ഇന്ത്യന്‍ മാധ്യമവുമായുള്ള അഭിമുഖം; സെലന്‍സ്‌കിയുടെ തലവര മാറുന്നു; പുടിനുമായി ചര്‍ച്ച ഉടന്‍; ഇന്ത്യ രു സുരക്ഷാ ഗ്യാരന്ററായിരിക്കണമെന്ന് സെലന്‍സ്‌കി

യുക്രൈന്റെ തന്ത്രപ്രധാന മേഘലകളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയെങ്കിലും ആക്രമണത്തിന് റഷ്യ ഒരു അയവും വരുത്തിയിട്ടില്ല. യുദ്ധം കാരണം ജനങ്ങള്‍ പലായനം ചെയ്യുന്ന റെയില്‍വേസ്റ്റേഷനിലും കഴിഞ്ഞ മണിക്കൂറുകളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം ഉണ്ടായി.. ഇതിനിടയില്‍ റഷ്യയ്ക്ക് സംഭവിച്ച ആള്‍നാശം ഭീകരമാണെന്ന് വെളിപ്പെടുത്തി റഷ്യന്‍ വക്താവ് തന്നെ രംഗത്തുവരുന്നു. യുദ്ധം അവസാനിക്കാനുള്ള മധ്യസ്ഥ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടന്നുവരുന്നുണ്ട്. യുക്രൈനെ സംബന്ധിച്ച് ഏറെ നിര്‍ണായകാമയ ഈ സമയത്ത് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി ഇന്ത്യന്‍ മാധ്യമമായ റിപ്പബ്ലിക് ടിവിയ്ക്ക് നല്‍കിയ അഭിമുഖം വലിയ ചര്‍ച്ചയാകുകയാണ്.. ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളായി ഈ ഏഷ്യന്‍ മാധ്യമത്തിലെ ഈ ഇന്റര്‍വ്യൂ ഇതിനോടകം മാറിക്കഴിഞ്ഞു. എന്തിനേറെ പറയുന്നു പുടിന്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കുപോലും ഈ അഭിമുഖം വഴിവച്ചേക്കാമെന്നാണ് വിലയിരുത്തല്‍..
റിപ്പബ്ലിക് മീഡിയ നെറ്റ്‌വര്‍ക്ക് വ്യാഴാഴ്ചയാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുമായി അഭിമുഖം നടത്തിയത്. റിപ്പബ്ലിക്കിന്റെ എഡിറ്റര്‍ഇന്‍ചീഫ് ശ്രീ. അര്‍ണാബ് ഗോസ്വാമിയാണ് പ്രസിഡന്റ് സെലന്‍സ്‌കിയുമായി 60 മിനിറ്റ് നീണ്ട അഭിമുഖം നടത്തിയത്. ിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയം ഈ അഭിമുഖം സംപ്രേഷണ ചെയ്തിരുന്നു.
ഈ അഭിമുഖത്തില്‍, പ്രസിഡന്റ് സെലെന്‍സ്‌കി റഷ്യയുടെ പ്രസിഡന്റ് പുടിനുമായി തുറന്നടും നേരിട്ടുള്ളതുമായ സംഭാഷണത്തിനുള്ള സന്നദ്ധത ഒന്നിലധികം തവണ ആവര്‍ത്തിച്ചു പറഞ്ഞു. ഏപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം എന്ന ശുഭാപ്തി വിശ്വാസവും അദേഹം പങ്കുവച്ചു.
മാത്രമല്ല പ്രസിഡന്റ് പുടിനുമായുള്ള ചര്‍ച്ചകള്‍ക്ക് സുരക്ഷാ ഗ്യാരണ്ടിയുടെ കാര്യത്തില്‍ തനിക്ക് ഒരു മുന്‍വ്യവസ്ഥയല്ലെന്നും പ്രസിഡന്റ് സെലെന്‍സ്‌കി വ്യക്തമാക്കി. ഭയാനകമായ ബുച്ച കൂട്ടക്കൊലയ്ക്ക് ശേഷം ഇതാദ്യമായാണ് പ്രസിഡന്റ് സെലെന്‍സ്‌കി തന്റെ എതിരാളിയുമായി നേരിട്ടുള്ള ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തെ ക്കുറിച്ച് സംസാരിക്കുന്നത്. അതും ഒരു ഇന്ത്യന്‍ മാധ്യമത്തിലൂടെ.
'ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തയ്യാറാണ്, പക്ഷേ റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'. പ്രസിഡന്റ് പുടിനുമായുള്ള ചര്‍ച്ചയ്ക്ക് മാത്രമേ ഞാന്‍ തയ്യാറുള്ളൂ എന്നും ഗോസ്വാമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് സെലെന്‍സ്‌കി വ്യക്തമാക്കി.
ബുച്ച കൂട്ടക്കൊലയെക്കുറിച്ചുള്ള റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവിന്റെ സമീപകാല പ്രസ്താവനകളെ കുറിച്ച് ഗോസ്വാമി ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു മറുപടിയും അര്‍ഹിക്കുന്നില്ല എന്നായിരുന്നു സെലെന്‍സ്‌കി പറഞ്ഞത്.
അതുപോലെ തന്നെ പുടിനെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച സെലന്‍സ്‌കി. ഈ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തെ കുറിച്ചും സംസാരിച്ചു. ഈ ചര്‍ച്ചയില്‍ ഇന്ത്യ ഒരു സുരക്ഷാ ഗ്യാരന്ററായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നും പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.
https://www.facebook.com/Malayalivartha
























