Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുക്രൈന് അപായ സൈറണ്‍ ഡോണ്‍ബാസ് ഇനി ഇല്ല; ഓപ്പറേഷന് ആളെ ഇറക്കി പുടിന്‍ ബ്രിട്ടീഷ് ജനറലിന്റെ മുന്നറിയിപ്പ്; രണ്ടാം യുദ്ധത്തിന് തുടക്കം

13 APRIL 2022 10:29 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കിഴക്കന്‍ യുക്രൈനില്‍ യുക്രൈന്‍ സൈനികരെ എണ്ണത്തില്‍ മറികടക്കാനുള്ള ശ്രമവുമായി റഷ്യ. അതി മാരകമായ ആക്രമണമാണ് ലക്ഷ്യം. എന്നാല്‍, യുദ്ധത്തില്‍ വിജയിക്കാന്‍ ഇത് മതിയാകില്ലെന്നാണ് സൈനിക മേധാവികള്‍ ഉറപ്പിച്ച് പറയുന്നത്. അനുഭവം അവരെ പഠിപ്പിക്കുന്നതും അതാണ്. പാശ്ചാത്യ യുദ്ധ വിദഗ്ദരുടെ നിരീക്ഷണമനുസരിച്ച് റഷ്യ തങ്ങളുടെ മുഖം രക്ഷിക്കാനായി ഡോണ്‍ബാസ് മേഖലയില്‍ ശക്തമായ പോരാട്ടം അഴിച്ച് വിടാന്‍ സാധ്യതയുണ്ടെന്നാണ്. ഈ ആഴ്ച തന്നെ റഷ്യ, ഡോണ്‍ബാസ് മേഖലയില്‍ യുദ്ധം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും യുദ്ധ വിദഗ്ദര്‍ നിരീക്ഷിക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിവ്# 1000ല്‍ അധികം യുക്രെയന്‍ മറീനുകള്‍ മരിയുപോള്‍ തുറമുഖത്ത് കീഴടങ്ങിയതായി അവകാശപ്പെട്ടിരിക്കുകയാണ് റഷ്യ. മരിയുപോള്‍ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം കടുക്കവെയാണ് ഈ അവകാശവാദം പുറത്തുവരുന്നത്. അസോവ്സ്റ്റല്‍ ഇന്‍ഡസ്ട്രിയല്‍ ജില്ല റഷ്യ കൈവശപ്പെടുത്തിയാല്‍ മരിയുപോളിന്റെ നിയന്ത്രണം അവരുടെ കൈവശമാകും. മറീനുകള്‍ ഇവിടെയാണ് തമ്പടിച്ചിരിക്കുന്നത്.

മരിയുപോള്‍ കൈവശപ്പെടുത്തിയാല്‍ വിഘടനവാദികള്‍ കൈവശംവച്ചിരിക്കുന്ന കിഴക്കന്‍ മേഖലയിലേക്കും നേരത്തേ പിടിച്ചെടുത്ത ക്രൈമിയ മേഖലയിലേക്കും റഷ്യയില്‍നിന്ന് ഒരു ഇടനാഴി കിട്ടും. റഷ്യയുടെ അവകാശവാദം ശരിയാണെങ്കില്‍ ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തില്‍ ആദ്യമായി വീഴുന്ന യുക്രെയ്ന്‍ പ്രദേശമെന്നത് മരിയുപോള്‍ ആയിരിക്കും.

1026 യുക്രെയ്ന്‍ മറീനുകള്‍ ആണ് കീഴടങ്ങിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. ഇതില്‍ 162 ഓഫിസര്‍മാരും ഉള്‍പ്പെടും. റഷ്യന്‍ സേനയും ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്ക് വിമതസേനയും ചേര്‍ന്നാണ് ആക്രമണം നടത്തുന്നത്. 36ാം മറീന്‍ ബ്രിഗേഡുകള്‍ സ്വയം ആയുധങ്ങള്‍ വച്ചു കീഴടങ്ങുകയായിരുന്നുവെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍, കീഴടങ്ങലിനെക്കുറിച്ച് അറിയില്ലെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണം കടുപ്പിക്കാന്‍ റഷ്യ കുടൂതല്‍ സേനയെ മരിയുപോളിലേക്കു വിന്യസിക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള വാഹനങ്ങള്‍ റഷ്യ തടയുകയാണെന്നും യുക്രെയ്ന്‍ പറയുന്നു.

