ബുര്‍കിനഫാസോയില്‍ പ്രസിഡന്റ് തിരിച്ചത്തെി

ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയില്‍ അട്ടിമറി നാടകത്തിന് വിരാമം. സര്‍ക്കാരിനെ പിന്തുണക്കുന്ന സൈന്യവുമായി കരാറിലെത്തിയ വിമത സൈനികസംഘം ബാരക്കുകളിലേക്ക് മടങ്ങി. തലസ്ഥാനത്തുനിന്ന് ഔദ്യോഗിക സൈന്യം 50 കിലോമീറ്റര്‍ പരിധിക്കപ്പുറത്തേക്ക് മാറുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ഇടക്കാല പ്രസിഡന്റ് മൈക്കല്‍ കഫാന്‍ഡോ അധികാരത്തില്‍ തിരിച്ചത്തെി. അധികാരക്കൈമാറ്റത്തിന് സാക്ഷ്യംവഹിക്കാന്‍ അട്ടിമറിക്ക് നേതൃത്വം കൊടുത്ത ജനറല്‍ ഗില്‍ബര്‍ട്ട് ദിയന്‍ദെരെ ആഫ്രിക്കന്‍ നേതാക്കളെ സ്വാഗതം ചെയ്യുകയും ചെയ്തു. ദീര്‍ഘകാലം രാജ്യം ഭരിച്ച ബ്‌ളെയ്‌സ് കമ്പോറെയെ അനുകൂലിക്കുന്നവരാണ് ദിയന്‍ദെരയുടെ നേതൃത്വത്തിലുള്ള പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്.
കഴിഞ്ഞ വര്‍ഷമുണ്ടായ ജനകീയ വിപ്‌ളവത്തത്തെുടര്‍ന്നാണ് കമ്പോറെ പുറത്താക്കപ്പെട്ടത്. ഒരു മാസത്തിനിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിമതര്‍ കഴിഞ്ഞയാഴ്ച അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത്. എന്നാല്‍, കീഴടങ്ങുകയോ ശക്തമായ നടപടി നേരിടുകയോ ചെയ്യണമെന്ന് സര്‍ക്കാറിനെ പിന്തുണക്കുന്ന സൈന്യം തിങ്കളാഴ്ച വിമതര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha