Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പാക്കിസ്ഥാന്‍ രാഷ്ട്രീയം വീണ്ടുമൊരു മാറ്റത്തിലേക്ക്‌... യുഎസിനെയും ചൈനയെയും തങ്ങള്‍ക്കൊപ്പം ഒന്നിച്ചു നിര്‍ത്തുകയെന്ന പരമ്പരാഗത നയതന്ത്രത്തിലേക്കു പാക്കിസ്ഥാന്‍ തിരിച്ചുപോകും, കനത്ത ധനകാര്യ തകര്‍ച്ചയില്‍നിന്ന് ആ രാജ്യം എങ്ങനെയാണു കരകയറുക, ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നൊക്കെ കാത്തിരുന്നു കാണണം

12 APRIL 2022 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

പാക്കിസ്ഥാന്‍ രാഷ്ട്രീയം വീണ്ടുമൊരു മാറ്റത്തിലേക്കു കടക്കുകയാണ്. സൈന്യത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞിരിക്കുന്നു. പകരം പ്രതിപക്ഷ സ്ഥാനാര്‍ഥി ഷഹബാസ് ഷരീഫാണ് അധികാരത്തിലേറിയിരിക്കുന്നത്.


മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്നവാസ് അധ്യക്ഷനുമാണ് ഷഹബാസ്.ഷഹബാസ് ഷരീഫ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയതു സ്വാഭാവികമെന്നു പറയുന്നു സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്തിലെ പ്രഫസറും ഡീനുമായ ഡോ. മനീഷ്.



'യുഎസിനെയും ചൈനയെയും തങ്ങള്‍ക്കൊപ്പം ഒന്നിച്ചു നിര്‍ത്തുകയെന്ന പരമ്പരാഗത നയതന്ത്രത്തിലേക്കു പാക്കിസ്ഥാന്‍ തിരിച്ചുപോകും. കനത്ത ധനകാര്യ തകര്‍ച്ചയില്‍നിന്ന് ആ രാജ്യം എങ്ങനെയാണു കരകയറുക, ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും തുടങ്ങിയ കാര്യങ്ങളൊക്കെ കാത്തിരുന്നു കാണണം.



എന്തായാലും മികച്ച ഭരണാധികാരിയാണെന്നു തെളിയിച്ചിട്ടുള്ളയാളാണ് ഷഹബാസ് ഷരീഫ്. തന്നെ പുറത്താക്കാന്‍ യുഎസ് ഗൂഢാലോചന നടത്തിയെന്ന ഇമ്രാന്‍ ഖാന്റെ വാദത്തില്‍ കഴമ്പില്ല. അതു ജനപിന്തുണ ആര്‍ജിക്കാന്‍ അദ്ദേഹം നടത്തിയ ഒരു കുറുക്കുവഴി മാത്രമായിരുന്നു. യഥാര്‍ഥത്തില്‍ പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ട കാലം മുതല്‍ അവര്‍ യുഎസിന്റെ സഖ്യകക്ഷിയായിരുന്നു. ഇസ്ലാമാബാദും പെന്റഗണും തമ്മില്‍ വളരെ നല്ല ബന്ധത്തിലായിരുന്നു.


അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലിനെതിരെയും തീവ്രവാദത്തിനെതിരായ യുഎസ് പോരാട്ടങ്ങളിലും പാക്കിസ്ഥാന്‍ ഒപ്പമുണ്ടായിരുന്നു എന്നാല്‍, ചോര്‍ന്നുകിട്ടിയ ചില രേഖകളിലെ വിവരങ്ങളെ ഇമ്രാന്‍ സ്വന്തം നിലയില്‍ വ്യാഖ്യാനിക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും രാജ്യത്തിനകത്തു പിന്തുണ നഷ്ടമാകുമ്പോള്‍ പുറത്തുനിന്നു ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണം ഉന്നയിക്കാറുണ്ട്.


പാക്കിസ്ഥാന്റെ പരമ്പരാഗത വിദേശനയം യുഎസും ചൈനയുമായുള്ള സൗഹൃദത്തില്‍ ഊന്നിയുള്ളതാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള ധാരാളം ബുദ്ധിജീവികള്‍ യുഎസില്‍ താമസിക്കുന്നുണ്ട്. യുഎസും പാക്കിസ്ഥാനുമായി നല്ല ബന്ധം പുലര്‍ന്നു കാണണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനായി പരിശ്രമിക്കുന്നവരുമുണ്ട്.


