Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി

16 JULY 2026 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..

300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്കു നടന്ന പൊതുപരീക്ഷയുടെ വിവരങ്ങള്‍ ഉദ്യോഗാര്‍ഥിക്കു നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് തള്ളി പിഎസ്‌സി. പരാതിക്കാരനായ കെ.ശ്യാം കൃഷ്ണനു നല്‍കിയ മറുപടിയിലാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്ക് കൈമാറാന്‍ കഴിയില്ലെന്ന് പിഎസ്‌സി അറിയിച്ചത്. ഏഴു ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചുവെന്നും പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ പത്തു ചോദ്യങ്ങള്‍ക്ക് മാര്‍ക്കിട്ടിട്ടില്ലെന്നും വീഴ്ചയുണ്ടായെന്നും പിഎസ്‌സി പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ആഭ്യന്തര വിജിലന്‍സ് എസ്പിയെ തുടരന്വേഷണത്തിന് പിഎസ്‌സി തന്നെ നിയോഗിച്ചിരിക്കുകയാണ്. ഇതിനു പുറമേ സര്‍ക്കാര്‍ പ്രഖ്യാപിച്ച െ്രെകംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. രേഖകള്‍ ആവശ്യപ്പെട്ട് െ്രെകംബ്രാഞ്ച് സംഘം പിഎസ്‌സിക്കു കത്തു നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് വിവരാവകാശ കമ്മിഷന്‍ ഉത്തരവു പ്രകാരം ഉദ്യോഗാര്‍ഥിക്കു വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് പിഎസ്‌സി നിലപാടെടുത്തിരിക്കുന്നത്.

ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് തസ്തികളിലേക്ക് നടന്നത് പൊതു പരീക്ഷ ആണെന്നും ഇതില്‍ പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ് തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടില്ലെന്നും പിഎസ്‌സി മറുപടിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ തുടരുന്ന സാഹചര്യത്തില്‍ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നാണ് പിഎസ്‌സി ന്യായവാദം ഉന്നയിച്ചിരിക്കുന്നത്.

2023 ജൂലൈ 13നു നടന്ന പൊതുപരീക്ഷയില്‍ 228 പേരാണ് പങ്കെടുത്തത്. 2025 മേയ് 31നു റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. പിറ്റേമാസം തന്നെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് ആയി ഒന്നാം റാങ്കുകാരന്‍ അരുണ്‍ ജെ.പ്രതാപിനെ നിയമിച്ചു. ഇദ്ദേഹം ഇടതു സര്‍വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സിപിഎം നോമിനിയായി നിയമിക്കപ്പെട്ട പിഎസ്‌സി ചെയര്‍മാന്‍ ഡോ.എം.ആര്‍.ബൈജുവും 2 അംഗങ്ങളുമാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി അഭിമുഖം നടത്തിയത്. മാര്‍ക്കില്‍ സംശയം തോന്നിയ മൂന്നാം റാങ്കുകാരന്‍ കെ.ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്‌സിയെ സമീപിച്ചത്. ഡിജിറ്റല്‍ മൂല്യനിര്‍ണയ രീതിയായ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങില്‍ ഒന്നാം പേപ്പറിന്റെ ഇക്കണോമിക്‌സ് വിഷയത്തില്‍ 10 മുതല്‍ 18 വരെയുള്ള ചോദ്യങ്ങള്‍ മാര്‍ക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പിഎസ്‌സി നടത്തിയ പ്രാഥമിക പരിശോധനയില്‍ ആകെ 228 ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയമാണ് നടത്തേണ്ടിയിരുന്നത്. ഇതില്‍ 177 എണ്ണത്തിന്റെ ഒമ്പതാം നമ്പര്‍ ചോദ്യവും, മുഴുവന്‍ ഉത്തരകടലാസുകളുടെയും (228 എണ്ണം) ക്രമനമ്പര്‍ 10 മുതല്‍ 18 വരെയുള്ള ചോദ്യങ്ങളും മൂല്യനിര്‍ണയത്തിനായി വിദഗ്ധര്‍ക്ക് അസൈന്‍ ചെയ്തു നല്‍കുകയോ മൂല്യനിര്‍ണയം നടത്തുകയോ ചെയ്തതായി കാണുന്നില്ലെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കാതിരുന്ന പിഎസ്‌സി 3 റാങ്ക്പട്ടികകളും അന്തിമമായിട്ടില്ലെന്ന കാരണം പറഞ്ഞ് 3 വര്‍ഷമായിട്ടും പരീക്ഷയിലെ മാര്‍ക്ക് പ്രസിദ്ധീകരിച്ചിട്ടുമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Chittoor സിനിമാക്കഥകളെ പോലും വെല്ലുന്ന ക്രൂരത  (6 minutes ago)

ഒരു നിര യുവ എംഎല്‍എമാർ സതീശനുമായി നല്ല ബന്ധത്തിലല്ല.  (20 minutes ago)

സി.സി.ടി.വി. ദൃശ്യങ്ങള്‍ വഴികാട്ടിയായി;  (29 minutes ago)

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് യുവതി  (1 hour ago)

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്  (2 hours ago)

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (2 hours ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (3 hours ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (4 hours ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (4 hours ago)

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി  (4 hours ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും  (4 hours ago)

സതീശൻ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം.  (4 hours ago)

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..  (5 hours ago)

M R Ajith kumar ഉടന്‍ സസ്‌പെന്‍ഷനില്‍ തീരുമാനം;  (5 hours ago)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...  (5 hours ago)

Malayali Vartha Recommends