റഷ്യൻ ടാങ്കുകൾ തകർന്നടിയുന്നു..ഭീതിയോടെ ഇന്ത്യ..യുക്രൈനിലെ റഷ്യന്‍ അധിനിവേശം പഠനവിധേയമാക്കാന്‍ ഒരുങ്ങുന്നു

രണ്ട് മാസമായി തുടരുന്ന യുക്രൈനിലെ റഷ്യന്‍ അധിനിവേശം പഠനവിധേയമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.റഷ്യ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളില്‍ രണ്ടെണ്ണം നേടിയെടുക്കാന്‍ പുതിന് കഴിഞ്ഞെങ്കിലും ചെലവ് ഭീമമായിയിരുന്നു എന്നാണ് ഇന്ത്യന്‍ ആര്‍മിയുടെ വിലയിരുത്തല്‍. ഇത് റഷ്യയെ ഉടനടിയല്ലെങ്കിലും പ്രതികൂലമായി ബാധിക്കും..
യുക്രൈനില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. യുദ്ധത്തിനായി റഷ്യ ചെലവഴിക്കുന്ന പണം, യുദ്ധതന്ത്രങ്ങളും അതിലെ പാളിച്ചകളും, റഷ്യന്‍ സൈനിക ഉപകരണങ്ങളുടെ പ്രകടനം തുടങ്ങി നിരവധി കാര്യങ്ങളില്‍ വിലയിരുത്തലുകള്‍ നടത്താനാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിടുന്നത്.
റഷ്യന്‍ അധിനിവേശം പുതിന്റെ പദ്ധതിയായിരുന്നു. എന്നാല്‍ യുദ്ധം ആരംഭിച്ച ശേഷം സൈന്യവുമായും സൈനിക നീക്കവുമായും ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയര്‍ന്നു. യുദ്ധത്തില്‍ നിരവധി റഷ്യന്‍ സൈനിക കമാന്‍ഡര്‍മാര്‍ മരിച്ചു. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും കൃത്യമായ നിര്‍ദേശം നല്‍കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു, 15 കോര്‍പ്‌സ് മുന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ സുബ്രത സാഹ പറയുന്നു.
യുദ്ധത്തില്‍ റഷ്യക്ക് 476 ടാങ്കുകളാണ് നഷ്ടമായതെന്നതും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടാങ്കുകളെ ആശ്രയിക്കുന്ന ഇന്ത്യക്ക് തങ്ങളുടെ തന്ത്രങ്ങള്‍ ഉള്‍പ്പെടെ പുനഃപരിശോധിക്കേണ്ടി വരും. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായ പല ആയുധശേഖരങ്ങളും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നിരിക്കെയാണ് ഈ മേഖലയില്‍ ഇന്ത്യക്ക് തന്ത്രങ്ങള്‍ സംബന്ധിച്ച് പരിശോധന വേണ്ടിവരിക.
യുദ്ധത്തിനായി വലിയ തുകയാണ് റഷ്യ ചെലവഴിക്കുന്നത്. ഇതിനൊപ്പം യൂറോപ്യന്‍ രാജ്യങ്ങളുടെ ഉപരോധവും കൂടിയാകുമ്പോള്‍ അത് റഷ്യയുടെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കും. ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം തന്നെയാണ് റഷ്യയുടെ പ്രധാന സാമ്പത്തിക ശ്രോതസ്സ്. 2019-2021 കാലഘട്ടത്തില്‍ ജര്‍മനി റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 9900 കോടി ഡോളറിന്റെ ക്രൂഡ് ഓയിലാണ്. ഇപ്പോള്‍ വര്‍ധിപ്പിച്ച എണ്ണവില ഏപ്രിലില്‍ മാത്രം 1000 കോടി ഡോളറിന്റെ വരുമാനം റഷ്യക്ക് നേടിക്കൊടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























