റഷ്യന്‍ പടയെ ചുട്ടു കരിച്ച അസോവ് പോരാളികള്‍; ആയുധം വച്ച് കീഴയങ്ങിയോ? മാരിയൂപോളില്‍ സംഭവിച്ചത് ഇതാണ്;

ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്‌നില്‍ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണു ഒരു പ്രധാനനഗരം റഷ്യയുടെ നിയന്ത്രണത്തിലാകുന്നത്. എന്നാല്‍ ഇതിനുമപ്പുറം മറ്റൊരു സവിശേഷത കൂടി മരിയുപ്പോളിനുണ്ട്. ആസോവ് ബറ്റാലിയന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ഈ നഗരത്തിനാണ്. ആസോവ് ബറ്റാലിയനാണ് മരിയുപ്പോളിനെ പ്രധാനമായി സംരക്ഷിച്ചിരുന്നത്. മരിയുപ്പോളിനെ വളഞ്ഞ റഷ്യന്‍ സേനയ്‌ക്കെതിരെ തീവ്രയുദ്ധം ആസോവ് ബറ്റാലിയന്‍ അഴിച്ചുവിട്ടു. ഒട്ടേറെ റഷ്യന്‍ ടാങ്കുകളും കവചിതവാഹനങ്ങളുമൊക്കെ അവര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്. ഏത് നിമിഷവും റഷ്യ നഗരം പിടിച്ചെടുത്തേക്കുമെന്നാണ്. അതിന് പ്രധാന കാരണമായി പറയുന്നത് ഇപ്പോള്‍ തന്നെ മരിയുപോളില്‍ 1,000 ത്തിലേറെ വരുന്ന യുക്രെയിന്‍ സൈനികര്‍ ആയുധം വച്ച് കീഴടങ്ങി എന്നുള്ളതാണ്. പക്ഷേ റഷ്യയാണ് ഈ അവകാശ വാദം നടത്തുന്നത്. യുക്രെയിന്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് ഇപ്പോളും ഷെല്ലാക്രമണം തുടരുകയാണെന്നും. അസോവ് പോരാളികളൊന്നും കീഴടങ്ങിയിട്ടില്ലെന്നും. അവരാണ് മേഘലയില്‍ അതിശക്തമായ പ്രത്യാക്രമണം നടത്തുന്നത് എന്നുമാണ് യുക്രൈന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. മാത്രമല്ല അമേരിക്ക യുക്രൈന് അതി ന്യൂതന സാങ്കേതികതയുള്ള ആയുധങ്ങളും നല്‍കുന്നുണ്ട്.
അതേസമയം തന്നെ മരിയുപോളില്‍ 100,000ത്തിലേറെ പേരെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നാണ് മേയര്‍ വാഡിം ബോയ്‌ചെന്‍കോ പറയുന്നത്. 21,000 സാധാരണക്കാര്‍ ഇവിടെ മരിച്ചെന്നാണ് മേയര്‍ പറയുന്നത്. മരിയുപോളിനെ റഷ്യ പൂര്‍ണമായും തകര്‍ത്തെന്നും പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ തന്ന് തങ്ങളെ സഹായിക്കണമെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
അതേസമയം യുക്രെയ്‌നെതിരെ യുദ്ധം തുടങ്ങാനുള്ള കാരണങ്ങളിലൊന്നായി റഷ്യ പറഞ്ഞിരുന്നത് യുക്രെയ്‌നില്‍ നവനാത്‌സികള്‍ പിടിമുറുക്കിയിരിക്കുന്നു എന്നതായിരുന്നു. ഇതിലൂടെ അവര്‍ ലക്ഷ്യം വച്ചത് ആസോവ് ബറ്റാലിയനെത്തന്നെയാണ്. യുക്രെയ്ന്‍ സേനായൂണിറ്റുകളില്‍ കുപ്രസിദ്ധിയുടെ നിഴലുള്ള യൂണിറ്റാണ് ആസോവ്. ഇപ്പോള്‍ മരിയുപ്പോള്‍ വീഴാന്‍ പോകുന്നതോടെ ആസോവ് ബറ്റാലിയനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തി പ്രാപിക്കുകയാണ്.
