ചൈനയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു!! മൂന്നാമത്തെ നഗരവും അടച്ചുപൂട്ടി, തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ റിപ്പോർട്ട് ചെയ്തത് 58 കോവിഡ് കേസുകൾ

ചൈനയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. സർക്കാർ പ്രതീക്ഷിച്ചതിലും ശക്തമായി കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ മൂന്നാമത്തെ നഗരത്തിലും അധികൃതര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഹനാന് പ്രവിശ്യയിലെ അന്യാംഗ് നഗരത്തിലാണ് പുതിയതായി ലോക്ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഷിയാന്‍, ടിയാന്‍ജിന്‍ നഗരങ്ങളും ലോക്ഡൗണിലാണ്.
55 ലക്ഷം ജനസംഖ്യയുള്ള അന്യാംഗില് കഴിഞ്ഞ ദിവസങ്ങളിലായി ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ 58 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്യാംഗ് നഗരസഭ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























