ഒടുവില്‍ രാസായുധം പ്രയോഗിച്ച് റഷ്യ; വിഷമയമായി മരിയുപോള്‍; റഷ്യയുടെ വിഷം ബാധിക്കുന്നത് ശ്വാസകോശത്തെ; എങ്ങും മരണത്തിന്റെ മണം;

മരിയുപോളില്‍ റഷ്യ രാസായുധ പ്രയോഗം നടത്തുന്നു. രണ്ടാം ഘട്ട യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴാണ് ആരോപണവുമായി യുക്രെയിന്‍ രംഗത്തുവരുന്നത്. റഷ്യന്‍ സേന മരിയുപോളില്‍ ഒരു അജ്ഞാത പദാര്‍ത്ഥം ഉപയോഗിച്ചെന്നും ഇത് പ്രദേശത്തെ ജനങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മറ്റും കാരണമായെന്നും യുക്രെയിന്‍ എം.പി ഇവാന ക്ലൈംപഷ് പറഞ്ഞു. മരിയുപോളിലുള്ള യുക്രെയിന്‍ സേനയുടെ അസോവ് ബറ്റാലിയനിലെ അംഗങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് അവര്‍ പറഞ്ഞു.
റഷ്യന്‍ സേന ഡ്രോണ്‍ വഴി വിഷ പദാര്‍ത്ഥങ്ങള്‍ മരിയുപോളില്‍ നിക്ഷേപിച്ചെന്നും മൂന്ന് പേര്‍ രാസായുധ ആക്രമണമേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാട്ടിയെന്നും എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും യുക്രെയിന്‍ സൈനികര്‍ ആരോപിക്കുന്നു. യുക്രെയിന്‍ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റന്‍ ഗെറെഷ്‌ചെന്‍കോവും മരിയുപോളില്‍ റഷ്യ രാസായുധ പ്രയോഗം നടത്തുന്നതായി ആരോപിച്ചു.
റഷ്യ രാജ്യത്ത് രാസായുധം ഉപയോഗിച്ചേക്കുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി തിങ്കളാഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേ സമയം, റഷ്യയ്‌ക്കെതിരെയുള്ള രാസായുധ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് യു.കെയും യു.എസും അറിയിച്ചു.
റഷ്യന്‍ അധിനിവേശത്തെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ' ശ്രേഷ്ഠമായ ' ദൗത്യമെന്ന് വിശേഷിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഡോണ്‍ബാസ് മേഖലയെ സംരക്ഷിക്കാന്‍ സൈനിക നടപടി അനിവാര്യമാണെന്നും പുട്ടിന്‍ പറഞ്ഞു.
യൂറി ഗഗാറിന്‍ ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യനായി മാറിയതിന്റെ 61ാം വാര്‍ഷികത്തോടനുബന്ധിച്ച് കിഴക്കന്‍ റഷ്യയിലെ വോസ്റ്റോചനി കോസ്‌മോഡ്രോമില്‍ നടന്ന അഭിസംബോധനയിലാണ് പുട്ടിന്റെ പ്രതികരണം. ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോ പുട്ടിനുമായി കൂടിക്കാഴ്ചയ്ക്ക് ഇവിടെയെത്തിയിരുന്നു.
റഷ്യയെ ലോകത്ത് ഒറ്റപ്പെടുത്താനാവില്ലെന്നും പുട്ടിന്‍ പറഞ്ഞു. സഖ്യ കക്ഷിയായ ബെലറൂസുമായി ചേര്‍ന്ന് ചന്ദ്രനിലേക്ക് ഒരു പര്യവേഷണ പദ്ധതി നടത്തുമെന്നും പുട്ടിന്‍ വ്യക്തമാക്കി. ലൂണ 25 എന്ന ഈ ചാന്ദ്ര പര്യവേഷണ പേടകത്തിന്റെ വിക്ഷേപണം ഈ വര്‍ഷം അവസാനത്തോട കാണുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























