Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

റഷ്യയിലെ ലേബർ ക്യാംപ്... സ്റ്റാലിന്റെ കാലത്തെ കൊടും ക്രൂരതകൾ..ഗൂഗിൾ മാപ്പിൽ തെളിഞ്ഞത് നടുക്കുന്ന ദൃശ്യങ്ങൾ

19 FEBRUARY 2022 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ അവകാശപ്പെട്ടതിന് പിന്നാലെ റഷ്യയുടെത് തെറ്റായ പ്രചാരണമാണെന്ന വാദവുമായി യുഎസ് രംഗത്തെത്തി. മാത്രമല്ല, ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യ 7,000 സൈനീകരെ കൂടി എത്തിച്ചെന്നും യുഎസ് ആരോപിച്ചു. 'ഏത് നിമിഷവും അക്രമണ'മുണ്ടാകാമെന്നും യുഎസ് ആവര്‍ത്തിക്കുന്നു.

 

ബലാറസിലും ഉക്രൈന്‍റെ മറ്റ് കര/കടല്‍ അതിര്‍ത്തികളിലും ഇപ്പോള്‍ നടക്കുന്ന സൈനീക അഭ്യാസങ്ങള്‍ പൂര്‍ത്തിയായാല്‍ സൈന്യം മടങ്ങുമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു.എന്നാൽ ഇപ്പോളിതാ ഞെട്ടിക്കുന്ന ചില വിവരങ്ങൾ പുറത്തുവരികയാണ്.


സ്റ്റാലിന്റെ കാലത്തെ ക്രെസ്‌നയാര്‍സ്‌കി ക്രൈയിലുണ്ടായിരുന്ന നോറിലാഗ് ലേബർ ക്യാംപ്  ഗൂഗിള്‍ മാപ്പില്‍ കണ്ടെത്തിയ ഇന്റര്‍നെറ്റിലെ അന്വേഷകര്‍ ചില വിവരങ്ങൾ പുറത്തുവിടുകയാണ്.


റഷ്യയില്‍ കണ്ടെത്തിയ ക്യാംപിന്  'ഏറ്റവും വിഷമിപ്പിക്കുന്ന സ്ഥലം' എന്നാണ് പേരിട്ടിരിക്കുന്നത്.  റെഡ്ഡിറ്റില്‍ വന്ന ഒരു ചിത്രത്തിന്റെ കൂടി സഹായത്തിലാണ് നോറിലാഗ് ലേബര്‍ക്യാംപ് കണ്ടെത്തി അടയാളപ്പെടുത്തിയിരിക്കുന്നത്.നോറിലാഗ് ലേബർ ക്യാംപിന്റെ ചരിത്രമറിയാവുന്നവരാണ് കണ്ടതില്‍ വച്ച് ഏറ്റവും വിഷമിപ്പിക്കുന്ന സ്ഥലമെന്ന വിശേഷണം ഈ കണ്ടെത്തലിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. നോറിലാഗിലെ തിരുത്തല്‍ തൊഴിലാളി ക്യാംപ് സ്റ്റാലിന്റെ കാലത്താണ് സജീവമായിരുന്നത്.

 

ഈ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് നിര്‍മാണ പ്രവര്‍ത്തികളും ഖനികളിലെ ഖനനവുമെല്ലാം ചെയ്യേണ്ടി വന്നിരുന്നു. മത്സ്യബന്ധനം മുതല്‍ സ്റ്റാലിന്‍ ഒളിവുകാലത്ത് ജീവിച്ചിരുന്ന വീട് പുതുക്കി പണിയുന്നത് അടക്കമുള്ള പണികള്‍ക്ക് ഈ ക്യാംപിലെ അന്തേവാസികളെ നിയോഗിച്ചിരുന്നു.


1935 ജൂണ്‍ 25 മുതല്‍ 1956 ഓഗസ്റ്റ് 22 വരെയാണ് നോറിലാഗ് തൊഴിലാളി ക്യാംപ് സജീവമായിരുന്നത്. ഇവിടെ ഏതാണ്ട് നാല് ലക്ഷത്തോളം മനുഷ്യര്‍ക്ക് പല കാലങ്ങളില്‍ കഴിയേണ്ടി വന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതില്‍ മൂന്നു ലക്ഷവും രാഷ്ട്രീയ തടവുകാരായിരുന്നു. തുടക്കത്തില്‍ ആകെ 1200 പേര്‍ മാത്രമാണ് നോറിലാഗില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് സ്റ്റാലിന്റെ കാലത്ത് തൊഴിലാളി തടവുകാരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു.



