മിനായില്‍ തിക്കിലും തിരക്കിലും 717 മരണം; മരിച്ചവരില്‍ ഒരു മലയാളിയും; വിശുദ്ധ നഗരമായ മക്കയ്ക്കു പുറത്ത് മിനായില്‍ കല്ലേറു കര്‍മത്തിനിടെയാണ് അപകടം

മക്കയില്‍ ബലി പെരുനാള്‍ ദിനത്തില്‍ ഹജ് കര്‍മത്തിനിടെ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ അഴീക്കല്‍ സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്നാണ് മുഹമ്മദിന്റെ മരണം. സ്വകാര്യ ഹജ് ഗ്രൂപ്പിനൊപ്പമാണ് മുഹമ്മദ് ഹജ്ജിന് എത്തിയത്. കോട്ടയം സ്വദേശിയായ സക്കീബിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 717 ആയി. വിശുദ്ധ നഗരമായ മക്കയ്ക്കു പുറത്ത് മിനായില്‍ കല്ലേറു കര്‍മത്തിനിടെയാണ് അപകടം. സംഭവത്തില്‍ 805പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവം സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു സൂചന.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 220 ആംബുലന്‍സുകളും 4,000ല്‍ അധികം രക്ഷാപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. മക്കയ്ക്കു പുറത്ത് മിനായില്‍ തീര്‍ഥാടക ക്യാംപുകളെ വേര്‍തിരിക്കുന്ന വഴിയിലാണ് അപകടം. ഹജ് തീര്‍ഥാടകര്‍ക്കു പരമ്പരാഗതമായി താല്‍ക്കാലിക വാസസ്ഥലമൊരുക്കുന്നത് മിനായിലാണ്. അറബ്, ആഫ്രിക്കന്‍ തീര്‍ഥാടകര്‍ താമസിക്കുന്ന ജദീദ് തെരുവിലാണ് അപകടമുണ്ടായത്. ഇന്ത്യക്കാരുടെ താമസം സൂഖ് അല്‍ അറബ, ജവഹാര തെരുവുകള്‍ക്ക് സമീപമാണ്. അതേസമയം, ഹജ് കര്‍മങ്ങള്‍ തടസം കൂടാതെ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ പരുക്കേറ്റയാള്‍ക്കു രക്ഷാപ്രവര്‍ത്തകര്‍ സഹായമെത്തിക്കുന്നു.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ് കര്‍മത്തോട് അനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞയാഴ്ച മക്കയില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 107ല്‍ അധികം പേര്‍ മരിച്ചിരുന്നു. വിവരങ്ങളറിയുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍: 00966125458000, 00966125496000
ബലി പെരുനാള്‍ ആഘോഷങ്ങള്‍ക്കായി ഹജ് തീര്‍ഥാടകര്‍ ഇന്നു പുലര്‍ച്ചെയോടെ മിനായിലെത്തിയിരുന്നു. ഇവിടെ നടന്ന കല്ലേറ് കര്‍മത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതിനായി നല്‍കിയ നിര്‍ദേശങ്ങള്‍ ഹജ് തീര്‍ഥാടകര്‍ അവഗണിച്ചതാണ് അപകടത്തിന് വഴിതെളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മലയാളികള്‍ ആരെങ്കിലും മരിച്ചോയെന്ന് അറിവായിട്ടില്ല. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാള്‍ അപകടത്തില്‍പ്പെട്ടതായി സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha