ഇന്ത്യക്കാരില്‍ മുകേഷ് നമ്പര്‍ 1

പണതൂക്കത്തിലെ മുമ്പന്‍മാര്‍ ഇന്ത്യയില്‍ നിന്നും. തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സിഎംഡി: മുകേഷ് അംബാനിതന്നെ. അറ്റ ആസ്തി 1890 കോടി ഡോളര്‍. രണ്ടാം സ്ഥാനത്ത് സണ്‍ ഫാര്‍മ എംഡി: ദിലീപ് സാങ്‌വി. ആസ്തി 1800 കോടി ഡോളര്‍. 1590 കോടി ഡോളറിന്റെ ആസ്തിയുമായി വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയും.
ഫോബ്‌സ് പുറത്തിറക്കിയ ഈ വര്‍ഷത്തെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയത് നാലു വനിതകള്‍ മാത്രം. വനിതകളിലെ ധനികര്‍ സാവിത്രി ജിന്‍ഡാല്‍ (ചെയര്‍പഴ്‌സന്‍, ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ്; 380 കോടി ഡോളര്‍) ലീന തിവാരി (ചെയര്‍പഴ്‌സന്‍, യുഎസ്‌വി ഫാര്‍മ) ഇന്ദു ജെയിന്‍ (ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ചെയര്‍പഴ്‌സന്‍, 190 കോടി ഡോളര്‍) വിനോദ് ഗുപ്ത (ഹാവല്‍സ്) ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകന്‍ രാകേഷ് ഗാങ്!വാള്‍ ഉള്‍പ്പെടെ 12 പേര്‍ പട്ടികയില്‍ പുതുതായി സ്ഥാനം കണ്ടെത്തി.
കേരളത്തില്‍ നിന്നുള്ള വമ്പന്‍മാര്‍. കേരളത്തില്‍ നിന്ന് ആറു പേര്‍ സമ്പന്നരുടെ പട്ടികയിലുണ്ട്. മുന്നില്‍ യൂസഫലി. ആസ്തി 370 കോടി ഡോളര്‍.&ിയുെ; രവി പിള്ള (ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍) ആസ്തി 240 കോടി ഡോളര്‍. സണ്ണി വര്‍ക്കി (ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍) ആസ്തി 200 കോടി ഡോളര്‍. ക്രിസ് ഗോപാലകൃഷ്ണന്‍ (ഇന്‍ഫോസിസ് സഹ സ്ഥാപകന്‍) ആസ്തി 170 കോടി ഡോളര്‍. ആസാദ് മൂപ്പന്‍ (ആസ്തി 150 കോടി ഡോളര്‍). പി.എന്‍.സി. മേനോന്‍ (ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍) ആസ്തി 120 കോടി ഡോളര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha