ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ഭീമന്‍ ഉല്ലാസനൗകയ്ക്കു കടന്നുപോകാനായി നെതര്‍ലന്‍ഡ്‌സിലെ ചരിത്രമുറങ്ങുന്ന കോനിങ്‌ഷേവെന്‍ പാലം പൊളിച്ചേക്കും

ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ഭീമന്‍ ഉല്ലാസനൗകയ്ക്കു കടന്നുപോകാനായി നെതര്‍ലന്‍ഡ്‌സിലെ ചരിത്രമുറങ്ങുന്ന കോനിങ്‌ഷേവെന്‍ പാലം പൊളിച്ചേക്കും.
തുറമുഖനഗരമായ റോട്ടര്‍ഡാമിന്റെ ഹൃദയഭാഗത്ത് 1878-ലാണ് ഈ പാലം പണിതത്. ഇതിന്റെ മധ്യഭാഗം പൊളിച്ചുമാറ്റിയാലേ സമീപത്തെ ആല്‍ബ്ലസ്സെര്‍ഡാമില്‍നിന്ന് കപ്പല്‍ കടലിലെത്തിക്കാനാവൂ. ഇവിടുത്തെ ഓഷ്യാന്‍കോ എന്ന ശാലയാണ് ബെസോസിനുവേണ്ടി ഉല്ലാസനൗകയൊരുക്കുന്നത്.
നിര്‍മാതാക്കള്‍ ഇതിനകം റോട്ടര്‍ഡാം അധികൃതരെ സമീപിച്ചെന്നും അധികൃതര്‍ പച്ചക്കൊടി കാട്ടിയെന്നുമാണ് അറിയുന്നത്. പൊളിച്ചുപണിക്കുള്ള ചെലവ് ബെസോസ് വഹിച്ചേക്കും. 3627 കോടി രൂപ ചെലവിട്ട് ബെസോസ് പണിയുന്ന കപ്പലിന് മൂന്ന് പായ്മരങ്ങളുണ്ട്. 127 മീറ്റര്‍ നീളവും 40 മീറ്റര്‍ ഉയരവും. ഇക്കൊല്ലം അവസാനം പണിപൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള യാത്രാകപ്പലായിരിക്കുമിത്.
രണ്ടാംലോകയുദ്ധത്തില്‍ കോനിങ്‌ഷേവെന്‍ പാലത്തിന് കേടുപാടുകള്‍ പറ്റിയിരുന്നു. പിന്നീട് നവീകരിച്ചു.1993-ല്‍ പൊളിക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പില്‍ പിന്മാറി. അതേസമയം, ബെസോസിനുവേണ്ടി പാലംപൊളിക്കാനുള്ള നീക്കത്തില്‍ പ്രാദേശികര്‍ക്ക് തൃപ്തിയില്ല.
"
https://www.facebook.com/Malayalivartha






















