ഷൂസിലെ ദുര്‍ഗന്ധത്തെച്ചൊല്ലിയുള്ള വഴക്കില്‍ ഇന്ത്യക്കാരന് ഇറ്റലിയില്‍ കുത്തേറ്റു

ഷൂസിന്റെ ദുര്‍ഗന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഇറ്റലിയില്‍ കൂടെത്താമസിക്കുന്ന ഫിലിപ്പീന്‍സുകാരന്‍ ഇന്ത്യക്കാരനെ കുത്തി. നെഞ്ചില്‍ ആഴമേറിയ കുത്തേറ്റ നാല്‍പത്തേഴുകാരന്റെ നില ഗുരുതരമാണ്. എ.എസ്. എന്നു തിരിച്ചറിഞ്ഞ ഇയാളുടെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫ്്‌ളാറ്റില്‍ ഒപ്പം താമസിക്കുന്ന മികാലറ്റിനെ (19) ഒളിവില്‍നിന്നു പൊലീസ് പിടികൂടി.
പൊലീസാണ് ഫ്്‌ളാറ്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടന്ന ഇന്ത്യക്കാരനെ ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ഇയാള്‍ക്കു നാലുതവണ ഹൃദയാഘാതം സംഭവിച്ചു.
ഷൂസില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നുവെന്ന ആരോപണത്തെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇവര്‍ രണ്ടുപേരും ഇറ്റലിയില്‍ നിയമപരമായി കുടിയേറിയവരാണെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരുമാണെന്നു പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha