ന്യൂയോര്‍ക്കിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; കുട്ടികളടക്കം 19 പേര്‍ മരിച്ചു , നിരവധി പേര്‍ക്ക് പരിക്ക്

യുഎസിലെ ന്യൂയോര്‍ക്കിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം. ഒമ്പത് കുട്ടികളടക്കം 19 പേര്‍ ദാരുണമായി മരിച്ചു. 32 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരനിലയിലാണ്.
19 നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. എല്ലാ നിലകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതായി കമ്മീഷണര്‍ നൈഗ്രോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തീ കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 200 ഓളം അഗ്‌നിശമന സേനാംഗങ്ങളെയാണ് തീയണയ്ക്കാന്‍ എത്തിയത്. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
"
https://www.facebook.com/Malayalivartha
























