Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇപ്പോള്‍ പിടിച്ചെന്ന് കരുതിയ മാരിയൂപോളും കൈവിട്ടുപോകും; റഷ്യയെ വെല്ലുവിളിച്ച് അസോവ് പോരാളികള്‍; മാരിയൂപോളിലും വിയര്‍ത്ത് റഷ്യന്‍ പട്ടാളം

15 APRIL 2022 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രൈനില്‍ ഇപ്പോള്‍ യുദ്ധം നടക്കുന്നത് മാരിയൂപോളില്‍ മാത്രമാണ്. യുക്രൈന്‍ മുഴുവന്‍ പിടിച്ചടക്കുക എന്നുള്ളത് വെറും സ്വപ്‌നം മാത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട നഗരമെങ്കിലും മതി എന്ന ലക്ഷ്യത്തിലേയ്ക്ക് റഷ്യ ചുരുങ്ങിയത് ഒന്നര മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിലാണ്. റഷ്യ എന്ന ലോക രണ്ടാം നമ്പര്‍ സൈന്യത്തെ സംബന്ധിച്ച് ഇതൊരു പരാചയത്തിന് തുല്യമായൊരു അവസ്ഥയാണ്. ശെരിയാണ് നിരവധി നാശ നഷ്ടങ്ങള്‍ വരുത്തി വയ്ക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതുപോലെ തന്നെ സൈനീകരെയും ആയുധങ്ങളെയും ബലികൊടുക്കേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്..

ഈ സാഹചര്യത്തിലാണ് മാരിയൂപോള്‍ എങ്കിലും റഷ്യ പിടിച്ചടക്കും എന്ന പ്രതീതി കഴിഞ്ഞ മണിക്കൂറുകളില്‍ സൃഷ്ടിക്കപ്പെട്ടത്. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമാകില്ലെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന

നിലവില്‍ മാരിയൂപ്പോള്‍ ചുറ്റിവളഞ്ഞിരിക്കുന്ന റഷ്യന്‍ സേനയില്‍ നിന്ന് നഗരത്തെ രക്ഷിക്കാന്‍ അസോവ് റെജിമെന്റാണ് പോരാട്ടം നയിക്കുന്നത്. ഇവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉക്രേനിയന്‍ നാവികര്‍ തുറമുഖ നഗരത്തലെത്തിച്ചേര്‍ന്നിട്ടുണ്ട്. ശത്രുക്കളെ തറപറ്റിച്ച ശേഷമേ മടങ്ങൂ എന്ന നിലപാടിലാണ് ഇപ്പോള്‍ അവര്‍.. അതിശക്തമായ പോരാട്ടമാണ് നഗരത്തിനുള്ളില്‍ അസോപ് പോരാളികളും യുക്രൈന്‍ സൈന്യവും നടത്തുന്നത്.

കഴിഞ്ഞ ദിവസം റഷ്യയുടെ ആക്രമണത്തില്‍ മേഘലയില്‍ തമ്പടിച്ചിരിക്കുന്ന 1,000 ഉക്രേനികള്‍ കീഴടങ്ങിയതായി ക്രെംലിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത് അസോവ് പോരാളികള്‍ എന്ന തരത്തിലായിരുന്നു റഷ്യ വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍ പോരാടാതെ കീഴടങ്ങിയവരെ വിമര്‍ശിച്ചു കൊണ്ട് ഇപ്പോള്‍ അസോവ് പോരാളികള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അത് മാത്രമല്ല റഷ്യയെ തുരത്തിയോടിക്കും എന്നും അവര്‍ ദൃഡ പ്രതിജ്ഞ എടുത്തിട്ടുണ്ട്. അസോവ് പോരാളികളെ റഷ്യയും അത്ര നിസാരമായി കാണുന്നില്ല. മറുഭാഗത്ത് റഷ്യയും പോരാളികളുടെ എണ്ണം ഒപ്പത്തിനൊപ്പമെത്തിക്കാന്‍ പെടാപ്പാട് പെടുകയാണ്..

ഈ സാഹചര്യത്തിലാണ് അസോവ് കമാന്‍ഡര്‍മാരുടെ വെല്ലുവിളിയും വരുന്നത്. 36ാമത് മറൈന്‍ ബ്രിഗേഡിന്റെ കമാന്‍ഡര്‍ സെര്‍ഹി വോലിനയും അള്‍ട്രാനാഷണലിസ്റ്റ് അസോവ് റെജിമെന്റിന്റെ കമാന്‍ഡര്‍ ഡെനിസ് പ്രോകോപെങ്കോയും പുടിന്റെ സേനയ്ക്ക് മുന്നില്‍ തങ്ങള്‍ ഒരിക്കലും കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ പോരാട്ടത്തില്‍ മാരിയൂപോള്‍ റഷ്യയ്ക്ക് ഏറെ നിര്‍ണായകമാണ്. റഷ്യക്കാര്‍ അസോവ്സ്റ്റല്‍ വ്യാവസായിക ജില്ല കൈക്കലാക്കുന്നവര്‍ക്കായിരിക്കും, ഉക്രെയ്‌നിലെ പ്രധാന കടല്‍ തുറമുഖമായ മരിയുപോളിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കുക, ഇതോടുകൂടിയാണ് രാജ്യത്തിന്റെ കിഴക്ക് ഭാഗം പിടിച്ചടക്കാനുള്ള നീക്കം റഷ്യ ശക്തിപ്പെടുത്തിയത്.