ശീതസമരത്തിന്റെ കാലത്തും ഇതായിരുന്നു പാക്കിസ്ഥാന്റെ നയം. എന്നാല്‍, റഷ്യയോടു ചാഞ്ഞുനില്‍ക്കാനുള്ള ഇമ്രാന്റെ പരിശ്രമങ്ങള്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

ചൈനയും യുഎസുമായുള്ള നല്ല ബന്ധമെന്ന നയതന്ത്രത്തിലേക്ക് പാക്കിസ്ഥാനെ തിരികെയെത്തിക്കാന്‍ ഷഹബാസിനു കഴിയുമെന്നുതന്നെയാണു പ്രതീക്ഷിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ചൈന പാക്ക് ബന്ധം മെച്ചപ്പെടുത്താന്‍ വളരെയേറെ പരിശ്രമിച്ചിട്ടുണ്ട് അദ്ദേഹം. യുഎസുമായും അദ്ദേഹത്തിനു നല്ല ബന്ധമുണ്ടായിരുന്നു. ഇതു പാക്കിസ്ഥാന്റെ അടിസ്ഥാന വിദേശനയത്തിലേക്കുള്ള തിരിച്ചുപോക്കിനെ സഹായിക്കുമെന്നാണ് നയതന്ത്രലോകം പ്രതീക്ഷിക്കുന്നത്.

 

സൈന്യവും അത് ആഗ്രഹിക്കുന്നു. പാക്കിസ്ഥാനോടുള്ള ചൈനയുടെ താല്‍പര്യം സാമ്പത്തികവും നയതന്ത്രപരവുമാണ്. ബലൂചിസ്ഥാന്‍ മുതല്‍ ഗ്വാദര്‍ തുറമുഖം വരെയുള്ള മേഖലയില്‍ ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലൂടെ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ നിയന്ത്രിക്കാനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനത്തിനുമാണ് അവര്‍ ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ധാതുസമ്പത്തില്‍ അവര്‍ക്കു കണ്ണുണ്ട്. താലിബാന്‍ യഥാര്‍ഥത്തില്‍ പാക്കിസ്ഥാന്റെയും ഐഎസ്ഐയുടെയും സൃഷ്ടിയാണ്. അവരാണ് കാബൂള്‍ വിമാനത്താവളം നിയന്ത്രിക്കുന്നത്. ഇതൊക്കെ മനസ്സിലാക്കിയാണ് ചൈന നീങ്ങുന്നത്.


ഇന്ത്യപാക്കിസ്ഥാന്‍ ബന്ധം വ്യത്യസ്തമായ ഒന്നാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആ ചടങ്ങിലേക്ക് അന്നത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ക്ഷണിച്ചിരുന്നു. മാത്രമല്ല, പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്താനുള്ള മോദിയുടെ പരിശ്രമങ്ങളും സൗഹൃദാന്തരീക്ഷത്തിനു കളമൊരുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യം അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ പാക്കിസ്ഥാന്‍ നിയന്ത്രിക്കണമെന്നതാണ്. ഭീകരരില്‍ കൂടുതല്‍പേരും എത്തുന്നത് പാക്കിസ്ഥാന്റെ തെക്കന്‍ മേഖലയില്‍ നിന്നാണ്. അതിനു തടയിടാന്‍ കഴിഞ്ഞാല്‍ ഇന്ത്യ പാക്ക് സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകും. അത് സംഭവിക്കുമോയെന്നു കാത്തിരുന്നു കാണണം.


എന്തായാലും പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തോടു വലിയ മതിപ്പുണ്ട്.

ഇന്ത്യ സ്വതന്ത്ര വിദേശനയം പിന്തുടരുന്ന രാജ്യമാണെന്നാണ് പാക്ക് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ച് യുക്രെയ്ന്‍ വിഷയത്തിലെ ഇന്ത്യയുടെ സമീപനത്തെക്കുറിച്ചും അവിടുത്തെ മാധ്യമങ്ങള്‍ക്കു നല്ല അഭിപ്രായമാണ്. പക്ഷേ ഇതെല്ലാം ഇന്ത്യപാക്ക് ബന്ധത്തിലെ പുരോഗതിയില്‍ പെട്ടെന്നൊരു സ്വാധീനമുണ്ടാക്കുമെന്നു കരുതാനാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends