പാക് സൈന്യത്തിനെതിരെ മുദ്രാവാക്യം മുഴക്കി ഇമ്രാന്റെ അനുയായികള്‍.... 'ചൗക്കീദാര്‍ ചോര്‍ ഹേ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം, ഒരു മാസത്തിനുള്ളില്‍ സാഹചര്യങ്ങള്‍ മാറി മറിയുമെന്നും ഇമ്രാന് തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുന്‍ ആഭ്യന്തര മന്ത്രി ഷെയ്ക് റാഷിദ് അഹമ്മദ്
പാക് സൈന്യത്തിനെതിരെ മുദ്രാവാക്യം മുഴക്കി ഇമ്രാന്റെ അനുയായികള്‍.... 'ചൗക്കീദാര്‍ ചോര്‍ ഹേ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം, ഒരു മാസത്തിനുള്ളില്‍ സാഹചര്യങ്ങള്‍ മാറി മറിയുമെന്നും ഇമ്രാന് തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുന്‍ ആഭ്യന്തര മന്ത്രി ഷെയ്ക് റാഷിദ് അഹമ്മദ് .
ഇമ്രാനെ അവിശ്വാസത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കാന്‍ കൂട്ടു നിന്ന സൈന്യം കള്ളന്മാരാണ് എന്ന തരത്തില്‍ ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്ക്കാരന് കള്ളനാണ്) എന്ന മുദ്രാവാക്യം മുഴക്കിയാണ് അവര്‍ പ്രതിഷേധിച്ചത്.
അവിശ്വാസം പാസായ ശേഷം ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്രിക് ഇ ഇന്‍സാഫ് അനുയായികള്‍ ഇന്നലെ രാജ്യവ്യാപകമായി റാലികള്‍ നടത്തി. ഇത്തരത്തില്‍ റാവല്‍പിണ്ടിയില്‍ നടന്ന ഒരു റാലിയെ പാകിസ്ഥാന് മുന്‍ ആഭ്യന്തര മന്ത്രി ഷെയ്ക് റാഷിദ് അഹമ്മദ് അഭിസംബോധന ചെയ്യുന്നതിനിടെയാണ് അവര്‍ മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തരുതെന്നും സമാധാനമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാത്രവുമല്ല ഒരു മാസത്തിനുള്ളില്‍ സാഹചര്യങ്ങള്‍ മാറി മറിയുമെന്നും ഇമ്രാന് തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഷെയ്ക് റാഷിദ് അഹമ്മദ് റാവല്‍പിണ്ടിയില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു. ഇമ്രാനെതിരെ അവിശ്വാസം പാസാക്കിയ പ്രതിപക്ഷത്തെ കള്ളന്മാരും കൊള്ളക്കാരുമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തീരുമാനങ്ങള്‍ രാത്രിയുടെ ഇരുട്ടിലല്ല പകരം പകല്‍ വെളിച്ചത്തിലാണ് എടുക്കേണ്ടതെന്നും അര്‍ദ്ധ രാത്രി നടന്ന അവിശ്വാസത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയ്ക്കും ബിജെപിക്കും എതിരെയാണ് ചൗക്കീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം പ്രയോഗിച്ചത്. ഇത് ആദ്യം ഉപയോഗിച്ചത് ഇന്ത്യയിലെ കോണ്‍ഗ്രസാണ്. ്. ഈ വാചകം സുപ്രീം കോടതിക്കെതിരെ തെറ്റായി ഉപയോഗിച്ചതിന് അന്ന് രാഹുല്‍ ഗാന്ധി കോടതി അലക്ഷ്യ നടപടികള്‍ നേരിട്ടിരുന്നെങ്കിലും രാഹുല്‍ നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് കോടതി രാഹുലിനെതിരെ നടപടികള്‍ എടുത്തില്ല.
"
https://www.facebook.com/Malayalivartha