അവസാന പന്തിലും പോരാടുമെന്ന് ഇമ്രാന്‍..പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക അവിശ്വാസ പ്രമേയം ഇന്ന്.... സഭയില്‍ ഭൂരിപക്ഷം നഷ്ടമായ ഇംറാന് അവിശ്വാസം അതിജീവിക്കാനാകില്ലെന്ന് വിലയിരുത്തല്‍

അവസാന പന്തിലും പോരാടുമെന്ന് ഇമ്രാന്‍..പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക അവിശ്വാസ പ്രമേയം ഇന്ന്.... സഭയില്‍ ഭൂരിപക്ഷം നഷ്ടമായ ഇംറാന് അവിശ്വാസം അതിജീവിക്കാനാകില്ലെന്ന്് വിലയിരുത്തല്‍.
വെള്ളിയാഴ്ച കാബിനറ്റ് യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇംറാന്‍ വിളിച്ചു ചേര്‍ത്തു. സുപ്രീംകോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്താനാണ് ഇംറാന്റെ പാര്‍ട്ടി, പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫിന്റെ തീരുമാനം.
ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് അവിശ്വാസം നേരിടണമെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി ഇംറാന് വന്‍ തിരിച്ചടിയായി മാറിയിരുന്നു. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയുടെ ഭാഗമാണ് അവിശ്വാസം എന്ന് ചൂണ്ടിക്കാട്ടി ഈ മാസം മൂന്നിനാണ് അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി തള്ളിയത്.
തുടര്‍ന്ന് ഇംറാന്റെ നിര്‍ദേശ പ്രകാരം പ്രസിഡന്റ് ആരിഫ് ആല്‍വി ദേശീയ അംസംബ്ലി പിരിച്ചുവിടുകയും ചെയ്തു. ഈ നടപടികളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത്ത ബന്ദിയാലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്. 342 അംഗ സഭയില്‍ അവിശ്വാസം ജയിക്കാന്‍ വേണ്ട 172 പേരുടെ ഭൂരിപക്ഷ പിന്തുണ പ്രതിപക്ഷത്തിനുണ്ട്.
ഇന്ന് രാവിലെ പത്തു മണിക്കാണ് കോടതി നിര്‍ദേശപ്രകാരം സഭ ചേരേണ്ടത്. അവിശ്വാസപ്രമേയത്തിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.
സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള വിദേശ ശക്തികളുടെ നീക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ ഇംറാന്റെ പാര്‍ട്ടിയും ആലോചിക്കുന്നുണ്ട്. ഇതേ വിഷയം അന്വേഷിക്കാന്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ താരിഖ് ഖാന്റെ നേതൃത്വത്തില്‍ കമീഷനെ നിയമിച്ചതായി ഫവാദ് ചൗധരി പറഞ്ഞു. എവിടെവെച്ചാണ് ഗൂഢാലോചന നടന്നത്, ആരൊക്കെയാണ് രാജ്യത്ത് ഇതിന് പിന്തുണ നല്‍കിയത് തുടങ്ങിയ കാര്യങ്ങളായിരിക്കും കമീഷന്‍ പരിശോധിക്കും.
" fr
https://www.facebook.com/Malayalivartha
























