Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ആ ചിത്രങ്ങൾ പുറത്ത് വിട്ടു... റഷ്യ തലകുനിച്ച് മടങ്ങിയോ? ഇല്ലെന്ന് ബൈഡന്റെ മുന്നറിയിപ്പ്... സഖ്യത്തെ അണിനിരത്തി തിരിച്ചടി...

19 FEBRUARY 2022 11:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഇന്ന് യുദ്ധമാരംഭിക്കുമെന്ന് ഇന്നലെ ലോകത്തിന് മുന്നറിയിപ്പ് നൽകി യുക്രൈൻ പ്രസിഡന്റ് രം​ഗത്ത് എത്തിയിരുന്നു, എന്നാൽ തങ്ങൾക്ക് ആക്രമിക്കാൻ ഉദ്ദേഹശമില്ല എന്ന് കാട്ടി റഷ്യ പിൻമാറുന്നു എന്ന സൂചന പിന്നാലെ നൽകിയിരുന്നു. പിൻമാറ്റം നടത്തി എന്ന് റഷ്യ തറപ്പിച്ച് പറയുമ്പോഴും അത് വിശ്വസിക്കാത്ത ഒരേയൊരു രാജ്യമേയുള്ളൂ.... അമേരിക്ക....

യുക്രെയ്ൻ പ്രതിസന്ധി അന്താരാഷ്‌ട്ര തലത്തിൽ ചൂടു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായ റഷ്യ സജീവമാണെന്നതിന്റെ തെളിവുകൾ പുറത്ത് വിട്ടുകൊണ്ടാണ് അമേരിക്ക രം​ഗത്ത് എത്തിയിരിക്കുന്നത്. യുക്രെയ്‌നുമായി യുദ്ധത്തിനില്ലെന്ന് ലോകരാഷ്‌ട്രങ്ങൾക്ക് മുൻപിൽ ആവർത്തിക്കുമ്പോഴും ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് റഷ്യ.

യുക്രെയിനിന്റെ സമീപ പ്രദേശങ്ങളിൽ സൈനിക സന്നാഹം വർദ്ധിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഇതിന് തെളിവാവുകയാണ്. ബെലറൂസ്,ക്രീമിയ,പടിഞ്ഞാറൻ റഷ്യ എന്നിവടങ്ങളിലെ സൈനിക വിന്യാസത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

യുഎസ് സ്വകാര്യ കമ്പനിയായ മാക്‌സർ ടെക്‌നോളജി പകർത്തിയ ദൃശ്യങ്ങളാണ് റഷ്യയ്‌ക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. യുദ്ധത്തിനെ പറ്റി ആലോചിക്കുന്നില്ലെന്ന് പറയുമ്പോഴും യുക്രെയ്‌ന് സമീപം വലിയ തോതിൽ സൈനിക വിന്യാസം നടത്തുന്നത് എന്തിനാണെന്നുള്ള വിമർശനം ഇപ്പോൾ വ്യാപകമായി കഴിഞ്ഞു.

റഷ്യ ഇപ്പോഴും ഉക്രൈനെ ആക്രമിക്കാന്‍ സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ലോകത്തോട് വിളിച്ച് പറയുകയാണ്. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചില്ല. പകരം ഇപ്പോഴും പരിസര പ്രദേശങ്ങളിൽ തക്കം പാർത്തിരിക്കുകയാണ് എന്നാണ് അമേരിക്കയുടെ വാദം. ഉക്രൈനെ അതിര്‍ത്തിയില്‍ നിന്ന് ഒരു വിഭാഗം സൈനികരെ പിന്‍വലിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ബൈഡന്റെ പരാമര്‍ശം പുറത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.

റഷ്യയുടെ ഉദ്ദേശ്യങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നതാണ്. 150,000 റഷ്യന്‍ സൈനികര്‍ ഉക്രൈനെ വളഞ്ഞിട്ടുണ്ടെന്ന് യുഎസ് പറയുന്നു. എപ്പോള്‍ വേണമെങ്കിലും ആക്രമം നടക്കാം. അങ്ങനെ യുദ്ധം സംഭവിച്ചാൽ ലോകരാജ്യങ്ങളെ അണിനിരത്തി തിരിച്ചടിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. റഷ്യയിലെ ജനങ്ങളെ ഉന്നമിട്ടിട്ടില്ലെന്നും റഷ്യയെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും ബൈഡന്‍ പറഞ്ഞു.

പക്ഷേ തിരിച്ചടിയുണ്ടാവുമ്പോൾ അത് സാധാരണ ജനങ്ങളെ കൂടി ബാധിക്കുമെന്നതിൽ സംശയമില്ല. യുഎസിനോ നാറ്റോ രാജ്യങ്ങള്‍ക്കോ ഉക്രൈനില്‍ മിസൈലുകളില്ല. മിസൈലുകള്‍ അയയ്ക്കാനും പദ്ധതിയില്ല. ഉക്രൈന്‍ റഷ്യയ്ക്ക് ഭീഷണിയല്ല. റഷ്യ ഉക്രൈനെ ആക്രമിച്ചാല്‍ ആവശ്യമില്ലാത്ത മരണവും നാശവും റഷ്യ തിരഞ്ഞെടുത്തെന്ന് ലോകം മറക്കില്ലെന്നും ബൈഡന്‍ പറഞ്ഞു.

അതിനിടെ, ഉക്രൈന്റെ മേല്‍ ഉടന്‍ സൈനിക നടപടിക്ക് നീങ്ങില്ലെന്ന സൂചനയുമായി പുടിന്‍ രംഗത്തെത്തി. ഉക്രൈന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ഭാഗികമായി പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു. ക്രൈമിയയിൽ സൈനിക അഭ്യാസം അവസാനിപ്പിച്ച് പിൻവാങ്ങുകയാണെന്നാണ് റഷ്യ പ്രഖ്യാപിച്ചത്.

തെക്കൻ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകൾ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങൾ പൂർത്തിയാക്കി നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് പിൻവലിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സൈനിക ടാങ്കുകളും കവചിത വാഹനങ്ങളും ക്രൈമിയയിൽ നിന്ന് റെയിൽ മാർ​ഗം മാറ്റുന്നതായും റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.അതിർത്തികളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് റഷ്യ നേരത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. സൈനികർ പിൻവാങ്ങുന്നതിന്റെ ദൃശ്യങ്ങൾ റഷ്യൻ ദേശീയ ചാനൽ പുറത്തുവിട്ടു.

അതേസമയം, റഷ്യ യുക്രെയ്നെ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് യൂറോപ്പിലെ പല രാജ്യങ്ങളുടെയും നിലപാട്. ആക്രണത്തിന് വളരെയധികം സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചിരുന്നില്ല. തുടർന്നാണു റഷ്യ ചിത്രങ്ങൾ പുറത്തുവിട്ടത്.

സംഘര്‍ഷത്തിന് അയവുണ്ടായെന്ന് പറയാറായിട്ടില്ലന്ന് നാറ്റോ വ്യക്തമാക്കി. യുക്രൈനെ റഷ്യ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പസിഡന്റ് രാജ്യത്തെ ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് ബുധനാഴ്ച രാജ്യത്ത് അവധി ദിനമായി പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 minutes ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (11 minutes ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (54 minutes ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (1 hour ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (1 hour ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (1 hour ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (2 hours ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (2 hours ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (3 hours ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (3 hours ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (3 hours ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (3 hours ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (3 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (3 hours ago)

Malayali Vartha Recommends