യുക്രൈനില്‍ രണ്ടാം യുദ്ധം റഷ്യയുടെ ഒരു ലോഡ് ശവം വീഴും; അത്യാധുനിക ആയുധങ്ങളുമായി യുഎസ്; പെന്റഗണ്‍ രണ്ടും കല്‍പ്പിച്ചുതന്നെ

ഡോണ്‍ബാസ് മേഖലയില്‍ റഷ്യക്കെതിരെ പോരാടാന്‍ യുക്രെയ്‌ന് കൂടുതല്‍ ആയുധ സഹായം നല്‍കാന്‍ അമേരിക്ക. 750 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ സഹായം പ്രതിരോധകാര്യങ്ങള്‍ക്കായി നല്‍കുമെന്നാണ് ജോ ബൈഡന്‍ അറിയിച്ചിട്ടുള്ളത്.
റഷ്യക്കെതിരായി കൂടുതല്‍ പ്രതിരോധ സഹായം യുക്രെയ്‌ന് നല്‍കാന്‍ പെന്റഗണ്‍ തീരുമാനമെടുത്തു. റഷ്യക്കെതിരെ ശക്തമായി പോരാടുന്ന സെലന്‍സ്‌കിയെ സഹായിക്കുക എന്നത് ധാര്‍മ്മിക ബാദ്ധ്യതയാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. യുക്രെയ്‌ന് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഏറ്റവും അത്യാധുനിക ആയുധങ്ങളുമാണ് നല്‍കുന്നത്. സ്വതന്ത്രമായ പ്രദേശത്തിന്റെ അഖണ്ഡത കാക്കാന്‍ യുക്രെയ്‌നെ ഇനിയും ആവശ്യമുള്ള പ്രതിരോധ സംവിധാനം നല്‍കുമെന്നും ബൈഡന്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ ഹോവിറ്റസര്‍ പീരങ്കികളും സമുദ്രസുരക്ഷാ ഡ്രോണുകളും സൈനികര്‍ ക്കുള്ള പ്രതിരോധ വസ്ത്രങ്ങളും നല്‍കും. റഷ്യയുടെ ഭാഗത്തുനിന്നും രാസായുധ പ്രയോഗം ഉണ്ടായാല്‍ പ്രതിരോധിക്കാനുള്ള സംവിധാനവും അമേരിക്ക ഉടനെത്തിക്കുമെന്നാണ് ജോ ബൈഡന്‍ വ്യക്തമാക്കിയത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലേക്‌സി റെസിനോകോവും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഫോണില്‍ വിളിച്ച് പ്രതിരോധ രംഗത്തെ സഹകരണം വിശദമാക്കിയതായി പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.
അതുപോലെ തന്നെ, കീവില്‍ നിന്നും ആത്മവിശ്വാസത്തിന്റെ സ്വരമാണ് കേള്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോഴത്തെ യുക്രൈന്‍ യുദ്ധത്തിന്റെ പ്രത്യേകത, യുക്രൈന്‍ സൈന്യം റഷ്യയുടെ ആക്രമണത്തെ ഇപ്പോള്‍ പഴയത് പോലെ ഭയക്കുന്നില്ലെന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
2014 ലാണ് റഷ്യ ഈ പ്രദേശത്ത് ആദ്യമായി അക്രമണം ശക്തമാക്കിയത്. അന്ന് മുതല്‍ യുക്രൈനിലെ ഏറ്റവും മികച്ച സൈനികരുടെ താവളമാണ് ഇവിടം ഈ തെക്ക് കിഴക്കന്‍ പ്രദേശമാണ് തങ്ങളുടെ ലക്ഷ്യമെന്നും കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്നും പറഞ്ഞ് കൊണ്ടാണ് യുക്രൈന്റെ വടക്ക് പടിഞ്ഞാറ് നിന്ന് റഷ്യ സ്വന്തം സൈന്യത്തെ പിന്‍വലിച്ചത്.
എന്നാല്‍, വരും ദിവസങ്ങള്‍ ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയാകും യുക്രൈന്‍ സൈനികര്‍ നേരിടാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ക്രെംലിന്‍, തങ്ങളുടെ ഏറ്റവും വലിയ പോരാട്ടത്തിനാണ് ഡോണ്‍ബാസില്‍ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'അടുത്ത രണ്ടോ മൂന്നോ ആഴ്ചകളില്‍' ഡോണ്‍ബാസ് മേഖലയില്‍ യുദ്ധം ശക്തമാകുമെന്ന് യുകെ പ്രതിരോധ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി. ഇത് യുദ്ധത്തിന്റെ രണ്ടാം ഘട്ടമാകും. 2014 ന് ശേഷം യുക്രൈന്‍ സൈനികരും റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളും തമ്മില്‍ നിരന്തര പോരാട്ടം നടക്കുന്ന പ്രദേശമാണ് ഇത്.
എട്ട് വര്‍ഷത്തെ പോരാട്ടം ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രത്തില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്നത്തെ യുക്രൈന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, ഒരു നൂറ്റാണ്ടിലേറെ മുമ്പുള്ള വടക്കന്‍ ഫ്രാന്‍സിന്റെയും ബെല്‍ജിയത്തിന്റെയും പടിഞ്ഞാറന്‍ പ്രദേശങ്ങളോട് സാമ്യമുള്ളതാണ്.
യുദ്ധം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്ന ഡോണ്‍ബാസ് മേഖലയിലുട നീളം മൈലുകളോളം നീളത്തില്‍ ഇടുങ്ങിയ കിടങ്ങുകള്‍ കുഴിച്ച് വച്ചിട്ടുണ്ട്. ഇവിടെ യുക്രൈന്‍ സൈനികരുടെ സ്ഥിരസാന്നിധ്യവുമുണ്ട്. യുദ്ധം ആരംഭിക്കും മുമ്പ് റഷ്യ ആരോപിച്ചിരുന്നതും ഇതുതന്നെയായിരുന്നു.
https://www.facebook.com/Malayalivartha
























