Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

പഷ്തൂണ്‍ വിഭാഗത്തെ വിഭജിച്ചുകൊണ്ട് അതിര്‍ത്തി വേലി ഉയര്‍ത്താന്‍ പതിനെട്ടടവും പയറ്റി പാകിസ്ഥാൻ...അഞ്ച് പാകിസ്ഥാൻ സൈനികരുടെ തലയറുത്ത് സംഹാര താണ്ഡവമാടി താലിബാൻ

12 FEBRUARY 2022 07:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

പര്‍വതങ്ങള്‍ക്കും നദികള്‍ക്കുമിടയില്‍ ചേരിതിരിഞ്ഞ് ജീവിച്ചുപോന്ന അഫ്ഗാനിസ്താനിലെ ഗോത്രങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ തര്‍ക്കചരിത്രമുണ്ട്. സ്വന്തം ഗോത്രത്തിന്റെ സ്വത്വം കാക്കാന്‍ ഏതറ്റംവരെയും അവര്‍ പോരടിക്കും. ചെറുതും വലുതുമായ അവിടത്തെ ഗോത്രങ്ങള്‍ ഭൂമിക്കും അധികാരത്തിനുംവേണ്ടി എന്നും യുദ്ധംചെയ്തിട്ടുണ്ട്.

 

ഒരര്‍ഥത്തില്‍ ആ പോരിന്റെ ബാക്കിപത്രമാണ് രാജ്യത്തിന്ന് പ്രവര്‍ത്തിക്കുന്ന ഇരുപതോളം സായുധ സംഘങ്ങള്‍.അഫ്ഗാനിസ്താനിലും പാകിസ്താനിലുമായി വ്യാപിച്ചുകിടക്കുന്ന പഠാന്‍കാരായ പഷ്തൂണുകള്‍ക്കായിരുന്നു അഫ്ഗാനിസ്താന്റെ ഭരണത്തിലും ആധിപത്യത്തിലും എക്കാലവും മേല്‍ക്കൈ.

 

എന്നാൽ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമായി ചിതറിക്കിടക്കുന്ന പഷ്തൂണ്‍ വിഭാഗത്തെ വിഭജിച്ചുകൊണ്ട് അതിര്‍ത്തി വേലി ഉയര്‍ത്താന്‍ പതിനെട്ടടവും പയറ്റുകയാണ് പാകിസ്ഥാൻ.എന്നാൽ അതിന് അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് താലിബാന്‍. ഇതോടെ താലിബാനെ പിന്തുണച്ചിരുന്ന പാകിസ്ഥാന്‍ അങ്കലാപ്പിലാണ്.

 

ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിക്കുന്ന ഡുറന്റ് അതിര്‍ത്തി രേഖ വരയ്ക്കപ്പെടുന്നത്. 2640 കീലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അതിര്‍ത്തി അന്നുമുതലേ തര്‍ക്ക വിഷയമാണ്. എന്നാല്‍ ഇതേച്ചൊല്ലി ഇരുരാജ്യങ്ങളും ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഖുറം ജില്ലയിലെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പോസ്റ്റില്‍ പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്റീക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്ന തീവ്രവാദ സംഘടനയുടെ ആക്രമണത്തില്‍ അഞ്ച് പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 

 

'പാകിസ്ഥാന്റെ ആശങ്കകള്‍ ദൂരീകരിക്കാന്‍ താലിബാന് കഴിഞ്ഞില്ലെങ്കില്‍ ആരാണ് പിന്നെ അവരെ വിശ്വസിക്കുക? അല്‍ ക്വെയ്ദയുമായും മറ്റ് തീവ്രവാദസംഘടനകളുമായും ഉള്ള ബന്ധം വേര്‍പ്പെടുത്തുമെന്ന താലിബാന്റെ വാഗ്ദാനത്തെ ആര് വിശ്വസിക്കും? '- പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി ചോദിക്കുന്നു.യുഎസ് പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാരുമായി നേരത്തെ പാകിസ്ഥാന്‍ അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ ഏറ്റുമുട്ടിയ ചരിത്രമുണ്ട്.

