Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശുക്ലം അമൃത് എന്ന് വിശ്വാസം...സ്വന്തം മകളെക്കൊണ്ട് കുടിപ്പിക്കും. 30 വർഷം തടവിലാക്കി പീഡിപ്പിച്ചു, ദൈവതുല്യമായ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചു പീഡിപ്പിച്ചത് നിരവധി സ്ത്രീകളെ.. മലയാളി സൈക്കോ അരവിന്ദൻ ബാലകൃഷ്ണൻ എന്ന ‘സഖാവ് ബാല’....

11 APRIL 2022 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ലണ്ടനിൽ തീവ്രവാദ മാവോയിസ്റ്റ് പ്രവർത്തനം നടത്തുകയും, ലൈംഗികാതിക്രമത്തിന് യുകെ കോടതി 23 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച മലയാളി അരവിന്ദൻ ബാലകൃഷ്ണൻ എന്ന ‘സഖാവ് ബാല’ മരിച്ചു. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ എച്ച്എംപി ഡാർട്ട്മൂർ ജയിലിൽ വെച്ചാണ് മരണം എൺപ്പത്തിയൊന്ന് വയസായിരുന്നു. മകൾ അടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി പീഡിപ്പിച്ച അരവിന്ദൻ ബാലകൃഷ്ണൻ എന്ന ‘സഖാവ് ബാലയെ 2016ലാണ് കോടതി ശിക്ഷ വിധിച്ചത്.

ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകളെ ആക്രമിക്കൽ, അന്യായമായി തടവിലാക്കൽ, ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ബാലകൃഷ്ണനെതിരെ ചുമത്തിയത്.കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച ബാലകൃഷ്ണൻ സിംഗപ്പൂരിലും മലേഷ്യയിലുമായി താമസിച്ച് വളർന്നു. 1963 ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ യുകെയിലേക്ക് വണ്ടികേറി. 1969-ൽ അദ്ദേഹം ‘വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസം-ലെനിനിസം-മാവോ സെതൂങ് ചിന്ത’ എന്ന പേരിൽ ഒരു രഹസ്യ മാവോയിസ്റ്റ് കമ്യൂൺ സ്ഥാപിച്ചു.

1970 കളിൽ തൊഴിലാളികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് നേതാവായി പ്രവർത്തനം തുടങ്ങിയ ബാലകൃഷ്ണൻ, പിന്നീട് അതീന്ദ്രിയ ശക്തികൾ അവകാശപ്പെട്ട് അനുയായികളെ കൂടെ കൂട്ടുകയായിരുന്നു. തന്നെ ധിക്കരിച്ചാൽ കടുത്ത ശിക്ഷ കിട്ടുമെന്ന് വിശ്വസിപ്പിച്ച് നിരവധിപ്പേരെ ഇയാൾ അടിമകളാക്കി പീഡിപ്പിച്ചു. ദൈവതുല്യമായ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ബാലകൃഷ്ണൻ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. സൗത്ത് ലണ്ടനിലെ വീട്ടിൽ മൂന്ന് പതിറ്റാണ്ടോളം ഇയാൾ വനിതാ അനുയായികളെ തടവിലിടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.

മകൾ കാർത്തി മോർഗൻ നടത്തിയ വെളിപ്പെടുത്തലോടെയാണ് സഖാവ് ബാലയുടെ ലൈംഗികാതിക്രമം പുറം ലോകം അറിയുന്നത്. പിതാവ് 30 വർഷത്തിലേറെ തന്നെ തടവിലാക്കി പീഡിപ്പിച്ചതായാണ് കാർത്തി വെളിപ്പെടുത്തിത്. “ഭയങ്കരവും മനുഷ്യത്വരഹിതവും തരംതാഴ്ത്തുന്നതും” എന്നാണ് കാർത്തി തന്റെ അവസ്ഥയെ കോടതിയിൽ വിശേഷിപ്പിച്ചത്.

സഖാവിന്റെ മനസ്സും ശരീരവും ലൈംഗികതയിലേക്ക് ആകൃഷ്ടമായത് എപ്പോഴാണെന്ന് വ്യക്തമല്ല. കൂടെയുണ്ടായിരുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂര മർദ്ദനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തു. മാത്രമല്ല, ഇയാൾ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൂടെയുള്ള മറ്റുള്ളവർ കണ്ടു നിൽക്കണമെന്ന നിർബന്ധവും ഉണ്ടായിരുന്നു. മനുഷ്യനെ മരണത്തിൽ നിന്നും രക്ഷിക്കുന്ന അമൃതാണ് തന്റെ ശുക്ലമെന്നായിരുന്നു അയാളുടെ വാദം. അതിനാൽ കൂടെയുണ്ടായിരുന്ന സ്ത്രീകളെ അത് കഴിക്കാനും അയാൾ പ്രേരിപ്പിച്ചിരുന്നു.

