ഓസ്‌കര്‍ പുരസ്‌കാരദാന വേദിയില്‍ അവതരാകനെ മര്‍ദ്ദിച്ച സംഭവം... വില്‍സ്മിത്തിന് പത്തുവര്‍ഷം വിലക്ക്; ഓസ്‌കര്‍ അക്കാദമിയുടെ ഒരു ചടങ്ങിലും നേരിട്ടോ അല്ലാതെയോ ഇക്കാലയളവില്‍ വില്‍സ്മിത്തിന് പങ്കെടുക്കാനാകില്ല

രണ്ടാഴ്ച മുമ്പ് നടന്ന ഓസ്‌കര്‍ പുരസ്‌കാരദാന വേദിയില്‍ അവതരാകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹോളിവുഡ് സൂപ്പര്‍ താരവും ഓസ്‌കര്‍ ജേതാവുമായ വില്‍സ്മിത്തിന് ഓസ്‌കര്‍ ചടങ്ങുകളില്‍ പത്തുവര്‍ഷത്തേക്ക് അക്കാദമി വിലക്കേര്‍പ്പെടുത്തി. അക്കാദമിയുടെ ഒരു ചടങ്ങിലും നേരിട്ടോ അല്ലാതെയോ ഇക്കാലയളവില്‍ വില്‍സ്മിത്തിന് പങ്കെടുക്കാനാകില്ല.
അവതരാകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിലാണ് നടപടി. ഇന്നലെ ചേര്‍ന്ന് അക്കാദമിയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ചടങ്ങിലുണ്ടായ സംഭവത്തില്‍ ആ സമയം കൃത്യമായി പ്രതികരിക്കാതിരുന്നതില്‍ അക്കാദമി ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യയെ പരിഹസിച്ച് അവതാരകന്‍ സംസാരിച്ചതിനെത്തുടര്‍ന്നാണ് പ്രകോപിതനായ സ്മിത്ത് അവതാരകന്റെ മുഖത്തടിച്ചത്. സംഭവത്തില്‍ പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി വില്‍സ്മിത്ത് അറിയിച്ചു.
94ാമത് ഓസ്‌കര്‍ പുരസ്‌കാരദാന വേദിയിലാണ് സംഭവം നടന്നത്. ഭാര്യ ജാദ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസിന്റെ പരാമര്‍ശമായിരുന്നു സ്മിത്തിനെ പ്രകോപിപ്പിച്ചത്. ജാദയുടെ ഹെയര്‍സ്‌റ്റൈല്‍ നോക്കി ജി ഐ ജെയിന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു ക്രിസ് പറഞ്ഞത്.
ഇതിന് പിന്നാലെ വില്‍ സ്മിത്ത് വേദിയിലേക്കെത്തുകയും ക്രിസിന്റെ മുഖത്തടിക്കുകയും ചെയ്തു. ആദ്യം എല്ലാവരും തമാശ രൂപേണയായിരുന്നു സംഭവത്തെ എടുത്തത്. സാഹചര്യം സാധരണ നിലയിലെത്തിക്കാന്‍ ക്രിസും ശ്രമിച്ചു. തിരികെ സീറ്റിലെത്തിയ സ്മിത്ത് എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വായില്‍ നിന്ന് വീഴരുത് എന്ന് ആക്രോശിച്ചു.
1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജി. ഐ. ജെയിന്‍. അമേരിക്കന്‍ യുദ്ധ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് റിഡ്‌ലി സ്‌കോട്ടാണ്. ഡെമി മൂര്‍, വിഗൊ മോര്‍ട്ടെന്‍സണ്‍, ആനി ബാന്‍ക്രോഫ്റ്റ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
അമേരിക്കന്‍ നേവി സീല്‍സിന് സമാനമായ പ്രത്യേക ഓപ്പറേഷന്‍ പരിശീലനത്തിന് വിധേയയായ ആദ്യ വനിതയുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്. പിന്നീട് കിങ് റിച്ചാര്‍ഡിലെ പ്രകടനത്തിന് സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ ലഭിച്ചു. അവാര്‍ഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ സ്മിത്ത് അക്കാദമിയോടും നോമിനികളോടും ക്ഷമ ചോദിക്കുന്നു.
https://www.facebook.com/Malayalivartha
