വലതുപക്ഷ ചിന്താഗതി പുലര്‍ത്തുന്ന ഒരു സന്നദ്ധസേനയായാണു ആസോവ് ബറ്റാലിയന്‍ തുടങ്ങിയത്. 900 പേരോളം അംഗസംഖ്യയുള്ള ഈ സേന തീവ്രദേശീയത പുലര്‍ത്തുന്നവരാണ്. നവനാത്‌സി ചിന്താധാരകള്‍ ഇവര്‍ പിന്തുടരുന്നെന്ന് വലിയ വിമര്‍ശനം ഇടക്കാലത്ത് റഷ്യ ഉയര്‍ത്തിയിരുന്നു. 2014ല്‍ പേട്രിയറ്റ് ഓഫ് യുക്രെയ്ന്‍, സോഷ്യല്‍ നാഷനല്‍ അസംബ്ലി എന്നീ വലതുപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ആസോവ് ബറ്റാലിയന്‍ രൂപീകരിച്ചത്. ആന്‍ഡ്രി ബിലെറ്റ്‌സ്‌കി എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇതിന്റെ സ്ഥാപനം. സോഷ്യല്‍ നാഷനല്‍ അസംബ്ലി അക്കാലത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും റോമ വംശജര്‍ക്കെതിരെയും ആക്രമണം നടത്തിയതിനാല്‍ കുപ്രസിദ്ധി നേടിയിരുന്നു.
2014ല്‍ റഷ്യ യുക്രെയ്‌നില്‍ നിന്നു ക്രൈമിയ പിടിച്ചെടുത്തു. തുടര്‍ന്ന് യുക്രെയ്‌നിലെ റഷ്യന്‍ അനുകൂല വിമതമേഖലയായ ഡോണ്‍ബാസിലെ ഡോനെറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും ആസോവ് ബറ്റാലിയന്‍ പോരാട്ടം നടത്തിയിരുന്നു. റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലായിരുന്ന മരിയുപ്പോള്‍ 2014ല്‍ തിരികെ പിടിച്ചതോടെ ആസോവ് ബറ്റാലിയന്‍ യുക്രെയ്‌നിലെമ്പാടും ശ്രദ്ധിക്കപ്പെട്ടു. 2014 നവംബറില്‍ യുക്രെയ്‌ന്റെ നാഷനല്‍ ഗാര്‍ഡ് സേനയില്‍ ഒരു റെജിമെന്റായി ആസോവ് ബറ്റാലിയന്‍ ചേര്‍ക്കപ്പെട്ടതോടെ. യുക്രൈന്റെ പ്രധാന അതിര്‍ത്തി സംരക്ഷകരായി അവര്‍ മാറി.
ആസോവ് ബറ്റാലിയനില്‍ 20 ശതമാനത്തോളം നവനാത്‌സി സിദ്ധാന്തം പിന്തുടരുന്നവരാണെന്ന് റെജിമെന്റിന്റെ വക്താവായ ആന്‍ഡ്രി ഡയാച്ചെങ്കോ പറഞ്ഞിരുന്നു. എന്നാല്‍ നാത്‌സി സിദ്ധാന്തങ്ങളോട് തങ്ങള്‍ക്ക് ചായ്‌വുണ്ടെന്ന ആരോപണം ഉയരുമ്പോഴൊക്കെ ആസോവ് ബറ്റാലിയന്‍ അതു നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ യൂണിഫോമില്‍ വൂള്‍വ്‌സേഞ്ചല്‍ എന്ന നാസി ചിഹ്നമുണ്ടെന്നത് പലകോണുകളില്‍ നിന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
നാത്സി ചായ്‌വ് കാരണം ആസോവ് ബറ്റാലിയനെ പരിശീലിപ്പിക്കാന്‍ ആദ്യകാലത്ത് യുഎസ് മടിച്ചിരുന്നു. എന്നാല്‍ 2016ല്‍ ഈ വിലക്ക് നീക്കപ്പെട്ടു. 2016ല്‍ ഫെയ്‌സ്ബുക് ആസോവ് ബറ്റാലിയനെ അപകടകരമായ സംഘടനയെന്നു പ്രഖ്യാപിക്കുകയും ഇവരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റുകളും മറ്റും നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യ യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഈ വിലക്ക് ഭാഗികമായി നീക്കിയിരുന്നു.
https://www.facebook.com/Malayalivartha
























