യുക്രൈനെ തീർക്കാൻ ചൈനയിറങ്ങി... റഷ്യയ്ക്കായി ആ മാരകായുധങ്ങൾ! ഇനി സംഭവിക്കുന്നത് മഹായുദ്ധം... ചൈനയുടെ രഹസ്യനീക്കം ഇങ്ങനെ...

ചൈന തങ്ങളുടെ സ്വഭാവം എന്തെന്ന് ഇപ്പോൾ ലോകത്തോട് കാണിക്കുകയാണ്. ഒരു യുദ്ധം നടക്കുമ്പോൾ അതിനെ അവസാനിപ്പിക്കാൻ ശ്രമിക്കാതെ എരിതീയിൽ എണ്ണ ഒഴിക്കുന്ന ഒരു നീക്കമാണ് ഷീയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. യുക്രൈനെ നിലംപരിശാക്കാൻ വേണ്ടവിധത്തിലുള്ള ആക്രമണം ഇനി വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് വേണം കരുതാൻ.
റഷ്യ- യുക്രെയിൻ യുദ്ധം തുടരുന്നതിനിടെ റഷ്യയുടെ സഖ്യക ക്ഷിയായ സെർബിയയിലേക്ക് ചൈനയുടെ വിമാനങ്ങൾ പറന്നെത്തിയതാണ് വിവരം ലഭിക്കുന്നത്. രഹസ്യമായി മാരകായുധങ്ങൾ എത്തിച്ച് ചൈന പക വീട്ടുകയാണ്. ചൈനീസ് വ്യോമസേനയുടെ ആറ് വൈ-20 വിമാനങ്ങളാണ് കഴിഞ്ഞ ശനിയാഴ് സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിൽ എത്തിയത്.
മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള വൈ-20 വിമാനങ്ങൾ സെർബിയൻ സൈന്യത്തിന് വേണ്ടിയായിരുന്നു എത്തിച്ചത് എന്ന സൂചനയും പിന്നാലെ ലഭിക്കുന്നുണ്ട്. യുക്രെയിനുമായുള്ള യുദ്ധം രൂക്ഷമാവുന്ന സാഹചര്യത്തിൽ ചൈന സെർബിയയ്ക്ക് സൈനിക സഹായം എത്തിച്ചത് ഏറെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. എന്നാൽ 2019ൽ ഒപ്പിട്ട കരാർ പ്രകാരമാണ് വിമാനങ്ങൾ എത്തിച്ചതെന്നാണ് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുകിക്കിന്റെ വാദം. പക്ഷേ ഇതിന് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്.
റഷ്യ- യുക്രെയിൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സൈനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ നാറ്റോ അനുവദിക്കുന്നില്ലെന്ന് സെർബിയൻ പ്രസിഡന്റ് പരാതിപ്പെട്ടിരുന്നു. തുർക്കി, ബൾഗേറിയ എന്നീ രാജ്യങ്ങൾ യുദ്ധത്തിനിടയിലും ഇത്തരം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അലക്സാണ്ടർ ആരോപിച്ചു. എന്നാൽ സെർബിയയിലെ കൈമാറ്റം ചൈനയുടെ ആഗോള സ്വാധീനം വ്യക്തമാക്കുന്നതാണെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
യുക്രെയിനിലെ റഷ്യയുടെ രക്തചൊരിച്ചിലിനെ അപലപിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ സെർബിയ അനുകൂലിച്ചിരുന്നു. എന്നാൽ ഇതുവരെ രാജ്യം റഷ്യയ്ക്ക് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നുമില്ല എന്നതാണ് മറ്റൊരു കാര്യം.
പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് സെർബിയ ആയുധങ്ങൾ ഇറക്കുമതി ചെയ്തത് ആശങ്ക ഉയർത്തുകയാണ്. ഉറപ്പായും ഇത് റഷ്യയെ സഹായിക്കാൻ വേണ്ടിയുള്ളതാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് ഇതിനെ എതിർത്ത് മറ്റ് രാജ്യങ്ങൾ കൂടി രംഗത്ത് വരുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയാവും.
https://www.facebook.com/Malayalivartha
