ജനലുകളും വാതിലുകളും അടച്ചിട്ട മുറിക്കുള്ളിൽ നിന്നും പുറത്തുപോകാൻ മകൾ കാത്തിക്ക് അവകാശമുണ്ടായിരുന്നില്ല. സ്‌കൂളിൽ പോകുവാനോ മറ്റു കുട്ടികളുമായി ഇടപഴകുവാനോ, എന്തിനധികം, കൾട്ടിനു വെളിയിലുള്ളവരുമായി സംസാരിക്കുവാനോ പോലും അനുവാദമുണ്ടായിരുന്നില്ല. അടിമകൾ ആരെങ്കിലും അനുസരണക്കേട് കാണീച്ചാൽ അവരെ നാണം കെടുത്താനും ദ്രോഹിക്കാനും മറ്റ് അടിമകൾ തന്നെ മുൻകൈ എടുക്കും. കാത്തിയുടെ അമ്മക്കായിരുന്നു ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കേണ്ടി വന്നത്. കാരണം അവർ ബ്രിട്ടീഷ് പൗരയായതിനാൽ സാമ്രാജ്വത്വ വാദിയെന്ന് പറഞ്ഞ് ദൈവം ഇടക്കിടെ തല്ലും. ഒപ്പം മറ്റുള്ളവരും കൂടും.

കൾട്ടിനകത്താണ് കാത്തി ജനിച്ചു വീഴുന്നത്. അന്ന് അവിടെയുള്ള ഏക ബാലിക എന്നനിലയിൽ തന്റെ കർത്തവ്യം സഖാവ് ബാലയെ ലോകത്തിന്റെ അധിപനാകാൻ സഹായിക്കുക എന്നതായിരുന്നു എന്ന് കാത്തി പറയുന്നു. സർവ്വ അധികാരങ്ങളും കേന്ദ്രീകരിക്കപ്പെട്ട ഒരു കമ്മ്യുണിസ്റ്റ് ഭരണാധികാരിയായി ലോകം വാഴുക എന്നതായിരുന്നത്രെ സഖാവ് ബാലയുടെ സ്വപനം.

ഷെല്ട്ടെൻഹാം ലേഡീസ് കോളേജിൽ പഠിക്കുന്ന സമയത്താണ് അതിസമർത്ഥയായ വിദ്യാർത്ഥിനിയായ തന്റെ അമ്മ സഖാവ് ബാലയുടെ വാക്കുകളിൽ മയങ്ങി അയാളുടെ അനുയായി ആയതെന്നും അവർ പറഞ്ഞു. അന്ന് 20 വയസ് മാത്രമായിരുന്നു അമ്മയ്ക്ക് പ്രായം. 1996ൽ ബന്ധനത്തിൽ നിന്നും മോചനം നേടാനുള്ള ശ്രമത്തിനിടയിലാണ് കാത്തിയുടെ അമ്മ കെട്ടിടത്തിനു മുകളിൽ നിന്നും വീണു മരിക്കുന്നത്. അന്ന് കാത്തിക്ക് പ്രായം 14 വയസ് മാത്രമാണ്.

പിന്നീട് 2013ൽ സഖാവിന്റെ മറ്റൊരു അനുയായി ആയ ജോസി ഹെർവീലിന്റെ സഹായത്താലായിരുന്നു കാത്തി രക്ഷപ്പെടുന്നത്. ആരോഗ്യസ്ഥിതി വഷളായിട്ടും കാത്തിയെ ഡോക്ടറെ കാണിക്കുവാനോ ആരുടെയെങ്കിലും സഹായം തേടുവാനോ സഖാവ് ബാല സമ്മതിച്ചില്ല. പിന്നീട് എവിടെനിന്നോ മോഷ്ടിച്ചെടുത്ത ഒരു സെൽഫോൺ ഉപയോഗിച്ച് ഹെല്പ്ലൈനിലെക്ക് വിളിച്ച് കാത്തിയുടേ രോഗാവസ്ഥ അറിയിച്ചത് ജോസി ആയിരുന്നു.

തുടർന്നാണ് സന്നദ്ധ സേവകർ എത്തുന്നതും സഖാവ് പിടിയിലാകുന്നതും. എന്നാൽ, അവസാനം പിടിക്കപ്പെട്ട് വിചാരണയ്ക്ക് വിധേയനായപ്പോൾ ബലാൽസംഗ കുറ്റം നിഷേധിച്ച ബാലകൃഷ്ണൻ അവകാശപ്പെട്ടത് തന്റെ മേൽ അമിതമോഹം ഉണ്ടായതിനാൽ കൂടെയുള്ള സ്ത്രീകൾ തന്നെ ലൈംഗികമായി ഉത്തേജിപ്പിക്കുകയാണ് എന്നായിരുന്നു. അസൂയാലുക്കളായ സ്ത്രീകൾ തമ്മിലുള്ള മത്സരത്തിന്റെ ഇരയാണ് താനാണെന്ന് വാദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends