സോഷ്യല്‍ മീഡിയയില്‍ വൈറലായ വിവാഹവേദിയിലേക്കുള്ള വധുവിന്റെ മാസ് എന്ട്രി

വിവാഹ ദിവസം വധുവിന്റെയും വരന്റെയും വിവാഹവേദിയിലേക്കുള്ള എന്‍ട്രി വ്യത്യസ്തമായിരിക്കാനാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്. അതുപോലെ വിവാഹ ദിവസം വധുവും വരനും ബന്ധുക്കളും ചേര്‍ന്ന് നൃത്തം ചെയ്യുന്നത് ഇപ്പോള്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ അതിലും വ്യത്യസ്ഥത കൊണ്ടുവന്നിരിക്കുകയാണ് നിവാസയുടെ ക്രിയേറ്റീവ് ഡയറക്ടറായ സബ കപൂര്‍. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ ആയിട്ടും ഇപ്പോഴും വധുവിന്റെ എന്ട്രി വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
2016ല്‍ പുറത്തിറങ്ങിയ ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിലെ 'സൗ ആസ്മാന്‍' എന്ന ഗാനത്തിനാണ് സബ കപൂറും കുടുംബവും നൃത്തം ചെയ്യുന്നത്. വരന്‍ നില്‍ക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്ന വഴിയുടെ ഇരുവശത്തുമായി സബയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അണിനിരക്കുന്നു.
വധു ആ വഴിയിലൂടെ നടന്നു വരുമ്പോള്‍ എല്ലാവരും അവളോടൊപ്പം നൃത്തം ചെയ്യുന്നു. വൈഎസ്ഡിസി വെഡ്ഡിംഗ് കോറിയോഗ്രാഫിയാണ് വീഡിയോ ആദ്യം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'സൂപ്പര്‍ സ്‌പെഷ്യലായ കാഴ്ച കാണാന്‍ അവസാനം വരെ വീഡിയോ കാണുക' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്.
https://www.facebook.com/Malayalivartha























