നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം വിറ്റു.... പ്രധാനമന്ത്രി പദത്തിലിരിക്കെ ഉപഹാരമായി ലഭിച്ച 18 കോടി രൂപ വിലവരുന്ന നെക്ലേസ് മറിച്ചുവിറ്റെന്ന ആരോപണത്തില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അന്വേഷണം....

പ്രധാനമന്ത്രി പദത്തിലിരിക്കെ ഉപഹാരമായി ലഭിച്ച 18 കോടി രൂപ വിലവരുന്ന നെക്ലേസ് മറിച്ചുവിറ്റെന്ന ആരോപണത്തില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അന്വേഷണം.
നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് വിറ്റു എന്ന കേസിലാണ് പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത്.
ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന വിലകൂടിയ ഉപഹാരങ്ങള്‍ സര്‍ക്കാരിന്റെ ഉപഹാര ശേഖരമായ തേഷ-ഖാനായിലേക്ക് കൈമാറണമെന്നാണ് ചട്ടത്തില്‍ പറയുന്നത്.
എന്നാല്‍ ഈ നെക്ലേസ് ഇമ്രാന്‍ ഖാന്‍ സ്പെഷല്‍ അസിസ്റ്റന്റ് സുല്‍ഫികര്‍ ബുഹാരിക്ക് കൈമാറുകയും ഇദ്ദേഹം ഇത് ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വില്‍ക്കുകയുമായിരുന്നെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇങ്ങനെ ഉപഹാരങ്ങള്‍ പകുതി പണം അടച്ചാല്‍ ഭരണാധികാരിക്കു സ്വന്തമാക്കാം. എന്നാല്‍, ഇമ്രാന്‍ ഖാന്‍ ഇത്തരത്തില്‍ പകുതി പണം അടയ്ക്കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
"
https://www.facebook.com/Malayalivartha
