എന്നാല്‍ അസേവ് പോരാളികലുടെ പ്രത്യാക്രമണം ഒന്നുകൊണ്ട് മാത്രം ഇതുവരെയും ആ മേഘല പൂര്‍ണമായും പിടിച്ചടക്കാനായിട്ടില്ല. മാത്രമല്ല സ്വന്തം രാജ്യത്തിനു വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാനും തങ്ങള്‍ തയ്യാറെന്നാണ് അവര്‍ പറയുന്നത്.

അതേസമയം റഷ്യയ്ക്ക് കീഴടങ്ങിയവരെ രൂക്ഷമായി വിമര്‍ശിക്കുകയാണ് അസോവ് പോരാളികള്‍. 'ഒഴിഞ്ഞുപോയവരെയും കീഴടങ്ങിയ മനുഷ്യരെയും വീരന്മാരാക്കരുതെന്നും. അവര്‍ സ്വന്തം രാജ്യത്തെ രക്ഷിക്കാതെ ലജ്ജയുടെ വഴി തിരഞ്ഞെടുത്തമെന്നും അസോവ് കമാര്‍ഡര്‍മാര്‍ വിമര്‍ശിച്ചു.

2014ലാണ് ഡോണ്‍ബാസിലെ റഷ്യക്കാരോട് പോരാടുന്നതിന് ഒരു സന്നദ്ധ അര്‍ദ്ധസൈനിക സംഘമായ അസോവ് ബറ്റാലിയന്‍ രൂപീകരിക്കപ്പെടുന്നത്. അവരുടെ പോരാട്ടം യുക്രൈന് മുതല്‍കൂട്ടാണ്

അതുകൊണ്ടുതന്നെ ഞങ്ങള്‍ പോരാട്ട ജോലികള്‍ തുടരുമെന്നും. ഞങ്ങളുടെ മനോവീര്യം ശക്തമാണെന്നും. ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് ഇവിടെയെന്നും ഞങ്ങള്‍ക്കറിയാം എന്നും. ഞങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുംമെന്നും അവര്‍ പ്രഖ്യാപിച്ചു.'

ആ പോരാട്ടം വിജയത്തിലേയ്ക്ക് എത്തുകയാണെന്നതിന്റെ ചില സൂചനകള്‍ പുറത്തുവരികയാണ് ഇന്ന് രാവിലെ, ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ റഷ്യ നഗരം പിടിച്ചെടുത്തുവെന്ന അവകാശവാദങ്ങളെ തള്ളുന്ന സൂചനകളാണ് വരുന്നത്, യുക്രൈന്‍ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ നിലവിലേതില്‍ നിന്ന് ഗണ്യമായരീതിയില്‍ റഷ്യന്‍ സൈനികരുടെയും ഉപകരണങ്ങളുടെയും എണ്ണം കൂട്ടാന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം. വിജയം ഉറപ്പിക്കാതെ തന്നെ ഉക്രേനിയന്‍ സൈന്യം കീഴടങ്ങുകയും നിര്‍ണായക തുറമുഖ നഗരം പുടിന് കൈമാറുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ ഇന്നലെ ക്രെംലിന്‍ സ്റ്റേറ്റ് ടിവിയില്‍ ചില വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു.

അതില്‍ ഒരു സ്റ്റീല്‍ വര്‍ക്കിലെ ബങ്കറില്‍ നിന്ന് പുറത്തുവരുന്ന സൈനികര്‍ കൈകള്‍ ഉയര്‍ത്തി നടക്കുന്നതും ഒരു സൈനീകനെ സ്‌ട്രെച്ചറില്‍ കയറ്റാന്‍ സഹായിക്കുന്ന ഒരാള്‍ വെള്ള തുണി വീശുന്നതുമാണ് കാണുന്നത്. നഗരത്തിലെ വ്യാവസായിക ജില്ലയില്‍ തമ്പടിച്ചിരിക്കുന്ന 1,026 ഉക്രേനിയന്‍ നാവികര്‍ അവസാന നിലപാട് സ്വീകരിച്ചതിന് ശേഷം 162 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ കീഴടങ്ങാന്‍ നിര്‍ബന്ധിതരായതായി എന്നായിരുന്നു ഈ റിപ്പോര്‍ട്ടില്‍ റഷ്യ പറയുന്നത്.

അതേസമയം മരിയുപോളിന്റെ തുറമുഖത്തിന്റെ നിയന്ത്രണം നിലവില്‍ റഷ്യയുടെ കയ്യിലാണ് എന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇന്നലെ രാത്രി അവകാശപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends