അഫ്ഗാനിസ്ഥാനില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനത്തിന് നേരെ സ്‌ഫോടനം; രണ്ട് താലിബാന്‍ നേതാക്കള്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനത്തിന് നേരെ സ്‌ഫോടനം. രണ്ട് താലിബാന്‍ നേതാക്കള്‍ക്ക് പരിക്കേറ്റു. കാബൂളില്‍ രാവിലെ 11 മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. താലിബാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപവക്താവ് അഖില്‍ ജന്‍ ഒസം ആണ് ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് താലിബാന്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha























