ഒരു ദിവസം 6 പേരെ കൊല്ലും! പുടിന്റെ ജീവനെടുക്കാന്‍ ഉക്രൈന്റെ പെണ്‍ ഒളിപ്പോരാളി... ആരാണ് ചാര്‍ക്കോള്‍ അഥവാ 'ലേഡി ഡെത്ത്' ?

റഷ്യ ഉക്രൈന്‍ യുദ്ധം ലോകം ആശങ്കയോടെ കാണുകയാണ്. ഇതിനിടെ യുദ്ധത്തില്‍ സ്നൈപ്പര്‍മാരുടെ പങ്ക് വലുതായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാം. ഇതിഹാസ സ്നൈപ്പര്‍ വാലി ഉക്രൈനൊപ്പം ചേര്‍ന്ന്, റഷ്യയ്ക്കെതിരെ യുദ്ധം ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള സ്നൈപ്പറായ വാലി, കനേഡിന്‍ സൈനികന്‍ ആണ്. ഇപ്പോഴിതാ, ഉക്രൈന്റെ പുതിയ 'ലേഡി ഡെത്ത്' എന്നറിയപ്പെടുന്ന വനിതാ സ്നൈപ്പര്‍ ആയ 'ചാര്‍ക്കോള്‍' ആണ് ഉക്രേനിയന്‍ ജനതയുടെ ഹീറോ.
വാലിക്ക് ശേഷം, അത്ര തന്നെ പ്രശസ്തി ലഭിക്കുന്ന സ്നൈപ്പര്‍ ആണ് ചാര്‍ക്കോള്‍. പുതിയ ലേഡി ഡെത്ത് എന്നാണ് ഇവരുടെ വിളിപ്പേര്.റഷ്യന്‍ സൈന്യത്തെ കായികപരമായും ബുദ്ധിപരമായും നേരിടുന്നതില്‍ ചാര്‍ക്കോളിന്റെ കഴിവ് അപാരമെന്നാണ് സൈനിക വൃത്തങ്ങളില്‍ നിന്നും പുറത്തുവരുന്ന വിവരം.
ഇതിഹാസമായി ഉയര്‍ന്നുവന്ന ചാര്‍ക്കോളിന്റെ തോക്കിന്‍ മുനയില്‍ പെടുന്ന, ഒരു റഷ്യന്‍ സൈനികന്‍ പോലും ജീവനോടെ തിരിച്ച് പോയിട്ടില്ല. റഷ്യക്കാരെ ഏതു വിധേനയും തോല്‍പിച്ച് കീഴ്പ്പെടുത്തണമെന്നുള്ള ഈ സ്നൈപ്പറുടെ ആഹ്വാനം രാജ്യം ഏറ്റെടുത്ത് കഴിഞ്ഞു. ചാര്‍ക്കോള്‍ ഉക്രൈന്‍ മറീന്‍സ് സേനയുടെ ഭാഗമായത് 2017ലാണ്.
ചാര്‍ക്കോള്‍ എന്നത് യഥാര്‍ത്ഥ പേരല്ല. പലപ്പോഴായി, ചാര്‍ക്കോള്‍ നിരവധി യുദ്ധങ്ങളില്‍ പങ്കാളിയായി. ദിവസവും അഞ്ച് മുതല്‍ ആറ് വരെ റഷ്യന്‍ പടയാളികളെ ചാര്‍ക്കോള്‍ തന്റെ സ്നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുന്നുണ്ടത്രേ. ചാര്‍ക്കോളിന്റെ മുഖം ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ഒരു മാസ്‌ക് കൊണ്ട് മറച്ച നിലയിലാണ് ഇപ്പോഴും ചാര്‍ക്കോലിനെ കാണാനാവുക.
https://www.facebook.com/Malayalivartha
























