യുക്രൈനാണ് ശരി തുറന്നു സമ്മതിച്ച് റഷ്യ; യുദ്ധം വലിയ ദുരന്തമെന്ന് റഷ്യയുടെ ദിമിത്രി പെസ്‌കോവ് റഷ്യയ്ക്ക് എല്ലാം നഷ്ടമായെന്നും ദിമിത്രി

ഒടുവില്‍ യുക്രൈനാണ് ശെരി എന്ന്. റഷ്യ തുറന്നു സമ്മതിക്കുന്നു. ഇരുപതിനായിരത്തോളം റഷ്യന്‍ സൈനീകര്‍ അതി ദാരുണമായി യുക്രൈനില്‍ കൊല്ലപ്പെട്ടിട്ടും വെറും ആയിരത്തോളം പേര്‍ മാത്രമാണ് തങ്ങള്‍ക്ക് നഷ്ടമായത് എന്നാണ് പുടിന്‍ ഇത്രയും നാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ യുക്രൈന്റെ കണക്കുകള്‍ ശെരിയാണ് എന്ന് തുറന്ന് സമ്മതിക്കേണ്ടി വരുകയാണ് റഷ്യയ്ക്കിപ്പോള്‍..
റഷ്യ എന്ന രാജ്യത്തിന് താങ്ങാനാകുന്നതിലും അപ്പുറമാണ് ഈ മരണക്കണക്കുകള്‍. ഇനിയും യുക്രൈനില്‍ തുടര്‍ന്നാല്‍ ഇതിന്റെ ഇരട്ടി സൈനീകരെ ബലികൊടുക്കേണ്ടി വരും എന്ന തിരിച്ചറിവില്‍ നിന്നാണ് റഷ്യന്‍ സൈന്യം യുക്രൈന്റെ പ്രധാന നഗരങ്ങളില്‍ നിന്ന് പിന്മാറാന്‍ തീരുനാനിക്കുന്നത്.
യുക്രൈന്‍ അധിനിവേശത്തിനിടെ നിരവധി റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച റഷ്യ. ആക്രമണം ശക്തമായ യുക്രൈനിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ റഷ്യന്‍ സേന കടുത്ത പ്രതിരോധം നേരിട്ടുവെന്നും സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സമ്മതിക്കുന്നുണ്ട് ക്രംലിന്‍ വക്താവ് ാണ് ഇത്തരത്തിലുള്ളൊരു തുറന്നു പറച്ചില്‍ നടത്തുന്നത്. യുദ്ധഭൂമിയില്‍ സൈന്യത്തിന് വലിയ ആള്‍നാശമുണ്ടായെന്നും വലിയ ദുരന്തമാണ് റഷ്യ നേരിട്ടതെന്നും ദിമിത്രി തുറന്നു സമ്മതിക്കുന്നു.
യുക്രൈന്‍ അധിനിവേശത്തിന് വിചാരിച്ച വേഗമില്ലെന്ന് റഷ്യ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയ്ക്ക് വന്‍തോതില്‍ സൈനികനാശം സംഭവിച്ചുവെന്ന യുക്രൈന്റെ അവകാശവാദങ്ങള്‍ തള്ളുന്ന സമീപനമാണ് ഇതുവരെ റഷ്യ സ്വീകരിച്ചിരുന്നത്. വലിയ പ്രതിരോധം നേരിട്ടെന്നും സൈന്യത്തില്‍ വലിയ ആള്‍നാശമുണ്ടായെന്നും റഷ്യ സമ്മതിക്കുന്ന ഇതാദ്യമാണ്.
ഇതുവരെ 19000ത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുക്രൈന്‍ ഭരണകൂടം പറയുന്നത്. റഷ്യന്‍ സേനയുടെ നിരവധി കവചിത വാഹനങ്ങളും ടാങ്കുകളും സൈനിക ഉപകരണങ്ങളും നശിപ്പിച്ചതായും യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ സൈനിക ആള്‍നാശമുണ്ടായെന്ന് റഷ്യ സമ്മതിച്ചത്.
പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധംമൂലം റഷ്യ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും പ്രയാസകരമായ സാമ്പത്തിക സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രധാനമന്ത്രി മിഖായെല്‍ മിഷുസ്തിന്‍ വ്യക്തമാക്കിയിരുന്നു. ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങരുതെന്ന് കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങളോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ആയുധങ്ങള്‍ തങ്ങള്‍ക്കു നല്‍കണമെന്ന് നാറ്റോയോട് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ആറാഴ്ചയോളമായി തുടരുന്ന റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍നിന്ന് 40 ലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുക്രൈനിലെ ബുച്ച പട്ടണത്തില്‍ നടന്ന കൂട്ടക്കുരുതി ഉള്‍പ്പടെയുള്ള ക്രൂരതകള്‍ ചൂണ്ടിക്കാണിച്ച് യു.എന്‍. മനുഷ്യാവകാശ സമിതിയില്‍നിന്ന് റഷ്യയെ പുറത്താക്കിയിരുന്നു. മനുഷ്യാവകാശ സമിതിയില്‍നിന്ന് റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിന് കഴിഞ്ഞ ദിവസമാണ് യു.എന്‍. പൊതുസഭ അംഗീകാരം നല്‍കിയത്. ആദ്യമായാണ് യു.എന്‍. സുരക്ഷാസമിതിയില്‍ സ്ഥിരാംഗമായ ഒരുരാജ്യത്തെ മനുഷ്യാവകാശസമിതിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്.
https://www.facebook.com/Malayalivartha
























