യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

സൗദി അറേബ്യയിലെ നജ്‌റാനിൽ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തിൽ ആറ് പൗരന്മാർക്ക് പരുക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ജനവാസ മേഖലയിൽ പതിച്ച ഷെല്ലുകൾ മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും ഭാഗികമായി നാശനഷ്ടമുണ്ടാക്കി.അതേസമയം, നജ്‌റാൻ പ്രവിശ്യയിൽ സാങ്കേതിക തകരാറിനെ തുടർന്ന് സൗദി ദേശീയ ഗാർഡിന്റെ നിരീക്ഷണ ഹെലികോപ്റ്റർ (എഎച്ച്-6ഐ) തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ട സംഭവം അധികൃതർ സ്ഥിരീകരിച്ചു.
.ഇതിനിടയിൽ യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം. സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു. നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് സൗദിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ അനുമതി കൂടി ലഭിച്ചാലാകും പട്ടാളം സൗദിയിലേക്ക് പുറപ്പെടുക.അടിയന്തര പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റില്‍ എതിര്‍പ്പ് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാങ്കുകൾ, മിസൈൽ ലോഞ്ചറുകൾ, പീരങ്കികൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങൾ, നാവിക യൂണിറ്റുകൾ, പാരാട്രൂപ്പർമാർ എന്നിവ പ്രദർശിപ്പിക്കുന്ന തത്സമയ സൈനികാഭ്യാസങ്ങളുടെ ദൃശ്യങ്ങൾ ഈജിപ്ത് പുറത്തുവിട്ടു, വർദ്ധിച്ചുവരുന്ന പ്രാദേശിക സുരക്ഷാ ആശങ്കകൾക്കിടയിൽ കെയ്‌റോയുടെ യുദ്ധ സന്നദ്ധത എടുത്തുകാണിക്കുന്നു.സൈനികരെ യുദ്ധമുഖത്തേക്ക് തള്ളിവിടുന്നതിന് എതിരെ ചില എംപിമാര്‍ക്ക് എതിര്‍പ്പുണ്ട്. സൗദി അറേബ്യയുടെ സഹായ അഭ്യര്‍ഥന ലഭിച്ച പിന്നാലെയാണ് ഈജിപ്ത് അതിവേഗം നടപടി സ്വീകരിക്കുന്നത്.
അറബ് രാജ്യങ്ങളിലെ പ്രധാന സൈനിക ശക്തികളിലൊന്നാണ് ഈജിപ്ത്.സൗദി അറേബ്യയെ സഹായിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സൗദിയുടെ സുരക്ഷ, സുസ്ഥിരത, വിഭവങ്ങളുടെ സംരക്ഷണം, പരമാധികാരം, മക്ക-മദീന നഗരങ്ങളുടെ സംരക്ഷണം എന്നിവയെല്ലാം പ്രധാനമാണ് എന്ന് പ്രസ്താവനയില്‍ പറയുന്നു. പുണ്യ നഗരങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നു എന്നാണ് സൗദി പറയുന്നത്. ഇക്കാര്യം ഹൂതികള്‍ നിഷേധിച്ചിട്ടുണ്ട്.
പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി, പാര്‍ലമെന്റ് സ്പീക്കര്‍, പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവര്‍ പങ്കെടുത്ത നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗത്തിലാണ് സൗദിയെ സഹായിക്കാനുള്ള സുപ്രധാന തീരുമാനം എടുത്തത്.
https://www.facebook.com/Malayalivartha


























