പട്ടണത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറന്നപ്പോള്‍ കൊടുങ്കാറ്റാണെന്ന് തെറ്റിദ്ധരിച്ചു; പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്: അയല്‍വാസി ഐഎസ് തലവനയായിരുന്നുവെന്ന് മനസിലായില്ല, ഓപ്പറേഷനില്‍ കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും ഉൾപ്പെട്ടുവെന്ന് സംശയം!

ഐഎസ് മേധാവി അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറൈഷി ഒളിച്ചിരുന്ന സിറിയന്‍ പട്ടണമായ അത്‌മെയ്ക്ക് മുകളിലൂടെ യുഎസ് സേന പറന്നപ്പോള്‍, താമസക്കാരനായ മഹ്മൂദ് ഷെഹാദെ ഹെലികോപ്റ്ററുകളുടെ ശബ്ദംകൊടുങ്കാറ്റായാണ് തിരിച്ചറിഞ്ഞത്.
പുറത്തേക്കിറങ്ങിയപ്പോള്‍ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. തന്റെ അയല്‍വാസിയെ ഹെലികോപ്റ്ററുകള്‍ വളയുന്ന കാഴ്‌ചയായിരുന്നു അദ്ദേഹം കണ്ടത്.
“ഞങ്ങളുടെ തലയ്ക്ക് മുകളിലൂടെ വിമാനം പറക്കുന്നത് ഞങ്ങള്‍ കണ്ടു, പത്ത് മിനിറ്റിനുശേഷം അവര്‍ (ഒരു സ്ത്രീയോട്) ‘സ്വയം അകത്തേക്ക് പോകൂ, വീട് വളഞ്ഞിരിക്കുന്നു’ എന്ന് പറയുന്നത് ഞങ്ങള്‍ കേട്ടു,” മഹമൂദ് എഎഫ്‌പിയോട് പറഞ്ഞു. പിന്നാലെയാണ് ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറാഷി സ്വയം പൊട്ടിത്തെറിച്ചത്.
പിന്നീടാണ് അയല്‍വാസി ഐഎസ് തലവനായിരുന്നുവെന്ന് ഇവര്‍ തിരിച്ചറിയുന്നത്. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ ഇഡ്‌ലിബ് മേഖലയിലെ സിറിയന്‍ പട്ടണമായ അത്‌മെയിലെ നിവാസികള്‍ വെടിവയ്പ്പിന്റെ ശബ്ദം കേട്ടിരുന്നതായി വ്യക്തമാക്കി.
ഖുറാഷിയുടെ വീട് ആക്രമിക്കുന്നതിന് മുമ്ബ് ഇത് ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. ഓപ്പറേഷനില്‍ കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും ഉള്‍പ്പെടുന്നുവെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാര്‍ മോണിറ്റര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