നിര്‍ബന്ധിത തൊഴിലാളി ക്യാംപുകള്‍ ലെനിന്റെ കാലത്താണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെങ്കിലും ജോസഫ് സ്റ്റാലിന്റെ കാലത്താണ് പൂര്‍ണ തോതില്‍ സജ്ജമാവുന്നത്. സോവിയറ്റ് യൂണിയനിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം പേരും ഇത്തരം നിര്‍ബന്ധിത തൊഴിലാളി കേന്ദ്രങ്ങളിലെ ആഭ്യന്തര തടവ് അനുഭവിച്ചിരുന്നു. 1953ല്‍ സ്റ്റാലിന്റെ മരണശേഷം തൊഴിലാളി ക്യാംപുകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. അന്ന് 69 ദിവസത്തിനിടെ ആയിരത്തിലേറെ മരണങ്ങളാണ് ഇവിടെ സംഭവിച്ചത്. 1957 ഓടെ ഈ തൊഴിലാളി തിരുത്തല്‍ കേന്ദ്രങ്ങള്‍ അവസാനിപ്പിച്ചു.



ഉക്രൈനിന്‍റെ ഐക്യത്തിന്‍റെ ദിനമായ ബുധനാഴ്ച റഷ്യ അക്രമണം ആരംഭിക്കുമെന്നായിരുന്നു യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍, ബുധനാഴ്ച അത്തരമൊരു അക്രമണമുണ്ടായില്ലെങ്കിലും ഇന്ന് പുലര്‍ച്ചെ ഉക്രൈന്‍ സേന ലുഹാൻസ്ക് ജില്ലയിലെ വിമത സേനയ്ക്ക് നേരെ മോട്ടോര്‍ ആക്രമണം നടത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ഉക്രൈന്‍ കരാര്‍ ലംഘനം നടത്തിയെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ ആരോപിച്ചു. എന്നാല്‍ തങ്ങള്‍ വെടിവെക്കുകയായിരുന്നില്ലെന്നും മറിച്ച് വിമത സേന തങ്ങളെ വെടിവെക്കുകയായിരുന്നെന്നും ഉക്രൈന്‍ അറിയിച്ചു. സംഭവത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്നും ഉക്രൈന്‍ ആവശ്യപ്പെട്ടു.



കഴിഞ്ഞ ദിവസങ്ങളിലും റഷ്യ തങ്ങളുടെ സൈനീക പിന്മാറ്റം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, പിന്മാറ്റത്തിന്‍റെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് പാശ്ചാത്യ ഉദ്യോഗസ്ഥർ അറിയിച്ചത്. മാത്രമല്ല ഇപ്പോഴും ഉക്രൈന്‍ അതിര്‍ത്തിയില്‍ 1,00,000 ത്തോളം റഷ്യന്‍ സൈനീകര്‍ യുദ്ധസജ്ജരായി നില്‍ക്കുകയാണെന്നും പശ്ചാത്യരാജ്യങ്ങള്‍ ആരോപിക്കുന്നു.

 

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ബുധനാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യം ആവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അതിനിടെ സൈനികാഭ്യാസത്തിന് ശേഷം സൈനികരും ഉപകരണങ്ങളും അവരുടെ സ്ഥിര താവളങ്ങളിലേക്ക് മടങ്ങുന്ന ചിത്രങ്ങൾ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ചു.



എന്നാൽ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട  വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ, ബുധനാഴ്ച പോലും കൂടുതല്‍ റഷ്യന്‍ സൈനീകര്‍ അതിര്‍ത്തികളില്‍ എത്തിയതായി അവകാശപ്പെട്ടു. സൈനികരെ പിൻവലിക്കുകയാണെന്ന റഷ്യയുടെ വാദങ്ങളിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.



റഷ്യയുടെ അധിക കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ, ഒരു ഫീൽഡ് ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെയുള്ളവ ഉക്രൈന്‍ അതിർത്തിയിലേക്ക് നീങ്ങുന്നന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചതായും വിവരങ്ങൾ ഉണ്ട്.ഉക്രൈനില്‍ ഒരു അധിനിവേശം നടത്താനുള്ള റഷ്യന്‍ സൈന്യം ഇപ്പോഴും അതിര്‍ത്തിയില്‍ അവശേഷിക്കുന്നു. ഇനിയൊരു അധിനിവേശം ഉണ്ടായാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ലക്ഷ്യത്തോടെ റഷ്യന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ പുതിയ കഥകളെഴുതുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് മുന്നറിയിപ്പ് നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 minutes ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (11 minutes ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (54 minutes ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (1 hour ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (1 hour ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (1 hour ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (2 hours ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (2 hours ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (3 hours ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (3 hours ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (3 hours ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (3 hours ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (3 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (3 hours ago)

Malayali Vartha Recommends