യുക്രൈന്റെ തെക്കന്‍ ഭാഗത്ത് യുദ്ധം വ്യാപിപ്പിക്കുന്നതിന് മുമ്പ് തന്നെ ഖാര്‍കീവിന്റെ തെക്ക് കിഴക്കുള്ള ഇസിയത്തിന് നേര്‍ക്ക് റഷ്യ അക്രമണം ശക്തമാക്കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതിന് ശേഷമാകും യുക്രൈന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് റഷ്യ അക്രമണം ശക്തിപ്പെടുത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

'റഷ്യക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. കിഴക്കന്‍ യുക്രൈനികള്‍ യുദ്ധത്തിനായി നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങി പ്രദേശത്തെയാണ് തങ്ങള്‍ അക്രമിക്കാന്‍ തയ്യാറെടുക്കുന്നതെന്ന് അവര്‍ക്ക് വളരെ നന്നായി അറിയാം.

അതിനാല്‍ തന്നെ പ്രദേശത്തെ ശക്തി അനുപാതം ശരിയാക്കാനാണ് റഷ്യയുടെ ഇപ്പോഴത്തെ ശ്രമമെന്ന് മുന്‍ ബ്രിട്ടീഷ് സൈനിക മേധാവി ജനറല്‍ സര്‍ റിച്ചാര്‍ഡ് ബാരണ്‍സ് പറയുന്നു .

എന്നാല്‍, കീവില്‍ നിന്നും ആത്മവിശ്വാസത്തിന്റെ സ്വരമാണ് കേള്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോഴത്തെ യുക്രൈന്‍ യുദ്ധത്തിന്റെ പ്രത്യേകത, യുക്രൈന്‍ സൈന്യം റഷ്യയുടെ ആക്രമണത്തെ ഇപ്പോള്‍ പഴയത് പോലെ ഭയക്കുന്നില്ലെന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍, വരും ദിവസങ്ങള്‍ ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയാകും യുക്രൈന്‍ സൈനികര്‍ നേരിടാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ക്രെംലിന്‍, തങ്ങളുടെ ഏറ്റവും വലിയ പോരാട്ടത്തിനാണ് ഡോണ്‍ബാസില്‍ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'അടുത്ത രണ്ടോ മൂന്നോ ആഴ്ചകളില്‍' ഡോണ്‍ബാസ് മേഖലയില്‍ യുദ്ധം ശക്തമാകുമെന്ന് യുകെ പ്രതിരോധ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി. ഇത് യുദ്ധത്തിന്റെ രണ്ടാം ഘട്ടമാകും. 2014 ന് ശേഷം യുക്രൈന്‍ സൈനികരും റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളും തമ്മില്‍ നിരന്തര പോരാട്ടം നടക്കുന്ന പ്രദേശമാണ് ഇത്.

എട്ട് വര്‍ഷത്തെ പോരാട്ടം ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രത്തില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്നത്തെ യുക്രൈന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, ഒരു നൂറ്റാണ്ടിലേറെ മുമ്പുള്ള വടക്കന്‍ ഫ്രാന്‍സിന്റെയും ബെല്‍ജിയത്തിന്റെയും പടിഞ്ഞാറന്‍ പ്രദേശങ്ങളോട് സാമ്യമുള്ളതാണ്.

യുദ്ധം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്ന ഡോണ്‍ബാസ് മേഖലയിലുട നീളം മൈലുകളോളം നീളത്തില്‍ ഇടുങ്ങിയ കിടങ്ങുകള്‍ കുഴിച്ച് വച്ചിട്ടുണ്ട്. ഇവിടെ യുക്രൈന്‍ സൈനികരുടെ സ്ഥിരസാന്നിധ്യവുമുണ്ട്. യുദ്ധം ആരംഭിക്കും മുമ്പ് റഷ്യ ആരോപിച്ചിരുന്നതും ഇതുതന്നെയായിരുന്നു.

യുക്രൈന്റെ കിഴക്കന്‍ പ്രദേശത്തുള്ള റഷ്യന്‍ വംശജരെ യുക്രൈനിലെ നവനാസി സൈനികര്‍ വംശഹത്യ നടത്തുകയാണെന്നായിരുന്നു റഷ്യയുടെ ആരോപണം. യുക്രൈന്റെ നവനാസി സൈനിക ഘടകമായി റഷ്യ ആരോപിക്കുന്നത് യുക്രൈന്റെ അസോവ് ബറ്റാലിയനെയാണ്.

കിഴക്കന്‍ യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന റോസ്‌റ്റോവ് മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ള റഷ്യന്‍ കവചിത സൈനികരുടെ നിരയിലേക്ക് റഷ്യന്‍ നാവിക കാലാള്‍പ്പടയും ചേരുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനിടെ പുറത്ത് വന്നു.

