ലിഫ്റ്റില്‍ വച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പഞ്ഞിക്കിട്ട് പിതാവ്

ലിഫ്റ്റില്‍ വച്ച് മകളെ പീഡിപപ്പിക്കാന്‍ ശ്രമിച്ചയാളെ പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. റഷ്യന്‍ മേഖലയിലെ ഒരു ഫ്‌ലാറ്റിന്റെ ലിഫ്റ്റില്‍ വച്ചാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജനുവരി രണ്ടിന് രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.
ഇതിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 27കാരനായ പ്രതി ലിഫ്റ്റില്‍ വച്ച് പെണ്‍കുട്ടിയെ തുറിച്ചു നോക്കുന്നു. ശേഷം പെണ്‍കുട്ടിയെ ചുംബിക്കാനായി ശ്രമിച്ചെങ്കിലും കുട്ടി അയാളെ തള്ളി മാറ്റി ലിഫ്റ്റില്‍ നിന്നും പുറത്തേക്കിറങ്ങി ഓടുന്നു. അതിനു ശേഷം ലിഫ്റ്റിലേയ്ക്ക് പെണ്‍കുട്ടിയുടെ പിതാവ് പ്രത്യക്ഷപ്പെടുകയും യുവാവിന്റെ മുഖത്തടിക്കുകയും തുടര്‍ന്ന് കഴുത്തിനു പിടിച്ച് പുറത്തേയ്ക്ക് വലിക്കുകയും ചെയ്തു.
ലിഫ്റ്റില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചിറക്കിയ ശേഷം യുവാവിനെ വീണ്ടും തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