 

താലിബാന്‍ അധികാരമേറ്റെടുത്ത ആദ്യനാളുകളില്‍ താലിബാന്‍ സര്‍ക്കാര്‍ പാകിസ്ഥാന്‍ പറയുന്നത് കേള്‍ക്കുമെന്ന് കരുതപ്പെട്ടിരുന്നു. മാത്രമല്ല, അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ നിന്നും തങ്ങള്‍ക്കെതിരെ തിരിയാന്‍ അഫ്ഗാനിസ്ഥാനിലെ ഒരു തീവ്രവാദികളെയും താലിബാന്‍ അനുവദിക്കില്ലെന്നുമുള്ള മൂഢവിശ്വാസം പാകിസ്ഥാന് നഷ്ടപ്പെടുകയാണ്.

 

അതിര്‍ത്തിക്ക് കുറുകെയുള്ള കള്ളക്കടത്തും തീവ്രവാദ ആക്രമണവും തടയാന്‍ 2014ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ മുള്ളുവേലി ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഏതാണ്ട് 90 ശതമാനത്തിലധികം അതിര്‍ത്തിപ്രദേശത്തും വേലി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ അതിര്‍ത്തിയിലൂടെ ഇപ്പോഴും തീവ്രവാദികള്‍ പാകിസ്ഥാനിലെത്തി തീവ്രവാദി ആക്രമണം നടത്തുന്നതായി പറയുന്നു.

 

ഇക്കഴിഞ്ഞ നാളിലെ മൂന്ന് വ്യത്യസ്ത സംഭവങ്ങളില്‍ താലിബാന്‍കാര്‍ വേലി തകര്‍ത്ത് പാകിസ്ഥാന്‍ പട്ടാളക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. 2021 ഡിസംബര്‍ 19ന് പുറത്തുവന്ന ഒരു വീഡിയോയില്‍ താലിബാന്‍ കമാന്‍ഡര്‍ പാകിസ്ഥാന്‍ പട്ടാളക്കാരനെ ഭീഷണിപ്പെടുത്തുന്നത് ഇങ്ങിനെ: 'ഇനിയും ഒരടി മുന്നോട്ട് വന്നാല്‍, ഞാന്‍ താങ്കളുമായി യുദ്ധം ചെയ്യും. താങ്കളുമായി യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.'. അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാകിസ്ഥാന്റെ ദേശീയ സുരക്ഷ ഉപദേശകന്‍ മൊയീദ് യൂസഫ് ജനവരി 29,30 തീയതികളില്‍ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

 

അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തിനെതിരേ സംഘടിച്ച മുജാഹിദീൻ സംഘടനയിൽ നിന്നാണ് പഷ്തൂൺ ഗോത്രവിഭാഗത്തിന് ആധിപത്യമുള്ള താലിബാന്റെ പിറവി. 1994-ലായിരുന്നു ഇത്. കാണ്ഡഹാറാണ് താലിബാന്റെ ഈറ്റില്ലം. താലിബാൻ എന്ന പഷോതോ പദത്തിന്റെ അർഥം വിദ്യാർഥി. പഷ്തൂണുകൾ വിദഗ്ദ്ധരായ പോരാളികളാണ്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പഷ്തൂണുകളുമായി പലതവണ ബ്രിട്ടീഷുകാർ യുദ്ധത്തിലേർപ്പെട്ടിരുന്നു.

 

ആംഗ്ലോ അഫ്ഗാൻ യുദ്ധങ്ങൾ എന്നാണ് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നത്. ഓരോ വട്ടവും, തങ്ങളുടെ കുന്നുകളിൽ ഗറില്ലായുദ്ധത്തിൽ വിദഗ്ദ്ധരായിരുന്ന പഷ്തൂണുകളോട് തോറ്റ് ബ്രിട്ടീഷുകാർക്ക് മടങ്ങേണ്ടി വന്നു.2000-ആമാണ്ടിലെ കണക്കനുസരിച്ച് പഷ്തൂണുകളുടെ ആകെ ജനസംഖ്യ 2 കോടിയോളമാണ്. ഇവരിൽ പകുതിയോളം വീതാം പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി അതിർത്തിയുടെ ഇരു വശങ്ങളിലുമായി വസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (4 minutes ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (12 minutes ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (55 minutes ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (1 hour ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (1 hour ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (1 hour ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (2 hours ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (2 hours ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (3 hours ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (3 hours ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (3 hours ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (3 hours ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (3 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (3 hours ago)

Malayali Vartha Recommends