മരണസംഖ്യ ഉയരുന്നു ,കെട്ടിടങ്ങൾ തകർന്നു, നിരവധി പേർവീടുകൾ ഉപേക്ഷിച്ചു ... വീണ്ടും പ്രളയ കൊലവിളി!ഇരുന്നൂറിലധികം മരണം

ദക്ഷിണാഫ്രിക്കയിൽ നാശം വിതച്ച് പ്രളയം. പ്രളയത്തിൽ 259 പേർ മരിച്ചതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരമായ ഡർബനിലാണ് പ്രളയം വലിയ നാശമുണ്ടാക്കിയത്. ദക്ഷിണാഫ്രിക്കയിലെ ഡർബൻ പ്രദേശത്തെ പ്രളയം 259 പേരുടെ മരണത്തിന് ഇടയാക്കിയെന്നാണ് വിവരം.
അതിശക്തമായ പ്രളയത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ക്വാസുലു-നടാൽ പ്രവിശ്യയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കെട്ടിടങ്ങൾ തകരുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നിരവധി പേർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നു. ഡർബൻ തുറമുഖത്ത് നിന്ന് ഷിപ്പിങ് കണ്ടെയ്‌നറുകൾ ഒഴുകിപ്പോയി.
പ്രളയത്തെ തുടർന്ന് വിവിധ പവർ സ്റ്റേഷനുകളുടെ പ്രവർത്തനം താറുമാറായി. വൈദ്യുതി കണക്ഷനുകൾ പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ദക്ഷിണാഫ്രിക്കൻ നാഷണൽ ഡിഫൻസ് ഫോഴ്‌സ് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ജനറൽ റുഡ്‌സാനി മാഫ്‌വാനിയ പറഞ്ഞു. പ്രളയബാധിത മേഖലയിൽ സൈനികരെയും ഹെലികോപ്റ്ററുകളും വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു.
ക്വാസുലു-നതാലിലും മറ്റ് പ്രവിശ്യകളിലും കാറ്റും മഴയും തുടരുമെന്ന് ദക്ഷിണാഫ്രിക്കയിലെ കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്കയുടെ ഈസ്റ്റേൺ കേപ്, ഫ്രീ സ്റ്റേറ്റ്, നോർത്ത് വെസ്റ്റ് പ്രവിശ്യകൾ എന്നിവയെ പ്രളയം ബാധിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇത് വളരെയധികം ദുഖകരമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ഈ ദുരന്തം ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനം ഗുരുതരമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഡർബനിലെ പ്രളയബാധിത പ്രദേശങ്ങൾ റമാഫോസ സന്ദർശിച്ചു.ഡർബൻ പ്രദേശത്തെ ദുരന്തമേഖലയായി പ്രഖ്യാപിക്കുമെന്നും റമാഫോസ പറഞ്ഞു. പാലങ്ങളും റോഡുകളും തകർന്നു. പ്രളയത്തിൽ ഒരു കുടുംബത്തിലെ 10 പേർ മരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്ത അനുസരിച്ച് ഫിലിപ്പൈൻസിൽ മഴക്കെടുതി വർധിച്ച വാർത്ത പുറത്തുവന്നിരുന്നു.മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 25 കടന്നു.ശക്തമായ കാറ്റിലും മഴയിലും പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. മെഗി ചുഴലിക്കാറ്റിനെ തുടർന്നാണ് രാജ്യത്ത് കനത്ത മഴ പെയ്തത്. 65 കിലോമീറ്റർ വരെ വേഗത്തിൽ വീശിയ കാറ്റ് പല സ്ഥലങ്ങളിലും കനത്ത നാശം വിതച്ചു.
13,000ൽ അധികം പേർക്കാണ് കാറ്റിനെ തുടർന്ന് വീടും വസ്തുക്കളും നഷ്ടമായത്. രാജ്യത്തിന്റെ കിഴക്കൻ തീരത്താണ് കാറ്റ് കൂടുതൽ നാശം വിതച്ചത്.ലെയ്തി പ്രവിശ്യയിലെ ബേബേ സിറ്റിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് 22 പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ മണ്ണിനടയിൽ അകപ്പെട്ടു പോയതിനാൽ ഏറെ നേരം പരിശ്രമിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. മലകൾ നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ താമസിക്കുന്നവർ വലിയ ഭീതിയിലാണ്.
കഴിഞ്ഞ വർഷം ഡിസംബറിൽ റായ് എന്ന ചുഴലിക്കാറ്റിനെ തുടർന്ന് 375 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 2006 മുതൽ ഫിലിപ്പൈൻസിൽ നിരവധി തവണയാണ് ചുഴലിക്കാറ്റ് വീശിയത്. കടലിനാൽ ചുറ്റപ്പെട്ടതിനാൽ തന്നെ കടലിൽ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകൾക്ക് വേഗം കരയിലേക്ക് പ്രവേശിച്ച് നാശം വിതയ്ക്കാമെന്നതും ഫിലിപ്പൈൻസിനെ ദോഷകരമായി ബാധിക്കുന്നു.
മെഗി ചുഴലിക്കാറ്റിനെ തുടർന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. കനത്ത മഴയിൽ റോഡുകളും ഒലിച്ചു പോയി. ഒറ്റപ്പെട്ടു പോയ സ്ഥലങ്ങളിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ വലിയ വെല്ലുവിളിയാണ് രക്ഷാപ്രവർത്തകർ നേരിടുന്നത്.
തിരുവനന്തപുരം: തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചെന്നും ഇതിന്‍റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യത.മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
https://www.facebook.com/Malayalivartha
























