ജോലി സ്ഥലത്തേക്ക് പോകവേ കാനഡയിലെ ടൊറന്റോ നഗരത്തിലെ സബ്വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജോലി സ്ഥലത്തേക്ക് പോകവേ കാനഡയിലെ ടൊറന്റോ നഗരത്തിലെ സബ്വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
വെടിവയ്്പ്പില്‍ 21കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി ടൊറന്റോയിലെ പോലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് ടൗണിലെ ഷെര്‍ബോണ്‍ ടിടിസി സ്റ്റേഷനിലേക്കുള്ള ഗ്ലെന്‍ റോഡ് പ്രവേശന കവാടത്തിലാണ് കാര്‍ത്തിക് വാസുദേവ് എന്ന വിദ്യാര്‍ഥിക്ക്് വെടിയേറ്റത്.
ഉടന്‍ തന്നെ വാസുദേവിനെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു പോലീസ്.
സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. കാര്‍ത്തിക്കിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ദുഃഖം രേഖപ്പെടുത്തി.
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു . ടൊറന്റോ പോലീസ് സര്‍വീസിലെ ഹോമിസൈഡ് സ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























