Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്ത്യയ്ക്ക് മുകളില്‍ കത്തിക്കരിഞ്ഞ് ചൈനീസ് റോക്കറ്റ്; മഹാരാഷ്ടയില്‍ ആ രാത്രി സംഭവിച്ചത്; കൃത്യമായ തെളിവുകളടക്കം ലഭിച്ചു

06 APRIL 2022 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ചൈനീസ് റോക്കറ്റുകള്‍ ടേക്ക് ഓഫിലും യാത്രാ മധ്യേയുമൊക്കെ കത്തി ചാമ്പലാകുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇന്ത്യയുടെ ആകാശത്തിനു മുകളില്‍ ചൈനീസ് റോക്കറ്റ് നിന്നു കത്തിയതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ദിവസങ്ങള്‍ക്ക് മുന്‍പാണ് മഹാരാഷ്ട്രയിലെ ഗ്രാമവാസികള്‍ രാത്രി ആകാശത്ത് ആ കാഴ്ച കണ്ടത്. ഇതുവരെ അവര്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ളൊരു വിചിത്ര കാഴ്ച തന്നെയായിരുന്നു അത്. ആകാശത്ത് എന്തോ ഒരു വസ്തു വലിയൊരു പ്രകാശമുണ്ടാക്കിക്കൊണ്ട് കടന്നു പോകുന്നതായിരുന്നു അവര്‍ കണ്ടത്. ഉല്‍ക്കാവര്‍ഷമാണെന്നാണ് ആദ്യം അവര്‍ സംശയിച്ചത്.അതുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളും അന്ന് നടന്നു. എന്നാല്‍, ഇപ്പോഴാണ് അവിടെ സംഭവിച്ചത് എന്ത് എന്നതിനുള്ള കൃത്യമായ തെളിവുകളടക്കം ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ആകാശത്ത് രാത്രിയില്‍ കണ്ട ആ കണ്ണുചിമ്മിക്കുന്ന വിസ്മയത്തിന് പിന്നില്‍ ചൈനീസ് റോക്കറ്റിന്റെ ഭാഗമാണ് എന്നാണ് കണ്ടെത്തല്‍. 'ചൈന റോക്കറ്റില്‍' നിന്നുള്ള അവശിഷ്ടങ്ങള്‍ മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ നിന്നും അധികൃതര്‍ കണ്ടെടുത്തു.

പിന്നാലെ ഇത് സ്ഥിരീകരിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ ആകാശത്ത് നിന്ന് വീണ വലിയ ലോഹ വളയവും ഗോളവും കഴിഞ്ഞ വര്‍ഷം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ചൈനീസ് റോക്കറ്റില്‍ നിന്നുള്ളതണെന്ന് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ (6.510 അടി) വ്യാസവും 40 കിലോഗ്രാം (90 പൗണ്ട്) ഭാരവുമുള്ള ലോഹ വളയം ശനിയാഴ്ച വൈകിട്ട് ഗ്രാമപ്രദേശത്ത് കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ അജയ് ഗുല്‍ഹാനെ പിടിഐയോട് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീ പറഞ്ഞത്.'ഞങ്ങള്‍ ഒരു വിരുന്ന് ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു, ഗ്രാമത്തിലെ ഒരു തുറന്ന സ്ഥലത്ത് സ്‌ഫോടനത്തോടെ ചുവന്ന ഡിസ്‌ക് വീണപ്പോള്‍ ആകാശം ജ്വലിച്ചു', സ്‌ഫോടനത്തിനു പിന്നാലെ ആളുകള്‍ ഭയന്ന് അവരുടെ വീടുകളിലേക്ക് ഓടി, ഏകദേശം അരമണിക്കൂറോളം അകത്ത് തന്നെ നിന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

മറ്റൊരു വസ്തു അര മീറ്റര്‍ (1.5 അടി) വ്യാസമുള്ള ഒരു വലിയ ലോഹ ഗോളമാണ്. ജില്ലയിലെ തന്നെ മറ്റൊരു ഗ്രാമത്തിലാണ് ഈ ഗോളം വീണത്. ഇതെല്ലാം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. വസ്തുക്കളുടെ കൂടുതല്‍ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥരെ ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലേക്കും അയച്ചിതായും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ആര്‍ക്കും പരുക്കുകളോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2021 ഫെബ്രുവരിയില്‍ വിക്ഷേപിച്ച ചൈനീസ് റോക്കറ്റില്‍ നിന്നുള്ള അവശിഷ്ടങ്ങളായിരിക്കാം ഇതെന്ന് ഇസ്രോ അധികൃതരും അറിയിച്ചു. ചൈനീസ് റോക്കറ്റിന്റെ ഭാഗം ശനിയാഴ്ച ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

റോക്കറ്റിന്റെ ഭാഗങ്ങളില്‍ ചിലത് അന്തരീക്ഷത്തിലെ പുനര്‍പ്രവേശനത്തെ അതിജീവിക്കാറുണ്ട്. ഇത്തരത്തില്‍ കത്തിതീരാത്ത നോസിലുകള്‍, വളയങ്ങള്‍, ടാങ്കുകള്‍ തുടങ്ങി റോക്കറ്റ് ഭാഗങ്ങള്‍ ഭൂമിയിലേക്ക് പതിക്കാറുണ്ടെന്നും ഇസ്രോ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ വളയം ചൈനയുടെ ലോങ് മാര്‍ച്ച് 3 ബി റോക്കറ്റിന്റെ ഒരു ഭാഗവുമായി സാമ്യമുണ്ടെന്ന് ഹാര്‍വാര്‍ഡ്‌സ്മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ബഹിരാകാശ നിരീക്ഷകനായ ജോനാഥന്‍ മക്ഡവല്‍ ട്വീറ്റ് ചെയ്തു. വസ്തുക്കള്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ വലിയ അളവിലുള്ള താപവും ഘര്‍ഷണവും സൃഷ്ടിക്കും. അത് അവ കത്താനും ശിഥിലമാകാനും ഇടയാക്കും. പക്ഷേ വലിയവ പൂര്‍ണമായും നശിപ്പിക്കപ്പെടണമെന്നില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

2020ല്‍, മറ്റൊരു ചൈനീസ് ലോങ് മാര്‍ച്ച് റോക്കറ്റില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഐവറി കോസ്റ്റിലെ ഗ്രാമങ്ങളില്‍ വീണിരുന്നു. ഇത് പ്രദേശത്ത് കാര്യമായ നാശമുണ്ടാക്കി. പക്ഷേ പരുക്കുകളോ മരണമോ ഉണ്ടായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends