facebook.com/Malayalivartha