ഇന്ത്യയെ വെല്ലുവിളിച്ച ബൈഡന്‍! ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി... മോദിയും വിമല രാഘവേന്ദ്രനും കനിയണം... ഇന്ത്യ കനിഞ്ഞില്ലെങ്കില്‍ പണിയാണ്

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്ന് ആര് അമേരിക്ക, ലോക പോലീസ് ആര് അമേരിക്ക, ലോകത്തെ പ്രതിരോധ ശക്തി ആര് സംശയമില്ല യു.എസ് തന്നെ. ആ യു,എസ്. റഷ്യ വിഷയത്തില്‍ ഇന്ത്യയെ വിരാട്ടാന്‍ ഇറങ്ങിയത് നമ്മള്‍ കണ്ടതാണ്. അതേ അമേരിക്ക ഇപ്പോള്‍ ഇന്ത്യയുടെ കനിവ് കാത്തിരിക്കുന്നു. മോദി കനിഞ്ഞില്ലെങ്കില്‍ ബൈഡന് പണിയാണ്.
കാരണം മറ്റൊന്നുമല്ല ലോകത്തിലെ ഏറ്റവും വലിയമരുന്ന് കയറ്റുമതി രാജ്യം ഏത് എന്ന ചോദ്യത്തിന് ഉത്തരം ഇന്ത്യ എന്ന് മാത്രമാണ്. കോവിഡ് 19 അമേരിക്കയെ കാര്‍ന്നുതിന്നപ്പോള്‍ ഹൈഡ്രോക്സി ക്ലോറോകിന്‍ അയച്ച് ഇന്ത്യ അമേരിക്കയേയും ട്രംപിനേയും സഹായിച്ചത് ബൈഡന്‍ മറന്നാലും ലോക സമൂഹം മറന്നിട്ടില്ല. മാത്രമല്ല ഇന്ത്യയെ ലോകത്തിന്റെ ഫാര്‍മസി എന്നും വാക്സിന്‍ ഹബ് എന്ന് വിളിച്ചതും മറ്റാരുമല്ല ലോക നേതാക്കളും മാധ്യമങ്ങളും തന്നെ.
ഇപ്പോഴിതാ അമേരിക്കയിലെ ഭൂരിപക്ഷം ജനറിക് മരുന്നുകളും നിര്‍മിക്കാന്‍ വേണ്ട അസംസ്‌കൃത വസ്തുക്കള്‍ അയച്ചു കൊടുക്കുന്ന രാജ്യം ഏത് എന്ന ചോദ്യത്തിന് ഇന്ത്യ എന്ന ഉത്തരം അമേരിക്ക തന്നെ നല്‍കിയിരിക്കുന്നു. അമേരിക്കയിലെ എന്‍ജിഒ യുഎസ് ഫാര്‍മാകോപിയ ഒരു പഠനം നടത്തിയിരുന്നു. അമേരിക്കയിലെ ശക്തമായ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പോലും കണ്ടെത്തിയിട്ടില്ലാത്ത കാര്യങ്ങളാണ് അവര്‍ കണ്ടുപിടിച്ചത്.
അതുവരെയുള്ള ധാരണ അമേരിക്കയുടെ മരുന്നു നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഭൂരിപക്ഷവും ചൈനയില്‍നിന്നാണു വരുന്നതെന്നായിരുന്നു. ചൈനയില്‍നിന്നല്ല ഇന്ത്യയില്‍നിന്നാണ് ഭൂരിപക്ഷം മരുന്നു ഘടകങ്ങളും വരുന്നതെന്നത് വലിയ കണ്ടെത്തലായി. മറ്റൊരു പ്രധാനപ്പെട്ട കാര്യം പ്രതിസന്ധി ഉണ്ടാകാതെ അമേരിക്കയില്‍ ഇരുന്ന് യു.എസിനായി ഇതൊക്കെ കൃത്യമായി ചെയ്യുന്നത് ഇന്ത്യക്കാരിയാണെന്നതാണു കൗതുകം. യുഎസ്പിയുടെ ഫാര്‍മസ്യൂട്ടിക്കല്‍ സപ്ളൈ ചെയിന്‍ സെന്റര്‍ മേധാവി മേധാവി വിമല രാഘവേന്ദ്രന്‍.
ഇന്ത്യന്‍ ഫാര്‍മ കയറ്റുമതി വര്‍ഷം 3300 കോടി ഡോളറിന്റേതാണ് . ജനറിക് മരുന്നുകളുടെ ലോകമാകെയുള്ള വില്‍പനയുടെ 20% ഇന്ത്യയില്‍നിന്നാണ്. റിവേഴ്സ് എന്‍ജിനീയറിങ് എന്ന വിദ്യയിലൂടെ ലോകത്തെ പ്രധാനപ്പെട്ട മരുന്നുകളോടെല്ലാം കിടപിടിക്കുന്ന നിലവാരത്തില്‍ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ആഗോളവല്‍ക്കരണ കാലത്ത് മരുന്ന് ഉല്‍പാദനത്തില്‍ ഇന്ത്യ കുതിച്ചുചാട്ടം നടത്തി. ഇന്ത്യന്‍ മരുന്നുകളുടെ ഗുണനിലവാരത്തിലും ലഭ്യതയിലും തൃപ്തി തോന്നിയ വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ പ്രധാന മരുന്നുവിപണികളില്‍ ഒന്നായി വളരെ വേഗം അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























