മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില റഷ്യന്‍ യുദ്ധവിമാനങ്ങളെ ചുട്ടെരിക്കാന്‍ ഘടാഘടിയന്‍ മിസൈലുകള്‍ യുക്രൈനില്‍ എത്തിച്ച് സ്ലോവാക്യ; റഷ്യയ്ക്കിനി രക്ഷയില്ല

റഷ്യയുടെ മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില നല്‍കി സ്ലോവാക്യന്‍ എസ്300 വിമാനവിരുദ്ധ മിസൈല്‍ പ്രതിരോധ സംവിധാനം ഉക്രെയ്‌നിനില്‍. ഈ യുദ്ധത്തില്‍ റഷ്യതൊടുക്കുക്ക മിസൈലുകളും റഷ്യയുടെ പോര്‍ വിമാനങ്ങളും യുക്രൈന് സമ്മാനിച്ചത് സമാനതകളില്ലാത്ത നഷ്ടങ്ങളാണ്. അത് നികത്താനുള്ള വമ്പനെ യുക്രൈന്‍ മണ്ണില്‍ ഇറക്കിയിരിക്കുകയാണ് സെലന്‍സ്‌കി. ലോകരാജ്യങ്ങളോട് നിരവധി തവണ കേണപകേഷിച്ചിട്ടാണ് ഈ പ്രതിരോധ സംവിധാനങ്ങള്‍ യുക്രൈന്‍ തങ്ങളുടെ മണ്ണില്‍ ഇറക്കിയിരിക്കുന്നത്.
യുദ്ധം അതിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ സെലന്‍സ്‌കി ആവശ്യപ്പെട്ട ആയുധങ്ങള്‍ ഓരോന്നായി എത്തിത്തുടങ്ങുകയാണ്. ഇനി റഷ്യയുടെ ഏത് മാരകമായ ആക്രമണത്തെയും യുക്രൈന് ചെറുക്കാന്‍ കഴിയും. ട്രൈയ്‌നുകളില്‍ ഘടാഘടിയന്‍ മിസേല്‍ പ്രതിരോധ സംവിധാനം വരുന്നതിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്..
കഴിഞ്ഞ മാസം യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ ക്രെംലിന്‍ യുദ്ധവിമാനങ്ങളും മിസൈലുളും തരിപ്പണമാക്കുന്ന പ്രതിരോധ സംവിധാനങ്ങള്‍ യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു അതില്‍ ഉക്രേനിയന്‍ പ്രസിഡന്റ് ചോദിച്ച വജ്രായുധം അത് എസ് 300 ആയിരുന്നു. അത് തന്നെയാണ് ഇപ്പോള്ഡ സ്ലോവാക്യയില്‍ നിന്നും .യുക്രൈന് ലഭിച്ചിരിക്കുന്നത്
'റഷ്യന്‍ ഫെഡറേഷന്റെ സായുധ ആക്രമണത്തെത്തുടര്‍ന്ന് സ്വയം പ്രതിരോധത്തിന് സഹായിക്കാനുള്ള അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് സ്ലൊവാക്യ എസ്300 വ്യോമ പ്രതിരോധ സംവിധാനം ഉക്രെയ്‌നിന് സംഭാവന നല്‍കിയത്.
അതുപോലെതന്നെ അത്യാധുനിക പാട്രിയറ്റ് മിസൈല്‍ സംവിധാനം നല്‍കി വ്യോമ പ്രതിരോധ മേഖല ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്, ഇതിനു പുറമേയാണ് യുദ്ധഭൂമിയില്‍ യുക്രെയ്ന്‍ സേന ഉറ്റുനോക്കിയ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ അറിയുന്ന റഷ്യന്‍ ആയുധം എസ് 300ന്റെ വരവ്.
ട്രക്കുകളില്‍നിന്ന് തൊടുക്കാവുന്ന പാട്രിയറ്റ് മിസൈല്‍ സംവിധാനമാണ് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്. 100 കിലോമീറ്റര്‍ വിസ്തൃതിയില്‍ ശത്രു വിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവ റഡാര്‍ വഴി കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ളതാണിവ. എന്നാല്‍ അമേരിക്കയുടെ ഈ അത്യാധുനിക സംവിധാനം ഉപയോഗിക്കാന്‍ യുക്രെയ്ന്‍ സൈനികര്‍ക്കു പരിശീലനം ലഭിച്ചിട്ടില്ല. അവര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് റഷ്യന്‍ നിര്‍മിത എസ്300 വിമാനവേധ സംവിധാനമാണ്. അത് കൂടുതല്‍ ലഭ്യമായത് ഈ യുദ്ധത്തില്‍ അവര്‍ക്ക് മുതല്‍കൂട്ടാകും.
എസ്300 ആന്റി എയര്‍ക്രാഫ്റ്റ് സംവിധാനം ആവശ്യത്തിന് ലഭിക്കുകയെന്നതാണ് യുക്രെയ്ന്‍ സേനയുടെ അടിയന്തരാവശ്യം. എന്നാല്‍ സ്ലൊവാക്യ, ബള്‍ഗേറിയ പോലെ മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്ക് സ്വന്തം സുരക്ഷയ്ക്കുവേണ്ടി നിലവില്‍ ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനം യുക്രെയ്‌ന് കൊടുക്കാന്‍ കഴിയുന്നില്ലെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ സെലന്‍സ്‌കിയുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരം ഇപ്പോള്‍ അത് അവര്‍ക്ക് ലഭ്യമായിരിക്കുകയാണ്.. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നേരത്തേ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. തങ്ങള്‍ക്ക് പാട്രിയറ്റ് സംവിധാനം നല്‍കിയാല്‍ പകരം എസ്300 നല്‍കാമെന്ന് ഈ രാജ്യങ്ങള്‍ അന്ന് നിലപാട് വ്യക്തമാക്കിയിരുന്നു.
നെതര്‍ലന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ പാട്രിയറ്റ് സംവിധാനം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടിയന്തരമായി എത്തിക്കാന്‍ കഴിയില്ലന്നത് അന്ന് ഒരു വെല്ലുവിളിയായിരുന്നു. ഇപ്പോള്‍ അതും ഓണ്‍ദ വേ ആണ്. ഏപ്രില്‍ 15നുള്ളില്‍ പാട്രിയറ്റ് ലഭ്യമാക്കാമെന്നാണ് നെതര്‍ലന്‍ഡ് അറിയിച്ചിട്ടണ്ട്. അങ്ങനെയാണെങ്കില്‍ അവിടെ നിന്നും കൂടുതല്‍ ആയുധങ്ങളെത്തും.
കഴിഞ്ഞ മാസം റഷ്യന്‍ അധിനിവേശം ആരംഭിക്കും മുന്‍പ് 100 എസ്300 മിസൈല്‍ സംവിധാനമാണ് യുക്രെയ്‌ന് ഉണ്ടായിരുന്നത്. ഇതില്‍ 40 എണ്ണം നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കൂടുതല്‍ സൈനിക സഹായം യുക്രെയ്‌ന് എത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും ഫലം കണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