ഈ സൈനികര്‍ സുസജ്ജരും ആദ്യയുദ്ധത്തില്‍ പങ്കെടുത്ത സൈനികരില്‍ നിന്നും ഏറെ ഉത്തേജിതരായി കാണപ്പെടുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുടിന്റെ പ്രത്യേക സൈനിക ഓപ്പറേഷന്‍ ആരംഭിച്ച ശേഷം കൊല്ലപ്പെടുകയോ പലായനം ചെയ്യുകയോ കീഴടങ്ങുകയോ ചെയ്ത ആയിരക്കണക്കിന് പുടിന്റെ സൈനികരില്‍ നിന്നും വ്യത്യസ്തരാണിവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. '

റഷ്യന്‍ സൈനിക, വിതരണ വാഹനങ്ങളുടെ എട്ട് മൈല്‍ നീളമുള്ള വാഹനവ്യൂഹം തെക്കോട്ടേക്കുള്ള യാത്ര ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കീവിന് ചുറ്റുമുള്ള യുക്രൈന്‍ പ്രതിരോധം തകര്‍ക്കാന്‍ ആഴ്ചകളോളം കിണഞ്ഞ് ശ്രമിച്ച റഷ്യന്‍ സൈനികരും ഈ വാഹനവ്യൂഹത്തോടൊപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കീവ് കീഴടക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഈ സൈനികരെ മുഴുവനും റഷ്യ യുദ്ധമുഖത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ യുക്രൈന്റെ കിഴക്കന്‍ യുദ്ധമുഖം ശക്തിപ്പെടുത്താനായി റഷ്യ നിയോഗിച്ചത്.

കിഴക്കന്‍ മേഖലയിലും തങ്ങള്‍ക്ക് വിജയം ഉറപ്പിക്കാന്‍ കഴിയുമെന്ന് യുക്രൈന്റെ സായുധ സേന മന്ത്രി ജെയിംസ് ഹീപ്പി ടൈംസ് റേഡിയോയോട് പറഞ്ഞു. വര്‍ഷത്തിലെ ഏറ്റവും മോശം കാലാവസ്ഥയിലൂടെയാണ് യുക്രൈനിലെ കാലാവസ്ഥ കടന്ന് പോകുന്നത്.

നിലവിലെ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ മഴയും മഞ്ഞും കാരണം ഭൂമി കുഴമറിഞ്ഞ് കിടക്കുകയാണ്. അതായത്, ഭാരമേറിയ സൈനിക വാഹനങ്ങളായ കവചിത വാഹനഹങ്ങള്‍ക്കും ടാങ്കുകള്‍ക്കും ഇത്തരം ഭൂപ്രദേശത്തു കൂടി സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, പലതും വഴിയില്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുമുണ്ട്.

ഹൈവേയിലൂടെയാണ് യാത്രയെങ്കില്‍ യുക്രൈന്റെ ഡ്രോണ്‍ അക്രമണത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട്. യുക്രൈന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലൂടെ കീവി ലക്ഷ്യമാക്കി നീങ്ങിയ 62 കിലോമീറ്റര്‍ നീളമുള്ള റഷ്യയുടെ സൈനിക കവചിത വാഹനവ്യൂഹത്തിന് സംഭവിച്ച തിരിച്ചടി തന്നെയാകും കിഴക്കന്‍ മേഖലയിലും നേരിടാന്‍ പോകുന്നത്.

കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെല്ലുവിളിയെയും യുക്രൈന്‍ മറികടക്കുമെന്നതില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് യുകെയുടെ സൈനിക ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. റഷ്യയുടെ സൈനിക പ്രചാരണത്തിന്റെ ഒരു വശവും ആസൂത്രണം ചെയ്തിട്ടില്ലെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു.

പാശ്ചാത്യ പിന്തുണയോടെ ഇന്നും യുദ്ധമുഖത്ത് പിടിച്ച് നില്‍ക്കുന്ന യുക്രൈന്‍ സൈന്യത്തിന് സംഭവിച്ചതിനേക്കാള്‍ വലിയ നാശമായിരുന്നു റഷ്യയ്ക്ക് നേരിടേണ്ടിവന്നത്. ഇതുവരെയുള്ള യുദ്ധത്തില്‍ യുക്രൈനെക്കാള്‍ മൂന്നിരട്ടിയിലധികം നഷ്ടം റഷ്യയ്ക്ക് നേരിടേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2,151 വാഹനങ്ങളും നൂറ് കണക്കിന് പീരങ്കികളും വിമാനങ്ങളും റഷ്യയ്ക്ക് നഷ്ടപ്പെട്ടതായി പ്രതിരോധ മന്ത്രാലയം ഒരു ട്വീറ്റില്‍ അവകാശപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം 30,000 ത്തിലധികം റഷ്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തതായും യുക്രൈന്റെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends