Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

റഷ്യയുടെ അഭിമാന ആയുധത്തെ കരിങ്കടലിലിട്ട് കത്തിച്ച് യുക്രൈന്‍..മാരിയുപോളില്‍ പുടിന്റെ വിഷമഴ

14 APRIL 2022 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....

കരിങ്കടലില്‍ വിന്യസിച്ചിരുന്ന കൂറ്റന്‍ റഷ്യന്‍ യുദ്ധക്കപ്പലില്‍ പൊട്ടിത്തെറി. മിസൈലുകള്‍ ഉപയോഗിച്ച് റഷ്യന്‍ കപ്പല്‍ ആക്രമിക്കുകയായിരുന്നുവെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. കപ്പലില്‍ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചു. കപ്പലില്‍ പൊടുന്നനെ തീപിടുത്തം ഉണ്ടായെന്നും ആയുധശേഖരത്തിലേക്ക് പടര്‍ന്നുവെന്നും റഷ്യന്‍ പ്രതിരോധ വക്താവ് സ്ഥിരീകരിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന സൈനികര്‍ അടക്കം 510 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റഷ്യ പറയുന്നു. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ റഷ്യ തയാറായില്ല. അന്വേഷണം തുടങ്ങിയെന്നാണ് വിശദീകരണം.

എന്നാല്‍ നെപ്റ്റിയൂണ്‍ മിസൈലുകള്‍ ഉപയോഗിച്ച് കപ്പല്‍ ആക്രമിച്ചു തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ കപ്പല്‍ പൊട്ടിത്തെറിച്ചു മുങ്ങി എന്നാണു ഒഡേസ ഗവര്‍ണര്‍ അവകാശപ്പെട്ടത്. യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ സ്‌നേക്ക് ഐലന്‍ഡിലെ യുക്രൈന്‍ സൈനികരെ റഷ്യ ആക്രമിച്ചത് ഈ കപ്പല്‍ ഉപയോഗിച്ചായിരുന്നു. മിസൈല്‍ അയച്ച് യുദ്ധ കപ്പല്‍ തകര്‍ത്തുവെന്ന യുക്രൈന്‍ അവകാശവാദം ശരിയാണെങ്കില്‍ റഷ്യക്ക് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

611 അടി നീളമുള്ള, മിസൈലുകളും പോര്‍വിമാനങ്ങളും വഹിക്കുന്ന സോവിയറ്റ് കാലത്തിന്റെ അഭിമാന ചിഹ്നം കൂടിയായിരുന്ന മോസ്‌ക്വ എന്ന കപ്പലാണ് തകര്‍ന്നത്. 1980 ല്‍ കമ്യുണിസ്റ്റ് സോവിയറ്റ് യൂണിയനില്‍ നിര്‍മിച്ച യുദ്ധക്കപ്പലില്‍ പി തൗസന്‍ഡ് കപ്പല്‍വേധ മിസൈലുകള്‍ ആണ് പ്രധാന ആയുധശേഖരം.

തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യ രാസായുധ പ്രയോഗം നടത്തുന്നുവെന്ന ആരോപണവുമായി യുക്രെയിന്‍. റഷ്യന്‍ സേന മരിയുപോളില്‍ ഒരു അജ്ഞാത പദാര്‍ത്ഥം ഉപയോഗിച്ചെന്നും ഇത് പ്രദേശത്തെ ജനങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മറ്റും കാരണമായെന്നും യുക്രെയിന്‍ എം.പി ഇവാന ക്ലൈംപഷ് പറഞ്ഞു. മരിയുപോളിലുള്ള യുക്രെയിന്‍ സേനയുടെ അസോവ് ബറ്റാലിയനിലെ അംഗങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് അവര്‍ പറഞ്ഞു.

റഷ്യന്‍ സേന ഡ്രോണ്‍ വഴി വിഷ പദാര്‍ത്ഥങ്ങള്‍ മരിയുപോളില്‍ നിക്ഷേപിച്ചെന്നും മൂന്ന് പേര്‍ രാസായുധ ആക്രമണമേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാട്ടിയെന്നും എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും യുക്രെയിന്‍ സൈനികര്‍ ആരോപിക്കുന്നു. യുക്രെയിന്‍ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റന്‍ ഗെറെഷ്‌ചെന്‍കോവും മരിയുപോളില്‍ റഷ്യ രാസായുധ പ്രയോഗം നടത്തുന്നതായി ആരോപിച്ചു.

റഷ്യ രാജ്യത്ത് രാസായുധം ഉപയോഗിച്ചേക്കുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി തിങ്കളാഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേ സമയം, റഷ്യയ്‌ക്കെതിരെയുള്ള രാസായുധ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് യു.കെയും യു.എസും അറിയിച്ചു.

റഷ്യന്‍ അധിനിവേശത്തെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ' ശ്രേഷ്ഠമായ ' ദൗത്യമെന്ന് വിശേഷിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഡോണ്‍ബാസ് മേഖലയെ സംരക്ഷിക്കാന്‍ സൈനിക നടപടി അനിവാര്യമാണെന്നും പുട്ടിന്‍ പറഞ്ഞു.

യൂറി ഗഗാറിന്‍ ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യനായി മാറിയതിന്റെ 61ാം വാര്‍ഷികത്തോടനുബന്ധിച്ച് കിഴക്കന്‍ റഷ്യയിലെ വോസ്റ്റോചനി കോസ്‌മോഡ്രോമില്‍ നടന്ന അഭിസംബോധനയിലാണ് പുട്ടിന്റെ പ്രതികരണം. ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോ പുട്ടിനുമായി കൂടിക്കാഴ്ചയ്ക്ക് ഇവിടെയെത്തിയിരുന്നു.

റഷ്യയെ ലോകത്ത് ഒറ്റപ്പെടുത്താനാവില്ലെന്നും പുട്ടിന്‍ പറഞ്ഞു. സഖ്യ കക്ഷിയായ ബെലറൂസുമായി ചേര്‍ന്ന് ചന്ദ്രനിലേക്ക് ഒരു പര്യവേഷണ പദ്ധതി നടത്തുമെന്നും പുട്ടിന്‍ വ്യക്തമാക്കി. ലൂണ 25 എന്ന ഈ ചാന്ദ്ര പര്യവേഷണ പേടകത്തിന്റെ വിക്ഷേപണം ഈ വര്‍ഷം അവസാനത്തോട കാണുമെന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (4 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (5 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (6 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (6 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (6 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (6 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (6 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (6 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (7 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (7 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (8 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (8 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (8 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (9 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (9 hours ago)

Malayali Vartha Recommends