പുടിന്റെ ഉറ്റ ചങ്കിനെ പൂട്ടി വിലപേശി സെലന്‍സ്‌കി; കൂട്ടുകാരനെ വേണോ അതോ? അവസാന അടവും പയറ്റി സെലന്‍സ്‌കി; പുടിന്‍ ആശങ്കയില്‍.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുക്രെയ്ന്‍ രാഷ്ട്രീയ നേതാവും ശതകോടീശ്വരനുമായ വിക്ടര്‍ മെദ്‌വെഡ്ചുക്കിനെ തടവിലാക്കിയതായി യുക്രെയ്ന്‍. 'റഷ്യയുടെ പ്രധാന സുഹൃത്തിനെ നിങ്ങള്‍ക്ക് തിരികെ വേണമെന്നുണ്ടെങ്കില്‍ റഷ്യ തടവിലാക്കിയ മുഴുവന്‍ യുദ്ധത്തടവുകാരെയും മോചിപ്പിക്കണ'മെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വീട്ടുതടങ്കലിലായിരുന്ന മെദ്‌വെഡ്ചുക്ക് യുക്രെയ്!നിലെ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ രക്ഷപ്പെട്ടതായി യുക്രെയ്ന്‍ ആരോപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മെദ്‌വെഡ്ചുക്കിനെ വീണ്ടും പിടികൂടിയതായി സെലെന്‍സ്‌കി അറിയിച്ചത്.
യുക്രൈനിലെ റഷ്യന്‍ അനുകൂല പ്രതിപക്ഷ വിഭാഗത്തിന്റെ നേതാവാണ് മെദ്‌വെദ്ഷുക്ക്. യുക്രൈനിലെ റഷ്യന്‍ അനുകൂല മുഖമായാണ് മെദ്‌വെദ്ഷുക്കിനെ പരിഗണിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പുതന്നെ മെദ്‌വെദ്ഷുക്കിനെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇദ്ദേഹം രക്ഷപ്പെട്ടിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ പുതിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അഭിഭാഷകനായ ഈ വ്യവസായി പ്രമുഖന്‍. പുതിനൊപ്പമുള്ള മെദ്വെദ്ഷുക്കിന്റെ നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. റഷ്യയിലാണ് മെദ്‌വെദ്ഷുക്ക് ജനിച്ചത്. 20022005 കാലഘട്ടത്തില്‍ യുക്രൈന്‍ പ്രസിഡന്റായിരുന്ന ലിയോനിഡ് കുഷ്മയുടെ ഓഫീസിലെ പ്രധാനിയായിരുന്നു അദ്ദേഹം. പിന്നീട് റഷ്യന്‍ വിരുദ്ധ പ്രസിഡന്റ് വിക്ടോര്‍ യുഷ്‌ചെങ്കോയുടെ എതിരാളിയായി മാറി.
യുക്രൈനിലെ അവസാന റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചുമായും അടുത്ത ബന്ധമുണ്ടായിരുന്നു മെദ്‌വെദ്ഷുക്കിന്. 2008ലെ കണക്കനുസരിച്ച് 46 കോടി ഡോളറിന്റെ സ്വത്തുവകകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഊര്‍ജ്ജ മേഖലയിലും മാധ്യമ മേഖലയിലുമാണ് പ്രധാന നിക്ഷേപങ്ങള്‍. യുക്രൈനിലെ കിഴക്കന്‍ മേഖലയില്‍ റഷ്യ ആക്രമണം നടത്തിയപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നത് മെദ്‌വെദ്ഷുക്കിന്റെ നേതൃത്വത്തിലാണ്. ക്രിമിയ പിടിച്ചെടുക്കാനുള്ള നീക്കങ്ങളില്‍ റഷ്യയെ സഹായിച്ചതിന്റെ പേരില്‍ 2014 മുതല്‍ അമേരിക്ക ഇദ്ദേഹത്തിന് ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സൈനിക നടപടി തുടരുമെന്ന റഷ്യന്‍ നിലപാടിന് പിന്നാലെ യുക്രൈനിലേക്ക് അമേരിക്ക കൂടുതല്‍ ആയുധം എത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. റഷ്യ നടത്തുന്നത് വംശഹത്യയാണെന്ന് ബൈഡന്‍ ആരോപിക്കുകയും ചെയ്തിരുന്നു. വംശഹത്യയുടെ പരിധിയില്‍ വരുന്ന കാര്യം നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്തുവരികയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
കൈവിലങ്ങിട്ട് അവശനായി ഇരിക്കുന്ന വിക്ടര്‍ മെദ്‌വെഡ്ചുക്കിന്റെ ചിത്രം യുക്രെയ്ന്‍ പുറത്തു വിട്ടു. റഷ്യന്‍ അനുകൂല പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവും നാറ്റോയില്‍ ചേരാനുള്ള യുക്രെയ്ന്‍ നീക്കത്തിനെതിരെ ശക്തമായ നിലപാടെടുത്തയാളുമായ മെദ്‌വെഡ്ചുക്ക് പുട്ടിനുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. വൊളോഡിമിര്‍ സെലെന്‍സ്‌കിയെ സ്ഥാനഭ്രഷ്ടനാക്കി പാവ ഭരണകൂടത്തെ വാഴിക്കാന്‍ പദ്ധതിയിട്ട പുട്ടിന്‍ വിക്ടര്‍ മെദ്‌വെഡ്ചുക്ക് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യുക്രെയ്ന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ യുക്രെയ്ന്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചുമായി റഷ്യ ചര്‍ച്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസിലെ റഷ്യന്‍ വംശജരുടെ വംശഹത്യ ഒഴിവാക്കാനും റഷ്യന്‍ വിരുദ്ധ മനോഭാവം തടയാനും വേണ്ടിയാണ് യുക്രെയ്‌നിലെ സൈനിക നടപടിയെന്നായിരുന്നു ചൊവ്വാഴ്ച പറഞ്ഞത്. എന്നാല്‍ യുക്രെയ്!നില്‍ റഷ്യ നടത്തുന്നത് വംശഹത്യയാണെന്നു ആരോപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി.
തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുക്കാന്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് റഷ്യയ്‌ക്കെതിരെ ബൈഡന്‍ നിലപാട് കടുപ്പിച്ചത്. മരിയുപോളില്‍ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 21,000 പേരെങ്കിലും കൊല്ലപ്പെട്ടതായി മരിയുപോള്‍ മേയര്‍ വദിം ബൊയ്‌ചെങ്ക പറഞ്ഞു. റഷ്യന്‍ സൈന്യത്തിലെ ഹാക്കര്‍മാര്‍ വൈദ്യുതി ഗ്രിഡ് തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തിയതായി യുക്രെയ്ന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























