ഇമ്രാന് ഖാനെ നാടുകടത്താന് പാകിസ്ഥാന് ആലോചിക്കുന്നതായി റിപ്പോര്ട്ട്

പാകിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ നാടുകടത്താന് ആലോചിക്കുന്നതായി റിപ്പോര്ട്ട്. മുന്പ് നവാസ് ഷരീഫിനെയും ബേനസീര് ഭൂട്ടോയെയും നാടുകടത്തിയതിന് സമാനമായ ഒരു രാഷ്ട്രീയ ഒത്തുതീര്പ്പിന് വിധേയനാക്കാന് കടുത്ത സമ്മര്ദ്ദമുണ്ടെന്ന് പാകിസ്ഥാന് പ്രതിപക്ഷ നേതാവ് മഹ്മൂദ്ഖാന് അചക്സായി ആരോപിച്ചതായി ഡോണ് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടില് പറയുന്നു. വെള്ളിയാഴ്ച പെഷവാര് ഹൈക്കോടതിയില് നടന്ന വാര്ത്താ സമ്മേളനത്തിലാണ് അചക്സായി ഈ അവകാശവാദം ഉന്നിച്ചത്.
മുന്പ് പാകിസ്ഥാനില് സൈനിക അട്ടിമറികളോ രാഷ്ട്രീയ അട്ടിമറികളോ ഉണ്ടായപ്പോള് പ്രമുഖ നേതാക്കള് രാജ്യം വിടേണ്ടിവന്ന സാഹചര്യത്തെ മുന്നിര്ത്തിയാണ് അചക്സായിയുടെ പരാമര്ശം. അന്നത്തെ കരസേനാ മേധാവി പര്വേസ് മുഷറഫ് നടത്തിയ സൈനിക അട്ടിമറിയിലൂടെ നവാസ് ഷരീഫ് പുറത്താക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിരുന്നു.
തുടര്ന്ന് 2000ല് സൗദി, ലെബനീസ് നേതാക്കളുടെ മദ്ധ്യസ്ഥതയില് ഒപ്പിട്ട രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് നവാസ് ഷരീഫ് പാകിസ്ഥാന് വിട്ടത്. സമാനമായി 1997ലെ പൊതുതിരഞ്ഞെടുപ്പില് പരാജയപ്പെട്ടതിന് ശേഷം ബേനസീര് ഭൂട്ടോയും സ്വയം പ്രഖ്യാപിത നാടുകടത്തലില് വിദേശത്തേക്ക് പോയിരുന്നു. അവരുടെ ഭര്ത്താവ് ആസിഫ് അലി സര്ദാരിയെ അഴിമതിക്കേസില് ജയിലിലടയ്ക്കപ്പെടുകയും 2004ല് മോചിതനാകുകയും ചെയ്തു.
ഇതേ മാതൃകയില് ഇമ്രാന് ഖാനെയും നാടുകടത്താനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജയിലില് കഴിയുന്ന പ്രതികള്ക്ക് സന്ദര്ശകരെ അനുവദിക്കാത്ത സര്ക്കാര് നടപടിയെയും അചക്സായി ശക്തമായി വിമര്ശിച്ചു.
https://www.facebook.com/Malayalivartha
























