കാമുകനും അമ്മയും ചേര്‍ന്ന് അഞ്ചു വയസ്സുകാരിയായ മകളെ ബെല്‍റ്റ് കൊണ്ട് അടിച്ചു കൊന്നു; അമ്മയ്ക്ക് നാല്‍പത് വര്‍ഷംതടവ് ശിക്ഷ വിധിച്ച് കോടതി

കാമുകനും അമ്മയും ചേര്‍ന്ന് അഞ്ചു വയസ്സുകാരിയായ മകളെ ബെല്‍റ്റ് കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ അമ്മയ്ക്ക് നാല്‍പത് വര്‍ഷംതടവ് ശിക്ഷ വിധിച്ച് കോടതി. ആന്‍ഡ്രിയ വെബ് എന്ന നാല്‍പ്പതുകാരിയാണ് സ്വന്തം മകളെ ബെല്‍റ്റ് കൊണ്ട് ക്രൂരമായി അടിച്ചു കൊന്നത്. സമാന്ത ബെല്‍ എന്ന പെണ്‍കുട്ടിയാണ് അമ്മയുടെ കൈകൊണ്ട് ദാരുണമായി കൊല്ലപ്പെട്ടത്. 2019 മാര്‍ച്ചിലാണ് കൊലപാതകം നടന്നത്.
മകള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണു മരണപ്പെട്ടു എന്നാണ് യുവതി പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ കുട്ടിയുടെ ശരീരം വീടനകത്തായിരുന്നു. വിശദമായ പരിശോധനയില്‍ കുട്ടിയുടെ ശരീരം മുഴുവന്‍ മാരകമായി അടിയേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. ഇതോടെ പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. കുഞ്ഞിനെ ബെല്‍റ്റ് ഉപയോഗിച്ച് തുടര്‍ച്ചയായി അടിച്ചുവെന്നും മണിക്കൂറുകളോളം അനങ്ങാതെ ചുമരിനോട് ചോര്‍ന്ന് അനങ്ങാതെയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും യുവതി കുറ്റസമ്മതം നടത്തി. അനങ്ങിയപ്പോഴൊക്കെ കുഞ്ഞിനെ ക്രൂരമായി വീണ്ടും മര്‍ദ്ദിച്ചുവെന്നും യുവതി പറഞ്ഞു. ഒടുവില്‍ കുട്ടി അനങ്ങാതായതോടെ മരിച്ചുവെന്ന് ഉറപ്പിക്കുകയായിരുന്നു.
കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുള്ളതിനാലാണ് ബാല്‍ക്കണിയില്‍ നിന്ന് വീണുവെന്ന് കള്ളം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. കൊതപാതകക്കേസില്‍ യുവതിയുടെ ആണ്‍സുഹൃത്തും പ്രതിയായിരുന്നു. തങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതികള്‍ സമ്മതിച്ചു. കുഞ്ഞിനെ അടിച്ചു കൊന്ന അമ്മയ്ക്ക് 40 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച കോടതി ഇത് മറ്റുള്ളവര്‍ക്കൊരു പാഠമായിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തി.
https://www.facebook.com/Malayalivartha






















