Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

16 JULY 2026 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

 വരുന്ന മണിക്കൂറുകളില്‍ എന്തും സംഭവിക്കാം. അമേരിക്ക ഇറാനില്‍ ആണവായുധം പ്രയോഗിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയാറല്ലെന്നു പ്രഖ്യാപിക്കുക മാത്രമല്ല ഇറാന്‍ ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ചത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഡ്രോണ്‍ ഉത്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതായി ഇറാന്‍ സൈന്യം പ്രഖ്യാപിക്കുക മാത്രമല്ല ആക്രമണം കൂടുതല്‍ കടുപ്പിക്കുകയും ചെയ്തു.

ഇന്ത്യയിള്‍ ഉള്‍പ്പെടെ പെട്രോളിലും സ്വര്‍ണത്തിനും വളത്തിനും വില കുതിച്ചു കയറാന്‍ സാധ്യതയേറിയിരിക്കുന്നു. വ്യോമസേനാ ശക്തിയും പ്രതിരോധ ശേഷിയും കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണ്‍ നിര്‍മാണത്തില്‍ വലിയ മുന്നേറ്റം കൈവരിച്ചതെന്നും ഇറാന്‍ പറയുന്നു. ആയത്തുള്ള അലി ഖൊമേനിയുടെ കൊലപാതകത്തില്‍ പകരം വീട്ടുമെന്നും ആരെയും വെറുതെ വിടില്ലെന്നും നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.

ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ നേതാക്കളുടെ പട്ടിക തയാറാക്കിക്കഴിഞ്ഞും ആഗോളതലത്തില്‍ ഉടനെ ഓരോരുത്തരും ഇതേറ്റെടുക്കുമെന്നുമാണ് ഇറാന്റെ ഭീഷണി. ട്രംപ് കഴിഞ്ഞാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാട്‌സുമാണ് ഇറാന്‍ തയാറാക്കിയ ഹിറ്റ് ലിസ്റ്റിലുള്ളത്. ഇറാനിലെ മൊസാദിന്റെ ചാരന്‍മാരെ ഓരോരുത്തരായി കണ്ടെത്താനുള്ള നീക്കവും ഇറാന്‍ ആരംഭിച്ചിട്ടുണ്ട്.

ഖാര്‍ഗ് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്ന ഇറാന്‍ ടാങ്കര്‍ യുഎസ് ആക്രമിച്ചു. ചരക്കു കയറ്റാനായി ഇവിടേക്ക് എത്തിയ ടാങ്കറാണ് ആക്രമണത്തിനു ഇരായായത്.മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കപ്പല്‍ അവഗണിച്ച് മുന്നോട്ടു വന്നതോടെയായിരുന്നു യുഎസ് ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ യുഎസ് ആക്രമണങ്ങളില്‍ 35 പേര്‍ കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനിലെ കമാന്‍ഡ് സെന്ററുകള്‍, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, മിസൈല്‍, ഡ്രോണ്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, തീരദേശ നിരീക്ഷണ സൗകര്യങ്ങള്‍ എന്നിവ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. യു.എസ് ആക്രമണത്തിന് മറുപടിയായി കുവൈത്തിലെ സൈനിക താവളത്തിന് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. ജോര്‍ദാനിലെ അസ്റഖ് വ്യോമതാവളത്തില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയും ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാനിയന്‍ സൈന്യം പറയുന്നു. യു.എസ് സൈന്യത്തിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, സ്ഥിരമായ റഡാര്‍ സൈറ്റ്, ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ എന്നിവയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഫാര്‍സ് വാര്‍ത്താ ഏജന്‍സിയിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാന്‍ വ്യക്തമാക്കുന്നു.

ഏതു വിധേനയും അമേരിക്ക - ഇറാന്‍ ചര്‍ച്ചകള്‍ തുടരുന്നതിന് വഴിയൊരുക്കാന്‍ ശ്രമം നടക്കുമ്പോള്‍, അതിനേക്കാള്‍ ഗുരുതരമായ മുന്നറിയിപ്പ് ഇറാന്‍ പരമോന്നത നേതാവില്‍ നിന്നുണ്ടായത് ലോകം ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. രണ്ട് യുദ്ധങ്ങളിലായി അയത്തുള്ള ഖമനെയി ഉള്‍പ്പടെ നേതാക്കളെ വധിച്ച ഓരോരുത്തരുടെയും പട്ടിക തയാറാണ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ആലോചന നടന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ആയിരം മിസൈലുകള്‍ സജ്ജമാണെന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. കൂടുതല്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഇതോടെ രൂപപ്പെടുന്നത്. വഴങ്ങാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് കടുത്ത നിലപാടില്‍ തുടരുകയാണ് അമേരിക്കയും ഇറാനും.

അതേസമയം ട്രംപ് ഭ്രാന്തന്‍ ആവേശം കാണിക്കുമ്പോഴും അമേരിക്കയ്ക്ക് പശ്ചിമേഷ്യന്‍ യുദ്ധം വന്‍ നഷ്ടവും ബാധ്യതയും വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം തുടര്‍ന്നാല്‍ അമേരിക്കയുടെ പക്കലുള്ള ആയുധശേഖരങ്ങള്‍ കാലിയാവുമെന്ന് പ്രതിരോധവിദഗ്ദ്ധരെ ഉദ്ധരിച്ച് യുഎസ് ചാനലായ സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള അമേരിക്കന്‍ ശേഷിയെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രം, ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് മിസൈലുകളാണ് യു.എസ് സൈന്യത്തിന് ഉപയോഗിക്കേണ്ടി വന്നത്. താല്‍ക്കാലിക വെടിനിര്‍ത്തലോടെ കഴിഞ്ഞ ഏപ്രിലില്‍ യുദ്ധം അവസാനിക്കുമ്പോഴേക്കും യു.എസിന്റെ പക്കലുണ്ടായിരുന്ന മിസൈലുകളില്‍ ഏറെയും ഉപയോഗിച്ചു കഴിഞ്ഞിരുന്നു. മാത്രവുമല്ല പാലസ്തീനുമായി നടത്തിയ യുദ്ധത്തില്‍ അമേരിക്ക ഇസ്രായേലിന് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കിയതും വന്‍പ്രതിസന്ധിയാണുണ്ടാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (48 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (55 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends